സ്വാമിമാര്‍ പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടര്‍;ലംഘിച്ചാല്‍ തടവും പിഴയും...

  • By: Afeef Musthafa
Subscribe to Oneindia Malayalam

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് വിലക്ക്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് ആറു വര്‍ഷം വരെ തടവ് ലഭിക്കും. മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായാണ് പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

അനുദിനം മലിനീകരണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി കൂടിയതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതില്‍ നിന്നും സ്വാമിമാരെ വിലക്കിയത്.

പമ്പയില്‍ ഇറങ്ങാം പക്ഷേ സോപ്പ് ഉപയോഗിക്കരുത്

പമ്പയില്‍ ഇറങ്ങാം പക്ഷേ സോപ്പ് ഉപയോഗിക്കരുത്

ദീര്‍ഘയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് പമ്പാ നദിയില്‍ ഇറങ്ങുന്നതിന് മുമ്പ് സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കാന്‍ പ്രത്യേക കുളിമുറികളില്‍ സൗകര്യം ഒരുക്കും. അതിനുശേഷം നദിയിലിറങ്ങി കുളിക്കുന്നതിന് സ്വാമിമാര്‍ക്ക് വിലക്കില്ല. പക്ഷേ നദിയില്‍ സോപ്പോ,എണ്ണയോ ഉപയോഗിച്ചാല്‍ പിടിവീഴും.

വിലക്ക് ലംഘിച്ചാല്‍ ശിക്ഷ തടവും പിഴയും

വിലക്ക് ലംഘിച്ചാല്‍ ശിക്ഷ തടവും പിഴയും

പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും. ആറു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നദിയിലിറങ്ങി വസ്ത്രങ്ങള്‍ അലക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യരുത്

വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യരുത്

പമ്പ നദിയില്‍ വസ്ത്രങ്ങള്‍ അലക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു

കര്‍ശന നടപടികള്‍ വരുന്നു

കര്‍ശന നടപടികള്‍ വരുന്നു

തീര്‍ത്ഥാടകരില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങളും വിസര്‍ജ്യ വസ്തുക്കളും പമ്പയിലെത്തുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

English summary
District Collector has been banned using soap and oil in pampa.
Please Wait while comments are loading...