കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ ബഹിഷ്‌കരിക്കാന്‍ എല്‍ഡിഎഫ്... ബിജെപിയെ പേടിച്ചിട്ടോ?

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ബാര്‍ കോഴ വിവാദം ബിജെപി ഏറ്റെടുക്കുമോ എന്ന ഭയത്തിലാണോ സിപിഎമ്മും എല്‍ഡിഎഫും? ഒടുവില്‍ അവര്‍ എടുത്ത ചില തീരുമാനങ്ങള്‍ കണ്ടാല്‍ അങ്ങനെ തോന്നും.

കെഎം മാണിയെ പൂര്‍ണമായും ബഹിഷ്‌കരിക്കാണ് തൃശൂരില്‍ ചേര്‍ന്ന എല്‍ഡിഎഫ് അടിയന്തര യോഗം തീരുമാനിച്ചിരിക്കുന്നത്. അതിന് മുമ്പ് തന്നെ ജനുവരി 27 ന് ബിജെപി സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

bjp-flag

കെഎം മാണി പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളും ബഹിഷ്‌കരിക്കുവാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. മാണി രാജിവക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. പ്രക്ഷോഭതതിന്‍റെ ഭാഗമായി ഫെബ്രുവരി മൂന്നിന് സെക്രട്ടേറിയറ്റ് മര്‍ച്ച് നടത്തും. താലൂക്ക് കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തും.

സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ പിണറായി വിജയനും വിഎസ് അച്യുതാനന്ദനും അടക്കമുള്ള നേതാക്കള്‍ തൃശൂരിലായിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തര എല്‍ഡിഎഫ് യോഗം തൃശൂരില്‍ വച്ച് ചേര്‍ന്നത്.

CPM Flag

നേരത്തെ പാലയില്‍ മാത്രമാണ് എല്‍ഡിഎഫ് പ്രദേശിക നേതൃത്വം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ഇത് ഘടകകക്ഷികള്‍ക്കിടയില്‍ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് സംസ്ഥാന വ്യാപക ഹര്‍ത്താലുമായി ബിജെപിയും രംഗത്തെത്തിയത്. കെഎം മാണിയും എല്‍ഡിഎഫും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് പോലും ബിജെപി ആരോപിച്ചു. ഇതോടെ എല്‍ഡിഎഫിന് നില്‍ക്കക്കള്ളി ഇല്ലാതായി.

കെഎം മാണിയുചെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേരത്തേയും പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ ഒന്നും ഫലം കാണാതെ പോയി.

English summary
Bar Bribe Controversy: LDF decides to conduct strike till KM Mani resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X