കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല കയറാന്‍ പോയ ബിന്ദു തങ്കത്തെ വിദ്യര്‍ത്ഥികള്‍ കൂകി വിളിക്കുന്നതായി പരാതി

  • By Aami Madhu
Google Oneindia Malayalam News

സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രത്തിന്‍റെ ഭാഗമാകാന്‍ മലകയറിയെത്തിയത് പത്തോളം സ്ത്രീകളായിരുന്നു. എല്ലാവരും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മലയിറങ്ങി. എന്നാല്‍ മലകയറാനെത്തിയ ഇവര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് ഇപ്പോഴും അയവ് വന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തുലാമാസ പൂജയ്ക്ക് നട തുറന്ന പിന്നാലെ അവസാന ദിവസം മലകയറാനെത്തിയ ബിന്ദു തങ്കം എന്ന എരുമേലി സ്വദേശിക്ക് മലകയറാന്‍ ശ്രമിച്ചുവെന്ന ഒറ്റാക്കാരണത്താല്‍ നേരത്തേ വീട്ടിലും നാട്ടിലുമെല്ലാം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ നിന്ന് ബിന്ദുവിന് വിദ്യാര്‍ത്ഥികളുടെ ഉപദ്രവം ഏല്‍ക്കേണ്ടി വരുന്നുണ്ടെന്നാണ് വിവരം.

 മലകയറാന്‍

മലകയറാന്‍

​എരുമേലി സ്വദേശിയായ ബിന്ദു രണ്ട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മലകയറാന്‍ എത്തിയത്. ഇവര്‍ എരുമേലി പൊലീസ് സ്റ്റേഷനിലെത്തി ശബരിമലയിൽ പോകാൻ സംരക്ഷണം വേണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിന്ദുവിന് ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ലെന്നതിനാല്‍ സംരക്ഷണം നല്‍കില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.തുടര്‍ന്ന് അവര്‍ക്ക് മലയിറങ്ങേണ്ടി വന്നു.

 വാടക വീട്ടില്‍

വാടക വീട്ടില്‍

എന്നാല്‍ മലകയറാന്‍ പോയെന്ന ഒറ്റകാരണത്താല്‍ അവര്‍ക്ക് നാട്ടിലും വീട്ടിലും വിലക്കേര്‍പ്പെടുത്തിയിരുന്നു.
എരുമേലി സ്വദേശിയായ ബിന്ദു കോഴിക്കോട് ചേവായൂര്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ അധ്യാപികയായിരുന്നു. ശബരിമലയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ചേവായൂരിലെ വീട്ടിലേക്ക് വരേണ്ടെന്നായിരുന്നു വീട്ടുടമ ബിന്ദുവിനോട് പറഞ്ഞത്.

 നാമജപ സമരം

നാമജപ സമരം

ഒരറിയിപ്പ് ഉണ്ടാകും വരെ സ്കൂളിലേക്ക് വരേണ്ടെന്നായിരുന്നു സ്കൂള്‍ അധികാരികളും പറഞ്ഞതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ഇതിന് പിന്നാലെ അവര്‍ അഗളി ഗവണ്‍മെന്‍റ് സ്കൂളിലേക്ക് മാറിയിരുന്നു. എന്നാല്‍ അയ്യപ്പ സേവാ സമിതിക്കാര്‍ അവിടെയെത്തി ബിന്ദുവിനെതിരെ നാമജപസമരം നടത്തിയിരുന്നു.

 ഇടപെട്ടില്ല

ഇടപെട്ടില്ല

ബിന്ദുവിന് പോലീസ് സംരക്ഷണം നല്‍കിയിരുന്നെങ്കിലും അയ്യപ്പ സേവ സമരക്കാരെ ഗേറ്റില്‍ പോലീസ് തടഞ്ഞ് നിര്‍ത്തിയില്ലെന്നാണ് ആരോപണം. നാട്ടുകാരായതിനാല്‍ തടയാന്‍ ആവില്ലെന്നായിരുന്നത്രേ പോലീസ് നിലപാട്. ഇവര്‍ ബിന്ദുവിനെ ജാതി പറഞ്ഞ് ആക്ഷേപിച്ചതായും പരാതി ഉണ്ട്.

 കൂകി വിളിച്ചു

കൂകി വിളിച്ചു

ഇതുകൂടാതെ ക്ലാസില്‍ പഠിപ്പിക്കാന്‍ പോകുമ്പോള്‍ കുട്ടികള്‍ കൂകി വിളിക്കുകയും ശരണം വിളിച്ച് കളിയാക്കുകയും ചെയ്യുന്നതായും ബിന്ദു പറയുന്നു. അതേസമയം പുറത്തുനിന്നുള്ള പ്രേരണ കൊണ്ടാണ് കുട്ടികള്‍ ഇത്തരത്തില്‍ ചെയ്യുന്നതെന്നാണ് ബിന്ദുവിന്‍റെ ആരോപണം.

 നേരിടും

നേരിടും

സംഭവത്തില്‍ ഉടന്‍ ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിന്ദു വ്യക്തമാക്കി. പരിഹാരം കാണാന്‍ ആയില്ലേങ്കില്‍ നിയപരമായി ഇതിനെ നേരിടുമെന്നും ബിന്ദു പറയുന്നു.

English summary
bindhu thangam still facing threat from students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X