സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്, പിന്തുണച്ച് ട്രേഡ് യൂണിയനുകള്‍, ഇടപാടുകളെല്ലാം താളംതെറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. കാത്തോലിക് സിറിയന്‍ ബാങ്കിന്റെ ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റ് ബാങ്ക് ജീവനക്കാരും പണിമുടക്ക് നടത്തുന്നത്. കേരളത്തിലെ സഹകരണ-ഗ്രാമീണ ബാങ്കുകളും ട്രേഡ് യൂണിയന് സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് ബാങ്ക് മേഖല പൂര്‍ണമായും നിശ്ചലമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പിലാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജോലിക്കാരെ സ്ഥിരപ്പെടുത്തുകയും താല്‍ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.

സംസ്ഥാനത്തെ വിവിധ 24 ട്രേഡ് യൂണിയനുകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കനേഡിയന്‍ കമ്പനിയായ ഫെയര്‍ ഫാക്സ് സിഎസ്ബിയുടെ അധികാരം ഏറ്റെടുത്തതോടെയുണ്ടായ പ്രശ്നങ്ങളാണ് ഈ പണിമുടക്കിലേക്ക് എത്തിച്ചിരിക്കുന്നത്. 51 ശതമാനം ഒാഹരികള്‍ ഈ കനേഡിയന്‍ കമ്പനിയാണ് സ്വന്തമാക്കിയത്. അതിന് ശേഷം തൊഴിലാളി വിരുദ്ധ മാറ്റങ്ങളാണ് സിഎസ്ബി ബാങ്കില്‍ വരുന്നത്. ഇതിനെതിരെയാണ് സമരം ശക്തമാകുന്നത്. ഇരുപത് മുതല്‍ മൂന്ന് ദിവസങ്ങളിലായി സിഎസ്ബി ബാങ്കില്‍ പണിമുടക്കുണ്ട്. ഇതിനാണ് ഇപ്പോള്‍ വ്യാപക പിന്തുണ ലഭിച്ചിരിക്കുന്നത്. മറ്റ് ബാങ്കുകളും പണിമുടക്കിയതോടെ കേരളത്തിലെ ഇടപാടുകളെല്ലാം സ്തംഭിക്കുമെന്ന് ഉറപ്പാണ്.
തൊഴിലാളികളുടെ പെന്ഷന് നിഷേധിക്കാന്‍ കമ്പനി കള്ളക്കേസുകള്‍ നല്‍കുന്നുവെന്നാണ് ഏറ്റവും ഗുരുതരമായ ആരോപണം. ഇതിന് പുറമേ നിര്‍ബന്ധിത പിരിച്ചുവിടല്‍ നടപ്പാക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. വായ്പ നല്‍കുന്നതിലും ഗുരുതരമായ പിഴവുകള്‍ ഇവര്‍ ഉന്നയിക്കുന്നുണ്ട്. ചെറുകിടക്കാര്‍ക്ക് വായ്പ നല്‍കാതെ ഫെയര്‍ഫാക്സ് ഹോള്‍ഡിംഗിന്റെ ഉപസ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് വായ്പ അനുവദിക്കുകയാണെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു. മാനേജ്മെന്റ് നടപടിയില്‍ ജീവനക്കാരെല്ലാം പ്രതിഷേധത്തിലാണ്. രണ്ട് ദിവസമായി ഇവര്‍ പണിമുടക്ക് തുടരുന്നതും ഈ ആരോപണങ്ങളെല്ലാം ഉയിച്ചതാണ്. സംയുക്ത സമരസമിതിയുടെ പിന്തുണ കൂടി വന്നതോടെ ബാങ്ക് ഉടമകളും പ്രതിരോധത്തിലാവും.
അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍
ഇന്ന് പണിമുടക്ക് കഴിഞ്ഞാല്‍ നാളെ നാലാം ശനിയാഴ്ച്ചയാണ്. അന്ന് ബാങ്ക് അവധിയാണ്. അതിന് അടുത്ത ദിവസം ഞായറാഴ്ച്ചയും. ഇതോടെ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ഇതാണ് കേരളത്തിലെ ഇടപാടുകളെ സ്തംഭിപ്പിക്കുമെനന് പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ മാനേജ്മെന്റ് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ്. ഇതോടെ പ്രശ്നം രൂക്ഷമാകുമെന്ന് ഉറപ്പാണ്. മാനേജ്മെന്റ് വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത് തൊഴിലാളികളുടെ സമരത്തെ ശക്തമാക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications