കോണ്‍ഗ്രസിന് വേണ്ട, തിരുവഞ്ചൂരിന് വേണം; മാണിയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന്...
കോട്ടയം: യുഡിഎഫില്‍ നിന്നുടക്കി പോയ കെഎം മാണിയെ ഇനി തിരികെ അടുപ്പിക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുന്നണി വിട്ട മാണിയെ തള്ളി രമേശ് ചെന്നിത്തലയും വിഎം സുധീരനും എന്തിന് ഉമ്മന്‍ചാണ്ടി പോലും രംഗത്തു വന്നു. എന്നാല്‍ മാണിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് എ ഗ്രൂപ്പ് നേതാവായ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
അന്വേഷണം എന്ന പ്രഹസനത്തിന്റെ പേരില്‍ മാണിയെ വേട്ടയാടാന്‍ അനുവദിക്കില്ല. നിയമസഭയില്‍ നീതിപൂര്‍വകമായ സമീപനം കൈകൊള്ളും. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും മാണിയോടുള്ള ഇടപെടലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയടക്കം മാണിയെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് കെഎം മാണിക്ക് പരോക്ഷ പിന്തുണയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എത്തിയിരിക്കുന്നത്.

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കാനാണ് മാണിയുടെയും കൂട്ടരുടെയും തീരുമാനം. യുഡിഎഫിന്റെ ഞെരുക്കത്തില്‍നിന്ന് മാറിയിരിക്കുകയാണ്. പിരിഞ്ഞുമാറിയശേഷം പുലഭ്യം പറയുന്ന ഏര്‍പ്പാട് കേരള കോണ്ഗ്രസിനില്ലെന്നുമായിരുന്നു മാണി പ്രത്യേക ബ്ലോക്കായിരിക്കാന് സ്പീക്കര്‍ അനുമതി നല്‍കിയതിന് ശേഷം പ്രതികരിച്ചത്.
Read Also: ജിഷയുടെ മരണം ഒളിപ്പിച്ചതെന്ത്? എഫ്ഐആറിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തിരുത്ത്...
അതേസമയം മാണിയെ ഇനി അടുപ്പിക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കെഎം മാണിയുമായി ഇനി ചര്‍ച്ചയില്ല. കേരള കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ തീരുമാനമാണെന്നും സുധീരന് വ്യക്തമാക്കിയിരുന്നു.
നിയമസഭയില്‍ മാണിയോടുള്ള പ്രതിപക്ഷ നിലപാട് കാത്തിരുന്ന് കാണാമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. മാണിക്കും കൂട്ടര്‍ക്കും പ്രത്യേക ബ്ലോക്ക് അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണ്. കേരളാകോണ്‍ഗ്രസ് യുഡിഎഫിന് പുറത്താണിപ്പോള്‍. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാട് പാര്‍ട്ടി ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
Read Also: മോദിജി ഇതാവരുന്നു, ഹാലേലുയ, ടോര്‍ച്ച് കത്തിക്കൂ, കയ്യടിക്കൂ, ഹാലേലുയ; ഇവരെന്തൊരു തോല്വിയാഡേ...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications