Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവർ അഭിനയിക്കുകയായിരുന്നു, ഫേക്കായി കളിച്ചിട്ട് ഫ്ളാറ്റ് നേടിയിട്ട് എന്ത് കാര്യം?'; രജിത് കുമാർ

കൊച്ചി: ബിഗ് ബോസ് ഫേക്കായി നിന്ന് കളിച്ചത് കൊണ്ട് കാര്യമില്ലെന്ന് ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥി കൂടിയായിരുന്ന ഡോ രജിത് കുമാർ. പിടിച്ച് പറിക്കാം, കൈയ്യിലിരുന്നത് തട്ടിക്കൊണ്ട് പോകാം എന്നൊക്കെ ബിഗ് ബോസ് അനൗൺസ് ചെയ്യുന്നത് നമ്മുടെ ഉള്ളിലെ യഥാർത്ഥ സ്വഭാവം ജനത്തെ ബോധ്യപ്പെടുത്താനാണ്. അതിൽ പലരും വീണു. കള്ളത്തരത്തിലൂടെ ഫ്ലാറ്റ് നേടിയിട്ട് എന്താണ് കാര്യമെന്നും രജിത് കുമാർ ചോദിച്ചു. മലയാളം ഫിൽമി ബീറ്റിനോടായിരുന്നു രജിത് കുമാറിന്റെ പ്രതികരണം.

1


വാക്കുകളിലേക്ക്- 'ഇത്തവണത്തെ ബിഗ് ബോസ് കണ്ടിരുന്നു. യഥാർത്ഥത്തിൽ ഏറ്റവും നല്ല സീസൺ ബിഗ് ബോസ് 2 ആയിരുന്നു. അതിൽ എല്ലാവരും പച്ചയായി കളിച്ചു. ആത്മാർത്ഥമായി കളിച്ചു. സീസൺ 3യും ഫോറുമൊക്കെ കുറെ കോപ്പിയാണ്. റിയൽ സ്വഭാവം പുറത്ത് കാണിക്കാതെ എല്ലാവരും അഭിനയിക്കുകയായിരുന്നു ചെയ്തത്'.

ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ

2

'റോബിൻ നല്ല പ്ലയറാണ്. ദിൽഷ നല്ല പ്ലയറാണ്. ബ്ലസ്ലി അതിനെക്കാൾ നല്ല പ്ലയറാണ്. റിയാസാകട്ടെ ഇതിനെയെല്ലാം കടത്തിവെട്ടുന്ന മറ്റൊരു നല്ല പ്ലയറാണ്. ജാസ്മിൻ മറ്റൊരു രീതിക്കുണ്ടായിരുന്നു. എല്ലാവർക്കും അവരുടേതായ ഗെയിം പ്ലാനുകൾ ഉണ്ടാകും. ഈ സീസണിൽ തനിക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥി ആരെന്ന് ചോദിച്ചാൽ അതിന് ഒരു പേര് പറയാൻ തനിക്ക് സാധിക്കില്ല. കാരണം എനിക്ക് ബൈബിളും ഖുറാനും ഗീതയുമെല്ലാം അറിയുന്നത് കൊണ്ട് ഒരു നീതി ബോധത്തോട് കൂടിയാണ് ഞാൻ എപ്പോഴും കാര്യങ്ങൾ സംസാരിച്ചിരുന്നത്. അതുകൊണ്ട് സീസൺ 4 ൽ ഇഷ്ടമുള്ള ജെനുവിൻ ആയ ഒരാൾ ഇല്ലായിരുന്നു'.

അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ

3


'ബിഗ് ബോസ് 2 കണ്ട ആളുകൾ എന്തുകൊണ്ടാണ് എന്നെ ഇഷ്ടപ്പെട്ടത്? സ്വാർത്ഥത കാണിച്ചില്ല, ആക്രമണം കാണിച്ചില്ല, ആരോടും മോശമായി പെരുമാറിയില്ല, സത്യസന്ധത കാണിച്ചു, ധാർമികത കാണിച്ചു. ഏതൊക്കെ റിയാലിറ്റി ഷോകളിൽ മത്സരിക്കുമ്പോഴും അവിടുത്തെ സംഘാടകർ മോഷ്ടിക്കാം എന്ന് പറഞ്ഞാലും അധർമ്മത്തിലൂടെ കളി ജയിച്ച് 50 കോടി നേടിയിട്ട് കാര്യമുണ്ടോ?'

4


'നേരായ വഴിയിലൂടെ അത് നേടുമ്പോൾ മാത്രമേ അതിനൊരു മഹത്വ ഉണ്ടാകൂ. ഷോയുടെ 70ാം ദിവസം ഞാൻ പുറത്ത് പോയി. പക്ഷേ ലോക മലയാളികളുടെ ഇടയിൽ ഇപ്പോഴും എനിക്ക് സ്ഥാനമുണ്ട്. അതിന് കാരണം ഞാൻ അത്യാർത്തിക്കാരനല്ല, സ്വാർത്ഥത കാണിച്ചില്ല, അധർമ്മതത്തിലോ, അന്യായമായോ ചതിയിലൂടെയോ ഒന്നും ചെയ്തിട്ടില്ല'.

5


'പിടിച്ച് പറിക്കാം, കൈയ്യിലിരുന്നത് തട്ടിക്കൊണ്ട് പോകാം എന്നൊക്കെ ബിഗ് ബോസ് അനൗൺസ് ചെയ്യും. സംഘാടകർ അനൗൺസ് ചെയ്യുന്നത് എന്തിനാണ്? മത്സരാർത്ഥികളുടെ ഉള്ളിൽ കിടക്കുന്ന യഥാർത്ഥ സ്വഭാവം ജനങ്ങൾക്ക് കാണിച്ച് കൊടുക്കാൻ വേണ്ടിയാണ്. ഈ മണ്ടൻമാർ പലരും അത് മനസിലാക്കുന്നില്ല. ഈ ലെവലിൽ പോകുമ്പോൾ അതിനെ അധാർമികത എന്നേ പറയാനാകൂ. ധാർമികതയിൽ ഈ സീസണിൽ കളിച്ച ആരെങ്കിലും ഉണ്ടെന്ന് പറയാൻ സാധിക്കില്ല'.

6


'കുട്ടി അഖിലിനെയൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. എന്നാൽ പല അവസരങ്ങളിലും അഖിൽ മിണ്ടാതെ ബാക്കിൽ പോയി ഇരിക്കുകയായിരുന്നു. റോൺസണേയും എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ അയാളും ഒന്നും മിണ്ടാതെ ബാക്കിൽ പോയിരുന്നു. ഇതെന്ത് പ്ലേയാണ്? റിയാക്ട് ചെയ്യേണ്ട പലരും ബാക്കിൽ പോയിരുന്നു. പ്രതികരിച്ച മൂന്നോ നാലോ പേരെ ഉണ്ടായിരുന്നുള്ളൂ. റോബിൻ, ജാസ്മിൻ, റിയാസ് എന്നിവരാണ് പ്രതികരിച്ചത്'.

7


'എന്റെ അകവും പുറവും ഒന്നാണ്. ഞാൻ പുറത്തുള്ളത് പോലെ തന്നെയാണ് അകത്തും പെരുമാറിയത്. അങ്ങനെയുള്ളവരെയല്ലേ സ്നേഹിക്കേണ്ടത്. കുറച്ച് പേരെ പറ്റിക്കാം. എന്നാൽ എക്കാലത്തും എല്ലാവരേയും പറ്റിക്കാൻ കഴിയില്ല. ഇപ്പോഴും ഞാൻ രാമായണവും ബൈബിളും ഖുറാനും ബയോളജിക്കലി പറഞ്ഞ് കൊണ്ട് തന്നെ നടക്കുകയാണ്'.

8


'സീസൺ 5 ഉടനെ ഉണ്ടാകും. അത് നാലിനെക്കാൾ മികച്ചതായിരിക്കും. സീസൺ 4 ലെ കുറവുകൾ കൂടി മറികടന്ന് കൊണ്ടായിരിക്കും സീസൺ 5 വരുന്നത്. സീസൺ ഒന്നിലും രണ്ടിലുമൊക്കെ വരുന്നവർ ഒന്നും പഠിക്കാതെ വരുന്നവർ ആണ്. അതുകൊണ്ട് തന്നെ അവരിൽ പലരിൽ നിന്നും പുറത്തേക്ക് വരുന്നത് ജനുവിനായിട്ടുള്ള കാര്യങ്ങളാണ്. സീസൺ 1 ലെ സാബുമോൻ ജനുവിനാണ്. അദ്ദേഹം എങ്ങും പോയി പഠിച്ചിട്ട് വന്നതല്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+