ബാലകൃഷ്ണപിളളയ്ക്കു അതു മാത്രം പോരെന്ന്!! ഡിമാന്റുകള്‍ ഇനിയുമുണ്ട്....പകച്ചുപോയി പിണറായി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്റെ പുതിയ ചെയര്‍മാനായി നിയമിച്ചതിനു പിറകെ കൂടുതല്‍ ഡിമാന്റുകളുമായി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള. ബുധനാഴ്ചയാണ് പുള്ളയെ ബാലകൃഷ്ണപ്പിള്ളയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.

മുന്നറിയിപ്പ് നല്‍കിയിട്ടും പിണറായി കേട്ടില്ല?കൃത്യം അഞ്ച് വര്‍ഷം!ബാലകൃ്ഷണപിള്ള കുഴിതോണ്ടും?

കോടനാട് കൊല...ഒന്നാം പ്രതിയും പളനിസ്വാമിയും തമ്മില്‍!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മന്ത്രിപദം വേണം

തന്റെ പാര്‍ട്ടിക്ക് എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യമാണ് ബാലകൃഷ്ണപ്പിള്ള മുന്നോട്ടു വച്ചത്. മന്ത്രിസഭാ യോഗത്തില്‍ തന്നെ മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്റെ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ ആവശ്യുമായി അദ്ദേഹം രംഗത്തുവന്നത്.

ഇടതുമുന്നണി അംഗമാക്കണം

മന്ത്രിസ്ഥാനം മാത്രമല്ല ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടിരിക്കുന്നത്. ഇടതുമുന്നണി അംഗമാക്കണമെന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യം. ആളില്ലാത്ത പാര്‍ട്ടിക്കു വരെ ഇപ്പോള്‍ മന്ത്രിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മൂന്നു സീറ്റ് വരെ നേടും

രണ്ടോ, മൂന്നോ പാര്‍ലമെന്റ് സീറ്റ് വരെ നേടാനുള്ള ശേഷിയൊക്കെ തന്റെ പാര്‍ട്ടിക്കുണ്ടെന്ന് ബാലകൃഷ്ണപ്പിള്ള അവകാശപ്പെട്ടു.

ശമ്പളം വേണ്ടെന്ന്

മുന്നോക്ക വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍മാനെന്ന നിലയില്‍ തനിക്കു ശമ്പളവും ഔദ്യോഗിത വസതിയും വേണ്ടെന്ന് ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കി. ആവശ്യത്തിനു സ്റ്റാഫിനെ മാത്രം തന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

അന്നും ചെയര്‍മാന്‍

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തും മുന്നോക്ക വികസന കോര്‍പറേഷന്റെ ചെയര്‍മാനായിരുന്നു ബാലകൃഷ്ണപ്പിള്ള. എന്നാല്‍ യുഡിഎഫുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നു അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.

വിവാദത്തില്‍

ബാലകൃഷ്ണപ്പിള്ളയുടെ നിയമനം ഇതിനകം വിവാദമായിട്ടുണ്ട്. പൊതുഭരണ വകുപ്പിന്റെ നിര്‍ദേശം മറികടന്നാണ് അദ്ദേഹത്തെ മുന്നോക്ക വികസന കോര്‍പറേഷന്റെ ചെയര്‍മാനായി നിയമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

അവഗണിച്ചു

ബാലകൃഷ്ണപ്പിള്ളയുടെ നിയമനം വിവാദങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു അവഗണിച്ചാണ് സര്‍ക്കാര്‍ നിയമനവുമായി മുന്നോട്ടുപോയത്. നിയമന ഉത്തരവ് മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയ്ക്ക് പുറത്തു നിന്നും കൊണ്ടുവന്നതാണെന്നും ഇതേക്കുറിച്ച് യോഗത്തിന് മുമ്പ് മറ്റു മന്ത്രിമാര്‍ക്ക് അറിവുമില്ലായിരുന്നുവത്രേ.

English summary
R Balakrishnapillai demanded more status in ldf government
Please Wait while comments are loading...