Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിൻ സൈബർ സെല്ലിൽ നൽകിയ പരാതി ആർക്കെതിരെ? വെളിപ്പെടുത്തി താരം, 'ശ്രദ്ധിച്ചോളൂ'

കൊച്ചി: ബിഗ് ബോസ് സീസൺ 4 ലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് റോബിൻ. മറ്റ് സീസണുകളിൽ നിന്നം വ്യത്യസ്തമായി ഷോ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വലിയ സ്വീകരണമാണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ വരാനിരിക്കുന്ന പരിപാടികളെ കുറിച്ചും ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളുമെല്ലാം റോബിൻ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.

1

ഇതിനിടയിൽ റോബിൻ പങ്കിട്ട ഒരു കുറിപ്പ് വലിയ ചർച്ചയായിരുന്നു. വളരെ സുപ്രധാനമായ മെസേജ് എന്ന കാപ്ഷനോടെയായിരുന്നു ഇത്. ' സൈബർ സെല്ലിൽ താൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡോ റോബിൻ രാധാകൃഷ്ണന്റെ പേരിൽ വരുന്ന എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളും സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ആണെന്നായിരുന്നു റോബിൻ ആ പോസ്റ്റിൽ വ്യക്തമാക്കിയത്.

2


എന്നാൽ പരാതി നൽകാൻ ഉണ്ടായ കാരണം റോബിൻ വ്യക്തമാക്കിയിരുന്നില്ല. നിരവധി പേർ ഇതിനെ കുറിച്ച് ചോദ്യം ഉയർത്തിയിരുന്നു. റോബിനെ അപകീർത്തിപ്പെടുത്തിയ ഏതെങ്കിലും വ്യക്തികൾക്കെതിരെയാണോ പരാതിയെന്ന തരത്തിലായിരുന്നു ചോദ്യങ്ങൾ. ഇതിനോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സൈബർ സെല്ലിൽ പരാതി കൊടുക്കാൻ ഉണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് റോബിൻ.

3


തന്‌റെ പേര് ഉപയോഗിച്ച് പണം തട്ടാനുള്ള ശ്രമം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടെന്നാണ് റോബിൻ പറയുന്നത്. എന്റെ ഫോളോവേഴ്സിൽ നിന്നാണ് ഇത്തരത്തിൽ പണം തട്ടാൻ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. ദയവ് ചെയ്ത് ഇത് ശ്രദ്ധിക്കണം, റോബിൻ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

4


ബിഗ് ബോസ് കഴിഞ്ഞ് നാളുകള്‍ ആയിട്ടും ഇപ്പോഴും ഉദ്ഘാടനവും മറ്റ് പരിപാടികളും ആയി തിരക്കിലാണ് റോബിന്‍. പുറത്തെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഫോളോവേഴ്സ് റോബിന് ഉണ്ട്. റോബിൻ പങ്കുവെയ്ക്കുന്ന വീഡിയോകൾക്കും പോസ്റ്റുകൾക്കും ലഭിക്കുന്ന സ്വീകാര്യത തന്നെ ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്.

സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ

5


അതേസമയം കഴിഞ്ഞ ദിവസം റോബിൻ തനിക്കെതിരെ വലിയ സൈബർ ആക്രമണം ഉണ്ടാകുന്നതായി ഒരു പൊതുപാരിടിക്കിടെ പറഞ്ഞിരുന്നു. തനിക്കെതിരെ ഇത്തരത്തിൽ പലരും രംഗത്തെത്താറുണ്ടെങ്കിലും ആ സൈബബർ ആക്രമണങ്ങളെ താൻ ശ്രദ്ധിക്കാറില്ലെന്നും അതിന് തനിക്ക് നേരം ഇല്ലെന്നായിരുന്നു റോബിൻ നൽകിയ മറുപടി.

തൃശ്ശൂർ കിട്ടാത്ത സുരേഷ് ഗോപി, വൻ വിജയം നേടിയ മുകേഷ്..രാഷ്ട്രീയത്തിൽ ഇറങ്ങിയ മലയാള താരങ്ങൾ

6


കഴിഞ്ഞ ദിവസം മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റും റോബൻ പങ്കിട്ടിരുന്നു. തനിക്കെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെതിരെയായിരുന്നു റോബിന്റെ കുറിപ്പ്. പ്രീയ ഡീഗ്രേഡേസ് നീയൊക്കെ എന്ത് ചെയ്താലും എനിക്ക് ഒരു തേങ്ങയുമില്ല. ഡോ റോബിൻ രാധാകൃഷ്ണൻ എന്ന പേരില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ലെന്നായിരുന്നു റോബിൻ കുറിച്ചത്.

7


'യഥാർത്ഥത്തിൽ നിങ്ങൾ "എന്റെ തൊഴിലാളികൾ" ആണ്. നിങ്ങളെ കൊണ്ട് ഞാൻ എനിക്ക് വേണ്ടി പണിയെടുപ്പിക്കുകയാണ്. കാരണം നിങ്ങളാണ് എന്നെ സോഷ്യൽ മീഡിയയിൽ ലൈവാക്കുന്നത്. നിങ്ങൾ എന്നെക്കുറിച്ച് സംസാരിക്കുന്നത് നിർത്തിയാൽ എന്റെ റീച്ച് കുറയും. അതുകൊണ്ട് സംസാരിക്കുന്നത് ദയവ് ചെയ്ത് നിർത്തരുത്. എന്നെ സോഷ്യൽ മീഡിയയിൽ ലൈവ് ആക്കാനുള്ള എന്റെ തന്ത്രം ഇതാണ്.ഡിഗ്രേഡേഴ്സ് നിങ്ങളാണ് എന്റെ യഥാർത്ഥ പിആർ വർക്കേഴ്സ് , പറഞ്ഞിട്ട് കളിക്കുന്നതാണ് എനിക്ക് ഇഷ്ടം', എന്നായിരുന്നു പോസ്റ്റിൽ റോബിൻ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+