കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ: മാണിക്ക് പണം കൊടുത്തിട്ടില്ലെന്ന് ബാറുടമ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വലിയ വിവാദമായി തുടങ്ങിയ ബാര്‍ കോഴ പ്രശ്‌നം അയയുന്നതായി സൂചന. പരാതി ഉന്നയിച്ച ഡോ ബിജു രമേശ് വിജിലന്‍സിന് മുന്നില്‍ നല്‍കിയ മൊഴിയിലെ സൂചനകള്‍ പുറത്ത് വന്നുതുടങ്ങി. ഇതിനിടെ ആരോപണം ഉന്നയിച്ച ഒരു ബാര്‍ ഉടമ ആരോപണത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.

ഒരു കോടി രൂപ കെഎം മാണിക്ക് കോഴ കൊടുത്തു എന്നാരോപിച്ച ബിജു രമേശ്, അതിന് തെളിവുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ 10 ലക്ഷം കൊടുത്ത കാര്യമേ തനിക്ക് കൃത്യമായി അറിയൂ എന്നാണത്രെ അദ്ദേഹം പറഞ്ഞിട്ടുള്ളത്.

Biju Ramesh

ഇതിനിടെ മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച മറ്റൊരു ബാറുടമ നിലപാട് മാറ്റി രംഗത്തെത്തി. അരൂരിലെ ബാറുടമ മനോഹരനാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്. മാണിയെ നേരിട്ട് കണ്ടിട്ടുകൂടിയില്ലെന്നാണ് ഇപ്പോള്‍ മനോഹരന്‍ പറയുന്നത്. നേരത്തെ മദ്യലഹരിയിലാണ് ആരോപണം ഉന്നയിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇത സംബന്ധിച്ച് വിജിലന്‍സിന് കത്തയച്ചിട്ടുണ്ടെന്നും മനോഹരന്‍ പറഞ്ഞു.

മാണിക്കെതിരെ പുറത്തുന്നയിച്ച എല്ലാ ആരോപണങ്ങളും വിജിലന്ഡസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞത്. തെളിവുകള്‍ പിന്നീട് ഹാജരാക്കും. അസോസിയേഷന്റെ അഞ്ചംഗ സമിതി കണ്ടെത്തുന്ന തെളിവുകളും കൈമാറുമെന്ന് ബിജു രമേശ് പറഞ്ഞു.

സര്‍ക്കാരിനെ ഒടിക്കാനല്ല, വളക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നാണ് ബിജു രമേശ് കഴിഞ്ഞ ദിവസം ബാര്‍ ഉടമകളുടെ യോഗത്തില്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കാര്യങ്ങള്‍ നേടുക എന്നതാണ് ലക്ഷ്യമെന്ന് ആരോപണമുണ്ട്.

യുഡിഎഫിലെ ഉന്നത നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കണ്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ എല്ലാം വെറും ആരോപണങ്ങളായി അവസാനിക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

English summary
Bar Bribe Controversy: Bar owners stepping back from allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X