പുതിയ പരീക്ഷണവുമായി ബെവ്‌കോ: ഇന്ന് മുതല്‍ മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ്, അറിയേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: കൊവിഡ് രണ്ടാം തംരഗത്തിന് ശേഷം ബീവറേജുകള്‍ തുറന്നതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് സാമൂഹിക അകലം ഒന്നും ബീവറേജുകളുടെ മുന്നില്‍ പാലിക്കപ്പെടുന്നില്ല എന്ന ആരോപണം ശക്തമായിരുന്നു. കടുത്ത വിമര്‍ശനങ്ങളാണ് ഇതിന്റെ പേരില്‍ സര്‍ക്കാര്‍ നേരിട്ടത്.
പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്
കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യ വില്‍പ്പനയ്ക്ക് പുതിയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബീവറേജസ് കോര്‍പ്പറേഷന്‍. മദ്യത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുകയെന്ന പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ് ബീവറേജസ് കോര്‍പ്പറേഷന്‍.

സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
ഇന്ന് മുതുല്‍ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലെ മൂന്ന് ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണം. ഉപഭോക്താക്കള്‍ക്ക് ബെവ്‌കോയുടെ സൈറ്റില്‍ കയറി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വെബ്‌സൈറ്റില്‍ തന്നെ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആവശ്യമുള്ള മദ്യം തിരഞ്ഞെടുത്ത് പണമടച്ച് കഴിഞ്ഞാല്‍ ചില്ലറ വില്‍പ്പനശാലയുടെ വിവരങ്ങളും മദ്യം വാങ്ങാന്‍ എത്തേണ്ട സമയവും അടങ്ങിയ എസ്എംഎസ് സന്ദേശം ലഭിക്കും. ഈ സമയത്ത് എസ്എംഎസ് കാണിച്ച് മദ്യം വാങ്ങാം. ഈ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകളിലേക്ക് ഈ സംവിധാനം കൊണ്ടുവരുമെന്ന് ബെവ്‌കോ അറിയിച്ചു.
സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ തിരക്ക് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ചിരുന്നു. മദ്യം വാങ്ങാന്‍ എത്തുന്നവരെ രോഗത്തിന് മുന്നിലേക്ക് തള്ളിവിടനാകില്ലെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മ്മിച്ചിരുന്നു. സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിഷേഷമാണുള്ളതെന്നും ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂര്‍ണമായ അടച്ചിടല്‍ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് വഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കൂടാതെ പൊതുജനങ്ങളും മദ്യശാലകളിലെ തിരക്കിനെതിരെ രംഗത്തെത്തിയിരുന്നു. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കടകളിലെത്തുന്ന സാധാരണക്കാര്‍ക്ക് പൊലീസ് സാമൂഹിക അകലം പാലിച്ചില്ലെന്ന് ആരോപിച്ച് പിഴ നല്‍കുന്ന സംഭവങ്ങള്‍ രൂക്ഷമായതോടെയാണ് ആളുകള്‍ ബീവറേജ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് ചൂണ്ടിക്കാണിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.












Click it and Unblock the Notifications