കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ മരണം ഒളിപ്പിച്ചതെന്ത്? എഫ്‌ഐആറിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തിരുത്ത്‌...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന പുതി റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍ മൂര്‍ച്ചയേറിയതാണ്. ജിഷയുടെ മരണം ഒളിപ്പിച്ചതെന്താണ്, ആരാണ് ജിഷ കേസിലെ തുടക്കം മുതല്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന അദൃശ്യന്‍.

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനായിരുന്ന ജിഷ കെല്ലപ്പെട്ട കേസില്‍ എഫ്‌ഐആറും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും തിരുത്തിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. എഫ്‌ഐആറിലും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളുമുണ്ടെന്നാണ് കണ്ടെത്തല്‍.

jisha

എഫ്‌ഐആറില്‍ കേസ് രജിസ്റ്റര്‍ ചെയ്ത തീയതിയും സമയവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷയുടെ ശരീരത്തിലെ മുറിവുകള്‍ രേഖപ്പെടുത്തുന്നതിലും എണ്ണം രേഖപ്പെടുത്തുന്നതിലും തെറ്റ് വന്നിട്ടുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

Read Also: മോദി ഭരിച്ചിട്ടും ആദിവാസികളുടെ അവസ്ഥയ്ക്ക് മാറ്റമില്ല; കുറ്റപ്പെടുത്തലുമായി സികെ ജാനു

സാങ്കേതിക പിഴവുമൂലമാണ് തെറ്റ് വരാന്‍ കാരണമെന്നാണ് പോലീസിന്റെ വിശദീകരണമെങ്കിലും കേസില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണിത്. വിചാരണ വേളയില്‍ ഈ പിഴവുകള്‍ പോലീസിന്റെ വീഴ്ചയാകും. കേസിലും വീഴ്ച വരും. അതുകൊണ്ട് അവ തിരുത്തി വായിക്കണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ജിഷ മരിച്ചത് ഏപ്രില്‍ 28ന് ആണ്. എന്നാല്‍ എഫ്‌ഐആറില്‍ ഏപ്രില്‍ 29ന് 3.02ന് മരിച്ചെന്നാണ് രേഖപ്പെടുത്തിയത്. പക്ഷെ ജിഷയുടെമരണമായി ബന്ധപ്പെട്ട്് 28ന് അയല്‍വാസിയുടെ മൊഴി എടുത്തിട്ടുമുണ്ട്.

Read Also: മമ്മൂക്കാ എജ്ജാതി ട്രോളാ ഇത്, ജോപ്പനുണ്ണീ നീ തീര്‍ന്ന് ! ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ...

കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തെറ്റുകള്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ വഴി എഫ്‌ഐആര്‍ തയ്യാറാക്കിയതില്‍ വന്ന പിഴവാണിതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നിരവധി ഗുരുതര പിഴവുകളാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ജിഷയുടെ തോളെല്ലിന്ന് സംഭവിച്ച് മുറിവ് റിപ്പോര്‍ട്ടിലില്ല. വിട്ട് പോയതാണെന്നാണ് വാദം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
It has come to light that corrections were made in the postmortem report and FIR in Jisha murder case. Corrections made in FIR and postmortem report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X