Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതിഫലത്തിന്റെ കാര്യത്തില്‍ ഉണ്ണി പ്രൊഫഷണലായിരുന്നു'; മുഴുവന്‍ തുകയും ലഭിച്ചെന്ന് ഷാന്‍ റഹ്മാന്‍

കൊച്ചി; ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍. ചിത്രത്തില്‍ ഈണങ്ങള്‍ നല്‍കുന്നതിന് മുമ്പ് തന്നെ തനിക്ക് മുഴുവന്‍ പ്രതിഫലവും ലഭിച്ചെന്ന് ഷാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയിട്ടില്ലെന്ന് ആരോപിച്ച് നടന്‍ ബാല രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാന്‍ റഹ്മാന്റെ പ്രതികരണം. ഷാന്‍ റഹ്മാന്റെ വാക്കുകളിലേക്ക്...

രണ്ട് ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നെ വിളിച്ച് ഷെഫീക്കിന്റെ സന്തോഷത്തിന് വേണ്ടിയുള്ള സംഗീതത്തിന് മുഴുവന്‍ പ്രതിഫലവും നല്‍കിയിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചു. എനിക്ക് കൃത്യമായും മുഴുവന്‍ പ്രതിഫലവും ലഭിച്ചുവെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പാട്ടുകള്‍ അവര്‍ക്ക് കൈമാറുന്നതിന് മുമ്പ് എന്റെ മുഴുവന്‍ പ്രതിഫലവും കിട്ടിയെന്ന് ഉണ്ണി തന്നെ ഉറപ്പു വരുത്തിയിരുന്നു.

shan

ഉണ്ണി എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്, പക്ഷേ എനിക്ക് പ്രതിഫലം നല്‍കുമ്പോള്‍ അദ്ദേഹം വളരെ പ്രൊഫഷണലായിരുന്നു. പാട്ടുകള്‍ ചിട്ടപ്പെടുത്തിയ വേളകള്‍ ഞങ്ങള്‍ നന്നായി ആസ്വദിച്ചു. അനൂപ്, വിപിന്‍, വിനോദേട്ടന്‍ അങ്ങനെ എല്ലാവരും പ്രൊഫഷനലുകളാണ്. അതുകൊണ്ട് ഇതില്‍ മറ്റു തര്‍ക്കങ്ങളില്ല. ഇതാണ് എന്റെ സന്തോഷം,' ഷാന്‍ റഹ്മാന്‍ കുറിച്ചു.

അതേസമയം, ചിത്രത്തിന്റെ സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നാണ് നടന്‍ ബാല ആരോപിച്ചത്. എന്നാല്‍ ഇതില്‍ വിശദീകരണവുമായി സംവിധായകന്‍ അനൂപ് പന്തളവും രംഗത്തെത്തിയിരുന്നു. നടന്‍ ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്റെ പേരുള്‍പ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണമെന്നാണ് അനൂപ് പറയുന്നത്.

ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്നിഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായി ആണ് എന്റെ അറിവില്‍. അദ്ദേഹത്തെ ഈ സിനിമയില്‍ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയില്‍ നല്ലൊരു കഥാപാത്രമാണ് ബാലക്ക്.

അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതില്‍ സന്തോഷം. സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുകയും ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങള്‍ ഈ സമയത്ത് ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ടെന്ന് അനൂപ് പറഞ്ഞു,

വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. ബാലയുടെ ഒരു ചിത്രത്തില്‍ താന്‍ പ്രതിഫലം ഇല്ലാതെ അഭിനയിച്ചെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സൗഹൃദം എന്തെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്‍ ചിത്രത്തില്‍ ബാലയ്ക്ക് മൂന്ന ലക്ഷം ആയിരുന്നു പ്രതിഫലം. ആരും പണം ലഭിക്കാതെ ഈ സിനിമയില്‍ ജോലി ചെയ്തിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ബാലയ്ക്കും സിനിമയില്‍ ജോലി ചെയ്ത അണിയറ പ്രവര്‍ത്തകര്‍ക്കും പണം കൈമാറിയതിന്റെയും തെളിവുകളുമായാണ് ഉണ്ണി മുകുന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+