കേരളം നീങ്ങുന്നത് കലാപത്തിലേക്ക്, അമിത് ഷായുടെ സന്ദര്‍ശനം എന്തിനായിരുന്നു?

  • By: അർജുൻ നായർ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിജെപി ദേശിയ പ്രസിഡന്റ് അമിത് ഷായുടെ കേരള സന്ദർശം കഴിഞ്ഞ് അഞ്ച് ദിവസം പിന്നിടിമ്പോൾ കേരളം നീങ്ങുന്നത് കലാപത്തിലേക്ക്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അമിത്ഷാ യുടെ മൂന്ന് ദിവസത്തെ കേരള സന്ദർശനം അവസാനിച്ചത്. അതിനു ശേഷം ബിജെപി അക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നുവെന്നാണ് കേരളത്തിൽ നടക്കുന്ന അക്രമ സംഭവങ്ങൾ വെളിവാക്കുന്നത്.

കേരളം കരുതിയിരിക്കണം; കലാപം നടക്കും, അമിത് ഷാ പോയ ഇടങ്ങളിലെല്ലാം കലാപമുണ്ടായിട്ടുണ്ടെന്ന് ലീഗ്!!

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സന്ദർശനം നടത്തിയ സ്ഥലങ്ങളിലെല്ലാം കലാപം ഉണ്ടായിട്ടുണ്ടെന്നും, കലാപത്തിന്റെ മറപിടിച്ചാണ് ബിജെപി അധികാരം നേടിയതെന്നും കേരളം കരുതിയിരിക്കണമെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞിരുന്നു. അമിത ഷായുടെ കേരള സന്ദർശനത്തിന് ശേഷം നിരവധി അക്രമങ്ങളാണ് സംഘപരിവാറുമായി ബന്ധപ്പെട്ട് നടന്നത്.

അഴിച്ചുവിട്ടത് വൻ അക്രമം

അഴിച്ചുവിട്ടത് വൻ അക്രമം

കോഴിക്കോട് പന്തീരങ്കാവിൽ സിപിഎം ഓഫീസ് തകർത്തു. വടകര സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് തകർത്തു. ചേർത്തലയിൽ സിപിഎം ഓഫീസുകൾ, വിശ്രമകേന്ദ്രങ്ങൾ, പൊതു ടാപ്പുകൾ തകർത്തു. പത്തനംതിട്ടയിൽ കന്നുകാലികളുമായി പോയ വാഹനത്തിനു നേരെ ആക്രമണം നടത്തി. കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ ആക്രമിച്ചു.കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററെ ബോംബെറിഞ്ഞു. എറണാകുളത്ത് ഡിവൈഎഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം നടത്തി തുടങ്ങി നിരവധി അക്രമ പരമ്പരകളിലാണ് ബിജെപിയുടെ പേരും പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്.

അക്രമം ബിജെപി തന്ത്രം?

അക്രമം ബിജെപി തന്ത്രം?

സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ കയറി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ അക്രമം നടത്തിയതും കേരളത്തെ ലക്ഷ്യം വച്ച് തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദില്ലിയിൽ നടന്ന അക്രമത്തിന്റെ ഭവിഷ്യത്ത് സിപിഎമ്മിന്റെ ശക്തികേന്ദമായ കേരളത്തിലാണ് അലയടിക്കുകയെന്ന് ബിജെപിക്കും സംഘപരിവാറിനുമറിയാം അതു തന്നെയാണ് അവരുടെ തന്ത്രമെന്നും അനുമാനിക്കേണ്ടി വരും.

അമിത്ഷായുടെ കേരള സന്ദർശനത്തിന്റെ ലക്ഷ്യം?

അമിത്ഷായുടെ കേരള സന്ദർശനത്തിന്റെ ലക്ഷ്യം?

മറ്റ് സംസ്ഥാനങ്ങളെ തരണം ചെയ്യുമ്പോൾ അക്രമങ്ങളും വർഗീയ കലാപങ്ങളും കേരളത്തിൽ കുറവാണ് ഇത് അട്ടിമറിച്ച് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുക എന്നതാണ് അമിഷ് ഷായുടെ കേരളത്തിലെ വരവിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

കലാപങ്ങളിലൂടെ വർഗീയ ധ്രുവീകരണം

കലാപങ്ങളിലൂടെ വർഗീയ ധ്രുവീകരണം

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ വേരുറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബിജെപി നടത്തികൊണ്ടിരിക്കുന്നത്. കൊച്ചിയിൽ നടന്ന യോഗത്തിലും അമിത് ഷാ അധികാരത്തിലെത്തുകയാണ് നമ്മുടെ ലക്ഷ്യമെന്നും അറിയിച്ചിരുന്നു. കലാപങ്ങളിലൂടെ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് അമിത് ഷായുടെ രീതി എന്ന് നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു.

ബിജെപിയുടെ മോഹം ഉപേക്ഷിച്ചേക്കെന്ന് കോടിയേരി

ബിജെപിയുടെ മോഹം ഉപേക്ഷിച്ചേക്കെന്ന് കോടിയേരി

ഇത്തരം ആരോപണങ്ങൾ കൂട്ടി വായിക്കുമ്പോൾ ബിജെപി മനപൂർവ്വം അക്രമം അഴിച്ചുവിടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതേസമയം സിപിഐഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന മോഹം ബിജെപിക്ക് ഉണ്ടെങ്കില്‍ ആ മോഹം അങ്ങ് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞത്. ബിജെപി ആഗ്രഹിച്ചതും ഇതേ കാര്യങ്ങൾ തന്നെയായിരുന്നു.

ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പ്

ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പ്

20ഓളം പാര്‍ട്ടി ഓഫീസുകളാണ് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി തകര്‍ത്തിരിക്കുന്നത്. എകെജി ഭവനിലെ ആക്രമണത്തിന്റെ തുടര്‍ച്ചയാണിപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറുന്നത്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള അമിത് ഷായുടെ തന്ത്രമാണിതെന്ന് കോടിയേരി ബാലകൃഷ്ണൻ പറ‍ഞ്ഞു.

നേതാക്കളെ കാലുകുത്താൻ അനുവദിക്കില്ല

നേതാക്കളെ കാലുകുത്താൻ അനുവദിക്കില്ല

കേരളത്തിലുള്ള സിപിഎം നേതാക്കളെ ദില്ലിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ സിപിഎമ്മിനെ പ്രകോപിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിറക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കൊല്ലപ്പെട്ടത് 12 പേർ

കൊല്ലപ്പെട്ടത് 12 പേർ

ഇടതു പക്ഷ ഭരണം നടത്തുന്ന കേരളത്തില്‍ ക്രമസമാധാനം തകരുന്നുവെന്ന് കാണിക്കാനാണ് ഇത്തരം ശ്രമങ്ങള്‍. സിപിഎമ്മിന്റെ 12 പേരാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കൊല്ലപ്പെട്ടത്. ഈ സംഭവങ്ങളെല്ലാം ആസൂത്രിതമാണ്. ഇത്തരത്തിൽ തുടർ സംഭവങ്ങൾ ഉണ്ടാകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നുണ്ട്.

English summary
Amit Shah's Kerala visit; Kerala leads riots
Please Wait while comments are loading...