
'പ്രതിസന്ധിയില്‍ അച്ഛന്‍ തള്ളിപ്പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തി.. ഉപദേശം ഇങ്ങനെ..'; കോടിയേരിയെക്കുറിച്ച് ബിനീഷ്
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ടാണ് താന്‍ ഇത്രയും ആക്രമിക്കപ്പെടാന്‍ കാരണം എന്ന് ബിനീഷ് കോടിയേരി. അത് പ്രതീക്ഷിച്ച് കൊണ്ട് തന്നെയാണ് താന്‍ പൊതുസമൂഹത്തില്‍ ഇടപെടാന്‍ തുടങ്ങിയത് എന്നും ബിനീഷ് കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിനീഷ് കോടിയേരി. പ്രതിസന്ധി സമയത്തെല്ലാം അച്ഛന്‍ ചേര്‍ത്ത് നിര്‍ത്തിയിരുന്നു എന്നും ബിനീഷ് വ്യക്തമാക്കി.
ബിനീഷ് കോടിയേരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... എന്തെങ്കിലും ഒരു കാര്യത്തെ കുറിച്ച് ജീവിതത്തില്‍ ഒരു തടസം വന്നാല്‍ നമുക്കൊരു കാര്യം ചോദിക്കാന്‍ വേണ്ടി എപ്പോഴും അച്ഛനുണ്ടായിരുന്നു. സ്വന്തമായി എന്ത് പ്രതിസന്ധികള്‍ വന്നാലും അത് നേരിട്ട് സ്വയം കരുത്താര്‍ജ്ജിക്കണം എന്നാണ് അച്ഛന്‍ എപ്പോഴും പഠിപ്പിച്ച് തന്നിട്ടുള്ളത്. അത് പറഞ്ഞ് തരികയായിരുന്നില്ല.

സ്വാഭാവികമായിട്ട് ഒരു സിറ്റുവേഷന്‍ വന്നാല്‍ അത് എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എന്ന് അച്ഛന്‍ തന്നെ സ്വന്തം ജീവിതം കൊണ്ട് കാണിച്ച് തന്നിട്ടുണ്ട്. അഭാവം ഒരിക്കലും നികത്താന്‍ പറ്റാത്ത ഒന്ന് തന്നെയാണ്. എന്നെ സംബന്ധിച്ച് ഇത്രയധികം പ്രതിസന്ധികള്‍ വന്നപ്പോഴും എല്ലാ അര്‍ത്ഥത്തിലും പ്രചണ്ഡമായ പ്രചരണങ്ങള്‍ വന്നപ്പോഴും നമ്മളെ അതിനകത്ത് നിന്നും ഒന്നും തള്ളിപ്പറയാതെ ചേര്‍ത്ത് നിര്‍ത്തി കൊണ്ട് ഇന്ന ഒരു ആളിന്റെ മകനായത് കൊണ്ട് അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളാണ്.
എന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറ

അതുകൊണ്ട് അത് എങ്ങനെയാണ് നേരിടേണ്ടത് എന്നും അതിനെ തരണം ചെയ്ത് സ്വന്തമായി മുന്നോട്ട് പോയാല്‍ മാത്രമെ നിന്റെ ജീവിതത്തില്‍ നിനക്ക് മുന്നോട്ട് പോകാന്‍ പറ്റൂ എന്നും എന്റെ ജീവിതം കൊണ്ട് എന്നെ പഠിപ്പിച്ചിട്ടുണ്ട്. ബിനീഷ് എന്നയാള്‍ ഒന്നുമല്ല, ബിനീഷ് കോടിയേരി എന്ന് പറയുന്ന ആ പേര് കൂടി വരുമ്പോള്‍ ആണ് ആ സ്വത്വം ഉണ്ടാകുന്നത്. ആ സ്വത്വത്തെ മനസിലാക്കി കൊണ്ട് തന്നെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുക എന്ന രീതിയിലായിരിക്കും ജീവിതം.

ഒരു പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ ചിലപ്പോള്‍ ഒരാള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും, അല്ലെങ്കില്‍ ജീവിതത്തില്‍ നിന്ന് ഉള്‍വലിയും. ആ ഉള്‍വലിയലാണോ ഇന്ന ആളിന്റെ മകനായി ഈ സമൂഹത്തില്‍ ജീവിച്ച് കൊണ്ടിരിക്കുന്ന ഞാന്‍ ചെയ്യേണ്ടത്. അങ്ങനെ ഞാന്‍ ചെയ്ത് കഴിഞ്ഞാല്‍ ഞാന്‍ നിലനില്‍ക്കുന്ന അടിസ്ഥാനത്തില്‍ ഉള്ള ആളുകള്‍ ആ ആശയത്തിന്റെ കരുത്ത് ഇത്രമാത്രമെ ഉണ്ടാകൂ എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം. ഇതൊക്കെ അച്ഛന്‍ പറഞ്ഞ് തന്നെ കാര്യങ്ങളാണ്.

കേരള രാഷ്ട്രീയത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിനും ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ല. എന്നിട്ടും ഞങ്ങള്‍ പിടിച്ചു നിന്നു. പൂര്‍ണമായും സമൂഹത്തില്‍ ഇറങ്ങി നില്‍ക്കുന്നുണ്ട്. ഇതൊക്കെ രാഷ്ട്രീയപരമായ അക്രമങ്ങളും ഇടപെടലും ആണ്. അത്തരത്തില്‍ തന്നെ ആണ് ഇതിനെ കാണുന്നത്. ബിനീഷ് കോടിയേരിയെ എന്തെങ്കിലും കാര്യത്തില്‍പ്പെടുത്തിയാല്‍ മാത്രമെ കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവിനെ ആക്രമിക്കാന്‍ പറ്റൂ.

കോടിയേരി ബാലകൃഷ്ണനെ ഇത്തരത്തില്‍ ആക്രമിച്ച് കഴിഞ്ഞാല്‍ അദ്ദേഹം ഇതില്‍ നിന്ന് പൂര്‍ണമായി മാറും എന്ന് കരുതിയവര്‍ക്കാണ് തെറ്റിയത്. അദ്ദേഹം പൂര്‍ണമായി കൂടുതല്‍ സജീവമായി ആ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാവുകയായിരുന്നു. ആ ഒരു വര്‍ഷം നഷ്ടപ്പെട്ടത് എനിക്കും അച്ഛനും അമ്മക്കും എന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമാണ്. അച്ഛനോട് എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു എന്ന് അദ്ദേഹത്തിന്റെ വിയോഗത്തോട് കൂടി ഈ കേരളം തന്നെ തെളിയിച്ചതാണ്.

അത് വേറെ രീതിയില്‍ പറഞ്ഞ് കൊണ്ട് വക്രീകരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഒരു കമ്യൂണിസ്റ്റുകാരന്റെ മകനായി ജനിക്കുകയും പൊതുജീവിതത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയും ചെയ്ത് കഴിഞ്ഞാല്‍ വിമര്‍ശനം ഏറ്റുവാങ്ങാന്‍ തയ്യാറാവുകയാണ് എന്നാണ് അതിന്റെ അര്‍ത്ഥം എന്നാണ് അച്ഛന്‍ പറഞ്ഞ് തന്നിട്ടുള്ളത്.