'പച്ചയ്ക്ക് പറഞ്ഞാൽ മുസ്‌ലിം വിരോധമാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം അഡോണി ടി ജോൺ
കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശത്തോടെ സംസ്ഥാനത്ത് രൂക്ഷമായ വര്‍ഗീയ പ്രചാരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ലൗ ജിഹാദിനൊപ്പം സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദുമുണ്ട് എന്നാണ് പാലാ ബിഷപ്പ് ആരോപിച്ചത്.
ബിജെപി അടക്കം പാല ബിഷപ്പിന്റെ പ്രസ്താവന ഏറ്റ് പിടിച്ച് രംഗത്തുണ്ട്. യാതൊരു തെളിവും ഇല്ലാത്ത ഇത്തരം ആരോപണങ്ങള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുളള ശത്രുതയ്ക്ക് മാത്രമേ വഴിവെയ്ക്കൂ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതിനിടെ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാര്‍ത്ഥി ആയിരുന്ന അഡോണി ടി ജോണിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.

അഡോണിയുടെ കുറിപ്പ് ഇങ്ങനെ: '' ക്രിസ്ത്യൻ വർഗീയത അതിഭീകരമായി ഉയർന്നിരിക്കുന്ന കാലത്ത് മൗനമായിരിക്കാൻ വയ്യ. കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളിൽ അവസാനിച്ച പെൺകുട്ടികൾക്കു വേണ്ടിയോ കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത പീഡന പുരോഹിതർക്കെതിരെയോ നാവുയർത്താത്ത ക്രിസ്തുവിന്റ "അനുയായികൾ" എന്നവകാശപ്പെടുന്നവർ ഈ സമൂഹത്തെ അത്രക്കണ്ട് വർഗീയമായി വേർതിരിക്കുകയാണ്.
നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

പച്ചയ്ക്ക് പറഞ്ഞാൽ മുസ്‌ലിം വിരോധമാണ് ഒരുവിഭാഗം ക്രിസ്ത്യൻ സഭക്കാർക്ക്.'എല്ലാവരോടും ക്ഷമിക്കണം എല്ലാവരെയും സ്നേഹിക്കണം 'എന്ന് പള്ളിയിൽ പൊതുവിൽ പറഞ്ഞിട്ട് പള്ളിമേടയിലിരുന്ന് അവർ അടക്കം പറയും, 'അവരെ പേടിക്കണം, അവർടെ എണ്ണം കൂടുവാ നമ്മള് കീപ്പോട്ടും". ഈ 'അവർ' എന്നുള്ളിടത്ത് മറ്റു പല വാക്കുകളുമാണ് മുസ്‌ലിം സഹോദരങ്ങളെ വിശേഷിപ്പിക്കാൻ പല പുരോഹിതരും ഉപയോഗിക്കുന്നത്''.
Also Read: മാസം 1,000 രൂപ നിക്ഷേപിച്ചു കൊണ്ട് നേടാം 12 ലക്ഷത്തിലേറെ!

അഡോണിയുടെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് കമന്റുകൾ ലഭിക്കുന്നുണ്ട്. '' വർഗീയതയുടെ വിഷ വിത്തുകൾ നാട്ടിൽ ആകെ പരത്താൻ ഇറങ്ങി പുറപ്പെടുന്നവരെ നമ്മൾ കരുതി ഇരിക്കണം... ഇപ്പോൾ മതം അല്ല മദം ആണ് ഇവരുടെ പ്രശ്നം.. ഏത് സമയവും അത് പൊട്ടി തെറിക്കും..'' എന്നാണ് ഒരു പ്രതികരണം. '' ഞമ്മള് പറഞ്ഞാല് മതേതരത്വം. നോക്കി നിന്നോ ഇലേൽ പണി കിട്ടും എന്ന് പറഞ്ഞാല് വർഗീയത'' എന്നാണ് മറ്റൊരു കമന്റ്.
Also Read: 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ?

''ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് എതിരെ പറയുന്നു എങ്കിൽ പറയുന്നവർക്ക് എന്തോ കാര്യമായി മറച്ചു വെക്കാനുണ്ട് എന്ന് തന്നെയാണ്. സമീപ കാലത്തെ വൈദികരുടെ പേരിൽ വന്ന ആരോപണങ്ങളും, ആചാരപരമായ സ്വന്തം വൈദികരിൽ നിന്ന് തന്നെ കുർബ്ബാന സ്വീകരിക്കേണ്ട ദിശയുമായി ബന്ധപ്പെട്ട തർക്കം , പള്ളിയിൽ നിന്നും കൊറോണ മൂലം ആളുകൾ വിട്ടു പോകുവോ എന്ന ഭയപ്പാട്, സെൻട്രൽ ഏജൻസിയുടെ സാമ്പത്തിക ഇടപെടലിലുള്ള അന്വേഷണം ഉൾപ്പടെ നിരവധി പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ മാറ്റുന്നതിനുള്ള എളുപ്പ വഴിയായി വേണം ഇതിനെ കരുതാൻ'' എന്നാണ് മറ്റൊരു പ്രതികരണം.

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ജനപ്രിയ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അഡോണി ടി ജോണ്‍. ബിഗ് ബോസിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായിരുന്നു അഡോണി. ചില റിയാലിറ്റി ഷോകളില്‍ ഇതിന് മുന്‍പ് അഡോണി പങ്കെടുക്കുകയും വിജയി ആവുകയും ചെയ്തിരുന്നു. കൈരളി ചാനലിലെ മാന്യ മഹാ ജനങ്ങളെ എന്നുളള പ്രസംഗ റിയാലിറ്റി ഷോയില്‍ അഡോണി പങ്കെടുത്തിരുന്നു

മാത്രമല്ല ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു നിമിഷം എന്ന റിയാലിറ്റി ഷോയിലും മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന പരിപാടിയിലും അഡോണി ടി ജോണ്‍ പങ്കെടുത്തിരുന്നു. കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയായ അഡോണി സാധാരണക്കാരുടെ പ്രതിനിധിയായാണ് ബിഗ് ബോസില്‍ എത്തിയത്. ബിഗ് ബോസില്‍ എത്തിയതോടെ അഡോണിക്ക് ആരാധകരേറി. ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഡോണി ടി ജോണ്‍
ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ.. തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications