കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

​ ബാലകൃഷ്ണൻ വധക്കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി

Google Oneindia Malayalam News

കാസർകോട്: കാസർകോട് യൂത്ത്​ കോൺഗ്രസ്​ ​ മണ്​ഡലം പ്രസിഡൻറായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതിശിക്ഷ വെളളിയാഴ്ച പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.യുവതിയുടെ പിതാവ് അടക്കമുള്ളവരെ വെറുതെ വിട്ടു. കാസർകോട് കൂനിക്കുന്ന് പാദൂർ റോഡ് ചട്ടഞ്ചാൽ ജന്നത്തുൽ ഫിർദൗസിൽ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാൽ, തളങ്കര കെ.എ.ഹൗസിൽ ജാക്കി ഹനീഫ്​ എന്ന മുഹമ്മദ്​ ഹനീഫ്​ എന്നിവരെയാണ് കോടതി കുററക്കാരെന്ന് കണ്ടെത്തിയത്‌. യുവതിയുടെ പിതാവും അഞ്ചാം പ്രതിയുമായ ഉപ്പള മണ്ണംകുഴി ഹാജി മലഗ്​ ദർബാറിൽ അബൂബക്കറിനെ വെറുതെവിട്ടു.

തയലങ്ങാടി മല്ലിഗ ഹൗസിൽ അബ്​ദുൽ ഗഫൂർ, ചെങ്ങള മുട്ടത്തൊടി സഫീനാ മൻസിലിൽ എ.എം.മുഹമ്മദ്​, എന്നിവരാണ്​ കേസിലെ മറ്റു പ്രതികൾ. 2001 സെപ്റ്റംബർ 18 നാണ് ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. കാസർകോട് നുള്ളിപ്പടിയിൽനിന്ന് ബാലകൃഷ്ണനെ കാറിൽ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിന് സമീപത്തുവെച്ച്‌ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്​. അഞ്ചാം പ്രതിയുടെ മകളെ ബാലകൃഷ്ണൻ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ്​ സി.ബി.ഐ കണ്ടെത്തിയത്​.

court-order

അബ്​ദുൽ ഗഫൂറും അബൂബക്കറുമാണ്​ കൊലക്ക്​ ക്വട്ടേഷൻ നൽകിയതെന്ന് സി.ബി​.​ഐ വാദിച്ചു. പ്രതികളെ ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ കുറ്റമാണ്​ എ.എം.മുഹമ്മദിനെതിരെയുണ്ടായിരുന്നത്. ലോക്കൽ പോലീസ്​ ആറ്​ വർഷത്തോളം നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന്​ അന്വേഷണം സി.ബി.​െഎക്ക്​ വിടുകയായിരുന്നു. 2010 നവംബറിലാണ്​ കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്​. സി.ബി.ഐ ചെന്നൈ യൂനിറ്റാണ്​ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്​.

English summary
Balakrishnan murder case-two are culprits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X