Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒടുവിൽ അവനെത്തി, ഉറങ്ങാനാകാത്ത രാത്രികൾ, ഉറങ്ങിയാലും തീരാത്ത പകലുകൾ, വറ്റിവരളുന്ന പേഴ്‌സ്'!

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ആർജെ കിടിലം ഫിറോസ്. അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകൻ കൂടിയാണ് ഫിറോസ്. ബിഗ് ബോസിന് ശേഷം ക്യാൻസർ പോരാളികൾക്ക് വേണ്ടി ഒരുക്കിയ സനാഥാലയമൊക്കെ വലിയ കയ്യടി നേടിയിരുന്നു.

ദിലീപിന്റെ നായികയാവുന്നുണ്ടോ? ദിലീപിനൊപ്പം ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ, ചിത്രങ്ങൾ

ഇപ്പോൾ താൻ കൊവിഡിന്റെ പിടിയിലായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കിടിലം ഫിറോസ്. രണ്ട് വർഷക്കാലം കൊവിഡിന് പിടികൊടുക്കാതെ നടന്നതാണെന്നും എന്നാൽ വന്നപ്പോൾ വിറപ്പിച്ചുവെന്നും കിടിലം ഫിറോസ് പറയുന്നു.

1

കിടിലം ഫിറോസിന്റെ കുറിപ്പ്: '' കോവിഡ് കാലം കലിതുള്ളി ആർത്തു വിയർത്തു കടന്നുപോയ നാളുകളാണ് പോയ മൂന്നാഴ്ചക്കാലം! രണ്ടു വർഷങ്ങൾ പിടികൊടുക്കാതെ നടന്നതാണ്. എത്രയോ യാത്രകൾ !അതും സംസ്ഥാനത്തിന് പുറത്തുൾപ്പെടെ . എത്രയോ പരിപാടികൾ ! ആശുപത്രി സന്ദർശനങ്ങൾ , സാമൂഹ്യ സേവനം , സൗഹൃദ കൂട്ടായ്മകൾ !! ജോലി ,ഷൂട്ട് ,സനാഥാലയം ....എന്നിട്ടും കോവിഡ് എന്ന ജഗജില്ലി എന്നെ നോട്ടമിട്ടില്ല .പക്ഷേ വെറുതെ ,വെറും വെറുതേ ആളും ആരവവും ഇല്ലാതെ കുറച്ചു നാൾ വിശ്രമിക്കണം എന്നോർത്തു ഒന്നിരുന്നു .

2

സോഷ്യൽ മീഡിയക്കും ,ഫോണിനും ,പരിപാടികൾക്കും ഒക്കെ അവധി കൊടുത്തു ഒന്നിരുന്നതും അവനെത്തി !!! വിറപ്പിച്ച പനി ! ഉള്ളിലെ അവയവങ്ങളെ മൊത്തത്തിൽ കുലുക്കി ഉഴിഞ്ഞു വിയർപ്പിച്ച ചുമ !! മൂക്കിന് മുന്നിൽ നിറഞ്ഞു നിൽക്കുന്ന ശ്വാസത്തെ അകത്തേയ്ക്ക് വേണ്ടുവോളം വലിച്ചെടുക്കാനാകാത്ത നിസഹായത !! താഴ്ന്നു പോകുന്ന ഓക്സിജൻ ലെവൽ ! ഉറങ്ങാനാകാത്ത രാത്രികൾ. ഉറങ്ങിയാലും തീരാത്ത പകലുകൾ , വറ്റിവരളുന്ന പേഴ്‌സ് ! കുറെയേറെ എന്തൊക്കെയോ ഗുളികകൾ ,മരുന്ന് ,ഇൻഹേലർ ,ഐവി ,ഡ്രിപ്‌ ,ആംബുലൻസ് ഒരു വല്ലാത്ത അവസ്ഥ !!

3

ഒരിക്കൽ മധു സർനോട് സംസാരിക്കുമ്പോ അദ്ദേഹം പറഞ്ഞതോർക്കുന്നു : എല്ലായ്പ്പോഴും ഓടി നടക്കുന്നവർ എവിടെയെങ്കിലും ഒന്നിരുന്നാൽ അപ്പൊ തുടങ്ങും പ്രശ്നങ്ങൾ .ശരിയാണ് .ഒരർത്ഥത്തിൽ എന്റെ കാര്യത്തിൽ തിരക്ക് ആരോഗ്യദായകമാണ് എല്ലാ അർത്ഥത്തിലും . ഇക്കഴിഞ്ഞ നാളുകളിലാണ് ആരോഗ്യ വകുപ്പിന്റെ കരുതൽ കാളുകൾ നേരിട്ടറിഞ്ഞത് .വല്ലാത്ത ആശ്വാസമാണ് ആ അവസ്ഥയിൽ അവ നൽകുന്നത് .ദിവസവും ഒന്നും രണ്ടും വട്ടം വിളിക്കും .ക്ഷമയോടെ സംസാരിക്കും .

ലോകം കീഴടക്കിയ പഞ്ചാബി സുന്ദരി, മിസ് യൂണിവേഴ്സ് 2021 ഹർനാസിന്റെ കലക്കൻ ചിത്രങ്ങൾ

4

നമ്മുടെ അവസ്ഥകൾ ചോദിച്ചു മനസിലാക്കും .മരുന്നുകൾ ,മാനസിക നില ,ആഹാരം ഒക്കെ അവർ അന്വേഷിച്ചറിയും .സന്തോഷത്തോടെ സംസാരിക്കും . ഏഴാം ദിവസത്തെ ക്വറന്റീനും പിന്നെയുള്ള റിവേഴ്‌സ് ക്വറന്റീനും ഫോള്ളോ അപ്പ് ചെയ്ത് അപ്ഡേറ്റ് ചെയ്യും .ഒരുപാട് ബഹുമാനം തോന്നി അവരോട് . കോവിഡ് പോസിറ്റീവ് ആയ നിമിഷം മുതൽ എന്നെ മാനസികമായി പോസിറ്റീവ് ആക്കി നിലനിർത്തിയ ഡോക്ടർമാരുണ്ട് . ആരോഗ്യ പ്രവർത്തകരുണ്ട് . കരുതൽ എന്നത് അവരാണ് ! എന്നും കടപ്പാട് .

5

എന്റെ കുഞ്ഞു ലോകത്തിന്റെ കൈകളിൽ അനുജൻ കൂട്ടത്തിന്റെ ശ്രദ്ധയിൽ രുചിയറിയാതെ മണമറിയാതെ വിയർത്തും ചുമച്ചും പനിച്ചും തീർത്ത നാളുകൾ !!!അനുഭവ വെളിച്ചം ഇതാണ് ;

1.വലുതോ ചെറുതോ ആയ എന്ത് ലക്ഷണം ഉണ്ടെങ്കിലും RTPCR ചെയ്യണം .റിസൾട്ട് വരുംവരെ അടച്ചിരിക്കണം

2.സ്വയം ചികിത്സ പാടില്ല .ഡോക്ടറെ വിളിക്കണം .

ആരോഗ്യ വകുപ്പിനെ അറിയിക്കണം .കൃത്യമായ ചികിൽസ നേടണം

3.ആവിപിടിക്കണം . എത്ര പറ്റുമോ അത്രയും നേരം

4.മുടങ്ങാതെ ഗാർഗ്ഗിൾ ചെയ്യണം

6

5.പരമാവധി നല്ല ഭക്ഷണം കഴിക്കണം

6.ഒരു ദിവസം മൂന്നു ലിറ്റർ എങ്കിലും വെള്ളം കുടിക്കണം

7.ഫോൺ ഉപയോഗം കുറയ്ക്കാനായാൽ നല്ലത്

8.pulse oximetre എന്നൊരു ഉപകരണമുണ്ട് .ചെറിയ വിലയേ ഉള്ളൂ .വിരലിൽ ഘടിപ്പിച്ചു നമുക്ക് തന്നെ ഓക്സിജൻ ലെവൽ അളക്കാവുന്ന ഒന്നാണ് .എല്ലാ കുടുംബത്തിലും ഓരോന്ന് സൂക്ഷിക്കുന്നത് നല്ലതാകും .അതിൽ 94 ന് താഴെ ഓക്സിജൻ ലെവൽ സ്ഥിരമായി താഴേക്കു പോയാൽ അപ്പോൾ തന്നെ ഡോക്ടറെ വിളിക്കണം

9.ചുമ അധികമായാൽ x ray/ CT Scan എടുക്കണം .തുടർ ചികിൽസയ്ക്ക് അത് നല്ലതാണ്

10.ക്വറന്റീൻ ഒരു കാരണവശാലും ബ്രേക്ക് ചെയ്യരുത് .

7

11.ഓരോ ദിവസത്തെയും മാലിന്യം അന്നന്ന് തരം തിരിച്ചു മൂന്ന് ഗാർബേജ് ബാഗുകളിൽ ആയി ഇടണം .പേപ്പർ വേസ്റ്റുകൾ കത്തിച്ചു കളയണം .

പ്ലാസ്റ്റിക് വേസ്റ്റ് സാനിറ്റൈസർ അടിച്ചു ഒരു ബാഗിൽ സൂക്ഷിക്കണം .റിവേഴ്‌സ് quarentine കഴിഞ്ഞ ശേഷം കോർപറേഷൻ മാലിന്യ സംസ്കരണ പ്ലാന്റിൽ നൽകാം . ഭക്ഷണ മാലിന്യം പരമാവധി കുറയ്ക്കണം .ഉള്ള മാലിന്യത്തെ മറ്റൊരു പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ചിട്ട് അന്നന്ന് തന്നെ കുഴിച്ചിടുകയോ ,ബയോഗ്യാസിൽ നിക്ഷേപിക്കുകയോ ചെയ്യണം .എനിക്ക് ഇവിടെ കമ്പോസ്റ്റു പൈപ് ഉണ്ടായിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല

8

12.റിവേഴ്‌സ് quarentine കഴിഞ്ഞാൽ വീടുമുഴുവൻ സാനിറ്റൈസ് ചെയ്യണം .

13.ഉപയോഗിച്ച വസ്ത്രങ്ങൾ ,ബെഡ്‌ഷീറ്റ്‌ തുടങ്ങിയവ നന്നായി അലക്കി ഉണക്കി എടുക്കണം .

ഹോം ക്വറെന്റീൻ അരംഭിക്കുമ്പോ വാങ്ങിയാൽ ഉപകാരപ്പെടുന്ന വസ്തുക്കൾ കൂടി കുറിക്കാം .

1.ഡിസ്പോസിബിൾ പ്ളേറ്റ് ,ഡിസ്പോസിബിൾ ഗ്ലാസ് (അത് മുറിയുടെ പുറത്തു വച്ചിരുന്നാൽ ഭക്ഷണം നല്കുന്നവരിലേയ്ക്ക് പകരാതെ ശ്രദ്ധിക്കാം .കഴിച്ച ശേഷം കഴുകി മാലിന്യത്തിലേക്ക് മാറ്റാം )

2.ഗാർബേജ് ബാഗ് .

3.ഡോക്ടർ പറയുന്ന മുഴുവൻ മരുന്നുകളും .

4.കരിക്ക് .

5.പഴവർഗ്ഗങ്ങൾ ,ആപ്പിൾ ,ചെറുപഴം ,പൊമെഗ്രനേറ്റ് ഒക്കെ നല്ലതാണ് .

Recommended Video

cmsvideo
    Bigg boss Arya got cheated on her birthday | Oneindia Malayalam
    9

    6.നെബുലൈസെർ -ആവിപിടിക്കാനുള്ള സംവിധാനം

    7.പൾസ് ഓസ്കി മീറ്റർ

    8.ഒരു തെർമൽ ഫ്ലാസ്ക്

    9.ഗാർഗ്ഗിൽ ചെയ്യാനുള്ള സൊല്യൂഷൻ

    10.ഗ്ലൗസ് ,N95 മാസ്ക് (x ray എടുക്കാൻ പുറത്തു പോകേണ്ടി വന്നേക്കും .ഒരു PPE കിറ്റ് കരുതുന്നത് നല്ലതാണ് )

    രണ്ടു വാക്‌സിനും എടുത്തതാണ് .

    പക്ഷേ വന്നപ്പോൾ കടുത്തു .

    ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തന്നെ ഉള്ളത് കൊണ്ടാകണം .കോവിദാനന്തര അല്ലറ ചില്ലറ പ്രശ്നങ്ങൾ ഒഴികെ ഇപ്പോൾ പൂർണ ആരോഗ്യവാനാണ് . കരുതലിനും അന്വേഷണങ്ങൾക്കും വിശിഷ്യാ സ്പേസ് നും നന്ദി . ഒരാൾക്കും അസുഖങ്ങളൊന്നും വരാതിരിക്കട്ടെ. പരക്കട്ടെ പ്രകാശം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+