ജയിച്ചവരെ നോക്കി കൊഞ്ഞനം കുത്തിയിട്ടെന്ത് കാര്യം;കിടിലം ഫിറോസിന്റെ വോട്ട് എത്രയാണെന്ന് അറിയാം-മറുപടി
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിജയി മണിക്കുട്ടന്‍ ആണെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ ആഹ്ളാദത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. അതോടൊപ്പം മണിക്കുട്ടനും അദ്ദേഹത്തെ വിജയി ആയി തിരഞ്ഞെടുത്ത ഷോ അധികൃതര്‍ക്കും എതിരെ വലിയ വിമര്‍ശനവും മറുവിഭാഗം ഉയര്‍ത്തുന്നുണ്ട്.
മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞ് വലിയ സൗഹൃദത്തില്‍ പിരിഞ്ഞപ്പോഴാണ് ആരാധകര്‍ തമ്മിലുള്ള ഈ ചേരിപ്പോര് വീണ്ടും രൂക്ഷമായത്. കിടിലം ഫിറോസ്-മണിക്കുട്ടന്‍ ആരാധകര്‍ തമ്മിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുന്നത്.
ഇത് സാർപ്പാട്ട പരമ്പരയിലെ മാരിയമ്മ തന്നെയോ: വൈറലായ ദുഷാര വിജയന്റെ പുതിയ ചിത്രങ്ങള്‍
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

ഒരിക്കല്‍ ഷോയില്‍ നിന്നും പുറത്ത് പോയ മണിക്കുട്ടന്‍ ബിഗ് ബോസ് വിന്നര്‍ ആവാന്‍ അര്‍ഹനല്ലെന്നാണ് എതിര്‍ വിഭാഗം ശക്തമായ ഉയര്‍ത്തുന്ന ആരോപണം. മാനസികപരമായ ശക്തി കൂടി നിര്‍ണ്ണായകമായ ഒരു ഗെയിമില്‍ നിന്നും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സ്വയം പുറത്ത് പോവുകയും പിന്നീട് തിരിച്ച് വരികയും ചെയ്ത ഒരാള്‍ക്ക് വിജയി ആവാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നും മണിക്കുട്ടന്‍ വിമര്‍ശകര്‍ ചോദിക്കുന്നു.

ഇതിന് കൃത്യമായ മറുപടികളുമായി മണിക്കുട്ടന്‍ ആര്‍മിയും രംഗത്ത് എത്തിയിട്ടുണ്ട്. 'പ്രമുഖ തോറ്റ ആർമി'ക്കാര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇവരുടെ മണിക്കുട്ടന്‍ ആര്‍മിയുടെ മറുപടി. മണിക്കുട്ടന് എതിരെ പോസ്റ്റ് ,കമന്‍റ് ഇടുന്നത് 90 % വ്യാജ ഐഡി ഉപയോഗിച്ചാണ് . പ്രൂഫ് ഉണ്ട് അതോണ്ട് ഇല്ല എന്നു ആരും പറയണ്ടേതില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

വോട്ടിങിന്റെ അടിസ്ഥാനത്തിലാണ് ബിഗ്ഗ്‌ബോസ് ഏഷ്യാനെറ് വിജയി ആരാണെന്നു കണ്ടെത്തിയത് .മറ്റു ഒന്നിന്റെയും അടിസ്ഥാനത്തിൽ അല്ല. എന്തെകിലും പരാതി ഉണ്ടെങ്കിൽ ഷോ അധികൃതര്‍ക്ക് പരാതി നല്‍കണം. ആഗസ്റ്റ് 1 ബിഗ്ഗ്‌ബോസ് ടെലികാസ്റ്റ് കാണുമ്പോ അറിയാം മണിക്കുട്ടനു കിട്ടിയ വോട്ടു എത്രായാന്നും ഫിറോസിന് കിട്ടിയ വോട്ടു എത്രയെന്നും പിന്നെ മറ്റു മത്സരാർത്ഥികൾക്കു കിട്ടിയതും അറിയാം. അതറഞ്ഞിട്ടു തർക്കിക്കുവെന്നും മണിക്കുട്ടന്‍ ആര്‍മി പറയുന്നു.

ജയിച്ച മത്സരാർത്ഥികളെ നോക്കി കൊഞ്ഞനം കുത്തിട്ടു കാര്യമില്ല. വോട്ടു ചെയ്യാൻ അവസരം കിട്ടിയപ്പോ അതു നല്ലപോലെ വിനയോഗികത്തെ ഇപ്പോ എല്ലാം കഴിഞ്ഞു അർഹതയില്ല ഉടായിപ്പ് കാണിച്ചു ജയിച്ചു ഇതുപോലുള്ള ബാലിശമായ കാരണങ്ങൾ പറഞ്ഞിട്ടു എന്തു കാര്യമെന്നും അവര്‍ ചോദിക്കുന്നു.

പ്രേക്ഷകർ ആണ് വിധി നിർണയിക്കുന്നത്. ഓണ്‍ലൈന്‍ വോട്ടെടുപ്പ് കൃത്യമായ രീതിയില്‍ നടന്നാണ് വിജയിയെ പ്രഖ്യാപിച്ചത്. ആ വിധി അംഗീകരിക്കുക. ബിഗ്‌ബോസ്സ് ഷോ ആയി ബന്ധപ്പെട്ടു പല വോട്ടിങ് പോളിംഗും നടന്നു. എല്ലാത്തിലും മണി തന്നെ ആയിരുന്നു മുൻപിൽ ഒരിക്കലും പുറകോട്ടു പോയിട്ടില്ലെന്നത് ഓര്‍ക്കണമെന്നും ഒരു ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നു.

വോട്ടിംഗ് നോക്കിയാണ് റിസൾട്ട് എന്നൊന്നും മനസിലാക്കാനുള്ള ബോധം വിമര്‍ശകരില്‍ പലര്‍ക്കും ഇല്ല. പിന്നെ വോട്ടിംഗ് ഫേക്ക് ആണെന്ന് പറയുന്നവരോട്, ഏഷ്യാനെറ്റ് മാത്രമല്ല എല്ലാ അനൗദ്യോഗിക പോളിലും മണിക്കുട്ടൻ തന്നെ ആയിരുന്നു വിജയി, പിന്നെ അത് എല്ലാം ഫേക്ക് ആണെന്ന് പറഞ്ഞു കരയണം.- ഒരു ആരാധകന്‍ ചോദിക്കുന്നു.

മണിക്കുട്ടനെ വിജയി ആക്കി എന്ന് പറഞ്ഞ് ഏഷ്യാനെറ്റിനെ വെല്ലുവിളിക്കുന്നവരോട്, കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ സപ്പോർട്ട് ഉണ്ടായിരുന്ന രജിത്തിനെ തൂക്കി വെളിയിൽ കളഞ്ഞ ഏഷ്യാനെറ്റ് നെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കാൻ നോക്കുന്നത്. പിന്‍വാതിലൂടെ അല്ല, ജനഹൃദയങ്ങളിലൂടെയാണ് മണിക്കുട്ടന്‍ വിജയി ആയതെന്നാണ് മറ്റൊരു ആരാധകന്‍ മണിക്കുട്ടനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് പറയുന്നത്.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്
Recommended Video
മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്












Click it and Unblock the Notifications