പതിവ് തെറ്റിച്ചില്ല; ഉത്രാടം നാളില്‍ കേരളം കുടിച്ചുതീര്‍ത്തത് 117 കോടിയുടെ മദ്യം, വന്‍ റെക്കോര്‍ഡ്
തിരുവനന്തപുരം: ഓണത്തിന് ഇക്കുറിയും മലയാളി പതിവ് തെറ്റിച്ചില്ല. ഓണം അതിഗംഭീരമായി ആഘോഷിച്ച മലയാളികള്‍ മദ്യവില്‍പനയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇത്തവണ റെക്കോര്‍ഡ് വില്‍പനയാണ് ബീവറേജസ് കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നത്. ഉത്രാടം നാളില്‍ കേരളത്തില്‍ ആകെ 117 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 85 കോടി രൂപയായിരുന്നു. ഈ വര്‍ഷം 32 കോടിയുടെ അധികവരുമാനമാണ് ഉണ്ടായിരിക്കുന്നത്.

ഓണം സീസണില്‍ മൊത്തം വ്യാപാരത്തിലും വന്‍ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തില്‍ 624 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടി രൂപയായിരുന്നു.

ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍
കൊല്ലത്താണ് ഏറ്റവും കൂടുതല്‍ വില്‍പ്പന രേഖപ്പെടുത്തിയത്. ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ 1.6 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍, എന്നിവിടങ്ങളിലും ഇക്കുറി കോടി രൂപയുടെ കച്ചവടം നടന്നു.

അതേസമയം, സംസ്ഥാനത്ത് ഓണത്തെ തുടര്‍ന്ന് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ നിന്ന് വാറ്റ് ചാരായം പിടിച്ചെടുത്തു. കോഴിക്കോട് എക്സൈസ് ഡിവിഷന്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി മന്ദമംഗലത്തു 'ശ്രീലകം' വീട് റെയിഡ് ചെയ്തു ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ ജി.ബിനുഗോപാലും പാര്‍ട്ടിയും ചേര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. അത്തോളി മൊടക്കല്ലൂര്‍ സ്വദേശി 43 വയസ്സുള്ള പ്രീജയെ അറസ്റ്റ് ചെയ്തു. 20 ലിറ്റര്‍ ചാരായം, 50 ലിറ്റര്‍ സ്പെന്റ് വാഷ്, 600 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍, ചാരായം ബോട്ടില്‍ ചെയ്യാനായി സൂക്ഷിച്ചിരുന്ന അറുപതോളം പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ കണ്ടെടുത്തു.

ഒറ്റപ്പാലത്ത് 50 ലിറ്റര്‍ വാറ്റ് ചാരായവുമായി ഒരാള്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.അജിത്തും പാര്‍ട്ടിയും ഒറ്റപ്പാലം വെള്ളിനേഴി സ്വദേശി ഉണ്ണികൃഷ്ണന്റെ വീട്ടില്‍ നിന്നും, ഇരുചക്ര വാഹനത്തില്‍ നിന്നുമായി വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ ചാരായമാണ് പിടികൂടിയത്.

ഓണ ദിവസങ്ങളില്‍ അര ലിറ്ററിന്റെയും, ഒരു ലിറ്ററിന്റെയും പ്ലാസ്റ്റിക് കുപ്പികളിലാക്കി വില്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന ചാരായമാണ് പിടികൂടിയത്. കുറച്ചു ദിവസമായി സ്‌പെഷ്യല്‍ സ്‌ക്വാഡ് ഷാഡോ അംഗങ്ങള്‍ ഈ പ്രദേശത്തു നിരീക്ഷണം നടത്തി വരുകയായിരുന്നു. തിരുവനന്തപുരത്ത് വാമനപുരം പൂവത്തൂര്‍ സാരഥി ജംഗ്ഷന് സമീപം തമ്പു എന്ന് വിളിക്കുന്ന ശിവപ്രസാദിന്റെ വീട്ടില്‍ ഇന്നലെ അര്‍ദ്ധരാത്രിയോട് കൂടി എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായവും കോടയും വാറ്റുപകരണങ്ങളും ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications