Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർ

മോഡലിങ് രംഗത്ത് നിന്നും നിന്നും ബിഗ് ബോസ് ഷോയിലേക്ക് എത്തിയ മത്സരാർത്ഥിയായിരുന്നു ജാനകി സുധീർ. വളരെ ബോള്‍ഡായിട്ടുള്ള താരത്തിന്റെ മികച്ച പ്രകടനമാണ് ഷോയില്‍ താരത്തില്‍ നിന്നും പ്രതീക്ഷിച്ചത്. എന്ന ആദ്യ ആഴ്ച്ചയില്‍ തന്നെ ജാനകി സുധീർ പുറത്താവുകയായിരുന്നു.

എന്നാല്‍ ഒരിക്കലും ഷോയില്‍ നിന്നും ഇത്രവേഗം പുറത്താവേണ്ടിയിരുന്ന താരമല്ല ജാനകിയെന്ന അഭിപ്രായം അന്ന് മുതല്‍ ആരാധകർക്കിടയിലുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് വിശേഷങ്ങളും ചില വിമർശനങ്ങളോടുള്ള പ്രതികരണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസിലെ റിയല്‍ മത്സരാർത്ഥിയായിരുന്നു റിയാസ്

ബിഗ് ബോസിലെ റിയല്‍ മത്സരാർത്ഥിയായിരുന്നു റിയാസ്. അവിടെ നിന്ന മറ്റാരും റിയല്‍ ആയിരുന്നില്ല. എല്ലാവരും മത്സരത്തിന്റെ ഭാഗമായി ഫേക്ക് ആയിട്ട് തന്നെയാണ് നിന്നത്. ആദ്യ ആഴ്ച തന്നെ പുറത്ത് വന്നയാളാണ് ഞാന്‍. പിന്നെ ഞാന്‍ ഷോ കണ്ടിട്ടില്ല. അവസാനം ഫിനാലക്ക് പോയപ്പോഴാണ് എല്ലാവരേയും കാണുന്നത്. എല്ലാവരും ഒരുമിച്ച് ഒരു ഹോട്ടലിലായിരുന്നു താമസം. അവിടെ ക്യാമറയൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഇവർ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോയെന്ന് മനസ്സിലാവുന്നതെന്നും ജാനകി സുധീർ പറയുന്നു.

'അല്ല പ്രിയേ കോട്ടും സ്യൂട്ടുമിട്ടാണോ ഇപ്പോ കുളി'; പ്രിയ വാര്യറുടെ പുതിയ ചിത്രം വൈറലാവുന്നു

ഫിനാലെ കഴിഞ്ഞ് മറ്റുള്ളവരും പുറത്തിറങ്ങി

ഫിനാലെ കഴിഞ്ഞ് മറ്റുള്ളവരും പുറത്തിറങ്ങി. അവരും പെട്ടെന്ന് മാറുകയാണ്. റിയാസ് വന്നിട്ട് അവന്റെ കുറച്ച് ആശയങ്ങള്‍ ആള്‍ക്കാരിലേക്ക് എത്തിക്കാന്‍ നോക്കി. ബാക്കിയുള്ളവർ കുറെ ട്രാക്കുകള്‍ ഓടിച്ച് സേഫ് ആയി നില്‍ക്കാന്‍ നോക്കി. ഞാന്‍ അങ്ങനെ നിക്കേണ്ടിയിരുന്നില്ല, ഞാന്‍ ഞാനായിട്ട് തന്നെ നിന്നാല്‍ മതിയായിരുന്നുവെന്ന് പറയുന്ന ചില സുഹൃത്തുക്കള്‍ ഇപ്പോള്‍ എനിക്കുണ്ട്.

മത്സര രീതികൊണ്ട് തന്നെ ചില മത്സരാർത്ഥികള്‍ക്ക് നേരെ

മത്സര രീതികൊണ്ട് തന്നെ ചില മത്സരാർത്ഥികള്‍ക്ക് നേരെ വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. ആദ്യം തന്നെ പുറത്തായതിനാല്‍ അതില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു. ബാക്കിയുള്ള ഒരുവിധം ആളുകളൊക്കെ സൈബർ അക്രമത്തിന് വിധേയമായി. എന്നാല്‍ റിയാസ് അവനായിട്ട് തന്നെ അവിടെ നില്‍ക്കുകയും അവന്‍ കൊടുക്കാന്‍ ഉദ്ദേശിച്ച് പോയിന്റുകള്‍ കൃത്യമായി കൊടുക്കുകയും ചെയ്തു. അത് എനിക്കും എന്റെ സിനിമയ്ക്കും ഗുണകരമാവുന്ന രീതിയിലായിരുന്നുവെന്നും ജാനകി പറയുന്നു.

Recommended Video

cmsvideo
    എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
    ഫിനാലെയുടെ സമയത്ത് പോയി കണ്ടു എന്നുള്ളതല്ലാതെ

    ഫിനാലെയുടെ സമയത്ത് പോയി കണ്ടു എന്നുള്ളതല്ലാതെ അദ്ദേഹവുമായി എനിക്ക് വേറെ പരിചയം ഒന്നുമില്ല. മറ്റുള്ളവർ പുറത്ത് വന്നപ്പോഴാണ് ഉള്ളിലുള്ളത് പോലെ അല്ലെന്ന് മനസ്സിലായത്. പലരും അഭിനയിച്ച് തന്നെയാണ് പോയത്. ആ അഭിനയം കാരണം ചിലർക്ക് പുറത്താവേണ്ടി വന്നിട്ടുണ്ട്. പലരുടേയും വർക്കിനെ വരെ ബാധിച്ചിട്ടുണ്ട്.

    റിയാസ് ആദ്യം ചെന്നപ്പോള്‍ ഒരു മോശം ഇംപ്രഷനായിരുന്നു

    റിയാസ് ആദ്യം ചെന്നപ്പോള്‍ ഒരു മോശം ഇംപ്രഷനായിരുന്നു. പെട്ടെന്നാണ് ഒരാള്‍ വരുന്നത്. അങ്ങനെ വരുമ്പോള്‍ അവന് മിണ്ടാതിരിക്കാന്‍ പറ്റില്ല. ഇടിച്ച് കേറിയെ മതിയാവുകയുള്ളു. വലിയൊരു റിസ്ക് എടുത്താണ് അവന്‍ പോയത്. അവനവിടെ കൃത്യമായ ലക്ഷ്യങ്ങളുമുണ്ട്. അപ്പോള്‍ ആദ്യം വെറുപ്പീര് സംഭവങ്ങളെ അവിടെ ഓടുകയുള്ളു. അതാണ് അവന്‍ ചെയ്തതെന്നും ജാനകി സുധീർ പറയുന്നു.

    അതുമായിട്ടാണ് ഞാന്‍ മുന്നോട്ട് പോവുന്നത്

    മോഡലിങ് എന്റെ കലയാണ്. അതുമായിട്ടാണ് ഞാന്‍ മുന്നോട്ട് പോവുന്നത്. മോഡലിങ്ങിലേക്ക് വരുന്ന സമയത്ത് തന്നെ വിമർശനം ഉണ്ടായിട്ടുണ്ട്. എന്റെ ഫോട്ടോ നാട്ടുകാർ തന്നെ എടുത്ത് പല ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അവർക്ക് മോഡലിങ് എന്താണെന്ന് പോലും അറിയില്ല. അവരെ ഞാന്‍ തിരുത്തേണ്ട ആവശ്യമില്ല.

    ഈ വിമർശിക്കുന്നവന്റെ അമ്മയോ പെങ്ങളോ ഒന്നും

    ഈ വിമർശിക്കുന്നവന്റെ അമ്മയോ പെങ്ങളോ ഒന്നും അല്ലാലോ ഞാന്‍. അവരാരും അല്ല എനിക്ക് ചിലവിന് തരുന്നതും. ഞാന്‍ അധ്വാനിച്ചാണ് ജീവിക്കുന്നത്. ജാനകി ഒരുമാസത്തെ റെന്റ് കൊടുത്തോ, ഭക്ഷണം കഴിച്ചോ എന്നൊക്കെ ആരെങ്കിലും ചോദിക്കുമോ. അപ്പോള്‍ ഇത്തരം വിമർശനങ്ങളോട് ഞാന്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും ജാനകി സുധീർ കൂട്ടിച്ചേർക്കുന്നു.

    ബേബി മോള്‍ ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+