കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ; അന്വേഷണോദ്യോഗസ്ഥനെ മാറ്റി; അട്ടിമറിയെന്ന് സംശയം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് കേസില്‍ നിന്നും ഒഴിവാക്കണമെന്ന ധനമന്ത്രി കെ എം മാണിയുടെ സമ്മര്‍ദ്ദത്തിനിടെ അന്വേഷണോദ്യോഗസ്ഥനെ മാറ്റി. അന്വേഷണചുമതലയില്‍ നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റി പകരം എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബിന് ചുമതല നല്‍കി.

ജേക്കബ് തോമസിന് സ്ഥാനക്കയറ്റം നല്‍കാനാണ് മാറ്റമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണമെങ്കിലും അന്വേഷണം നിര്‍ണായ ദിശയിലേക്ക് കടക്കവെ അന്വേഷണോദ്യോഗസ്ഥനെ മാറ്റുന്നത് കേസിന്റെ മുന്നോട്ടുള്ള നീക്കത്തിന് തടസമാകുമെന്നുറപ്പാണ്. മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം തുടങ്ങുന്ന ഘട്ടത്തിലാണ് മാറ്റമെന്നതും ശ്രദ്ധേയമാണ്.

jacob-thomas

കെ ബാബുവിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായുള്ള ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജുരമേശ് ആരോപിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ആരോപണം ശരിവെക്കുംവിധമുള്ള സര്‍ക്കാര്‍ തീരുമാനം. മെയ് 30നകം കേസ് ഒതുക്കി തീര്‍ക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് ബിജു രമേശിന്റെ ആരോപണം.

കെ എം മാണിക്കെതിരായ കേസില്‍ കോണ്‍ഗ്രസിനകത്തും വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. മാണിക്കെതിരെ കുറ്റപത്രം നല്‍കാതിരിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണ് വിഡി സതീശന്‍ അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതെങ്കിലും മുഖ്യമന്ത്രി ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സര്‍ക്കാരിനെ ഏതുവിധേനയും താങ്ങിനിര്‍ത്താനായി ബാര്‍ കേസില്‍ മാണിയെയും ബാബുവിനെയും രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

English summary
Bar bribe case; Vigilance officer Thomas Jacob removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X