കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിലെ തന്ത്രം കേരളത്തിലും; കോണ്‍ഗ്രസ് വോട്ടു ബാങ്കുകള്‍ ലക്ഷ്യമിട്ട് ബിജെപി

  • By അന്‍വർ സാദത്ത്
Google Oneindia Malayalam News

തിരുവനന്തപുരം: ത്രിപുരയില്‍ സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ സ്വീകരിച്ച തന്ത്രം കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. കേരളത്തില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ടു ചെയ്തിരുന്നവരെ തങ്ങളുടെ പക്ഷത്തേക്ക് ആകര്‍ഷിക്കാനായി വിപുലമായ പദ്ധതിക്ക് ബിജെപി രൂപം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ത്രിപുരയിലെ തോല്‍വി; ദേശീയതലത്തില്‍ മഹാസഖ്യത്തിന് സാധ്യത തെളിയുന്നു
ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറി നാളുകള്‍ കഴിയുന്നതിന് മുന്‍പുതന്നെ ത്രിപുരയില്‍ സിപിഎമ്മിനെ പുറത്താക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങളുടെ പാളയത്തില്‍ എത്തിക്കുക എന്നതാണ്. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് അവര്‍ എതിരാളികളെ ഞെട്ടിക്കുകയും ചെയ്തു.\

 modi

മാത്രമല്ല, കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുബാങ്കുകളെ ലക്ഷ്യമിട്ട് ബിജെപി നടത്തിയ പരിശ്രമങ്ങള്‍ വിജയത്തിലെത്തിയതായി തെരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നു. ത്രിപുരയില്‍ വിഘടനവാദ കക്ഷികളെ ഒപ്പംകൂട്ടി അവരുടെ വോട്ടുകള്‍കൂടി നേടാനായതോടെ മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടി ബിജെപിക്ക് അധികാരത്തിലെത്താനും സാധിച്ചു.

ത്രിപുരയില്‍ നടപ്പാക്കി വിജയംകണ്ട ഇതേ ഫോര്‍മുല കേരളത്തിലും നടപ്പാക്കിയാല്‍ സിപിഎമ്മിനെ അധികാര രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയുമെന്നാണ് ബിജെപിയുടെ വിശ്വാസം. ഇതിനായി ചില കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് വന്‍ വിലകൊടുത്ത് ക്ഷണിക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ചില നേതാക്കള്‍ ബിജെപിയുടെ പാളയത്തിലെത്തുമെന്നാണ് നേതാക്കളുടെ വിശ്വാസം. പലവഴിക്കായി ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

ത്രിപുരയുടെ ആവേശത്തില്‍ കേരളത്തിലെ ബിജെപി; ചെങ്ങന്നൂരില്‍ ആവര്‍ത്തിക്കുംത്രിപുരയുടെ ആവേശത്തില്‍ കേരളത്തിലെ ബിജെപി; ചെങ്ങന്നൂരില്‍ ആവര്‍ത്തിക്കും

ത്രിപുരയില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ് ആണെന്ന് മമതാ ബാനര്‍ജിത്രിപുരയില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ് ആണെന്ന് മമതാ ബാനര്‍ജി

English summary
bjp aiming Kerala after tripura win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X