കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയുടെ കോര്‍ കമ്മിറ്റി അംഗത്വത്തിന് പിന്നില്‍ വലിയ ലക്ഷ്യം; ഭാവിയിലേക്ക് തുറുപ്പുച്ചീട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: ബംഗാളില്‍ സൗരവ് ഗാംഗുലിയെ വെച്ച് നിരവധി കാര്യങ്ങള്‍ പ്ലാന്‍ ചെയ്‌തെങ്കിലും ഒന്നും നടത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. അതിന് സമാനമായ നീക്കങ്ങള്‍ ബിജെപി പ്ലാന്‍ ചെയ്യുന്നത് സുരേഷ് ഗോപിയിലൂടെ. താരത്തെ ബിജെപിയുടെ കോര്‍ കമ്മിറ്റിയിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ്. ഇത് വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്.

സംസ്ഥാന ബിജെപിയില്‍ മാറ്റങ്ങള്‍ക്കാണ് കേന്ദ്ര നേതരൃത്വം തുടക്കമിടുന്നത്. സംസ്ഥാനത്തെ നേതാക്കളില്‍ പലര്‍ക്കും ഇതുവരെ കഴിവ് തെളിയിക്കാനായിട്ടില്ല. ഉള്ള സീറ്റാണെങ്കില്‍ പോവുകയും ചെയ്തു. ഇങ്ങനെ പ്രതിസന്ധിയുടെ ആഴത്തിലാണ് ബിജെപി.

1

ഈ ചിത്രത്തിലൊരു ഇടയനുണ്ട്; ഇയാളുടെ നായയെ കണ്ടുപിടിച്ചാല്‍ ഇന്റലിജന്റ്, 21 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു ഇടയനുണ്ട്; ഇയാളുടെ നായയെ കണ്ടുപിടിച്ചാല്‍ ഇന്റലിജന്റ്, 21 സെക്കന്‍ഡ് തരാം

മുന്നില്‍ വെക്കാന്‍ പാകത്തിലുള്ള ഒരു നേതാവിനെ ഇതുവരെ ബിജെപിക്ക് സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ വെച്ചൊരു പരീക്ഷണത്തിന് കേന്ദ്ര നേതൃത്വം പ്ലാന്‍ ചെയ്യുന്നത്. നേരത്തെ അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ കൊണ്ടുവരാന്‍ ശ്രമിച്ചതാണ്. അന്നൊക്കെ സിനിമാ തിരക്കുകള്‍ പറഞ്ഞാണ് സുരേഷ് ഗോപി പിന്മാറിയത്.

ഈ രാജ്യങ്ങള്‍ ഒരിക്കല്‍ കണ്ടാല്‍ കണ്ണെടുക്കില്ല: സൗന്ദര്യത്തില്‍ ഒന്നാം നമ്പര്‍, ഏതൊക്കെയാണെന്ന് അറിയാം

സൗരവ് ഗാംഗുലി വഴുതി പോയത് പോലെ സുരേഷ് ഗോപിയെ വിടാന്‍ പറ്റില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. 70 സീറ്റില്‍ അധികം സീറ്റ് ബംഗാളില്‍ പിടിച്ചതാണ്. എന്നാല്‍ കേരളത്തിലെ സാഹചര്യം അതല്ല. സുരേഷ് ഗോപി വന്നാല്‍ ഈ സാഹചര്യം മാറുമെന്നാണ് വിലയിരുത്തല്‍.

ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍

സുരേഷ് ഗോപിയുടെ ജനപ്രീതി പരമാവധി പ്രയോജനപ്പെടുത്താന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെന്ന് ഉറപ്പാണ്. കേരളത്തിന്റെ ചുമതലകളിലേക്ക് പ്രകാശ് ജാവദേക്കര്‍ വന്നതും ഇതിന്റെ ഫലമായിട്ടാണ്. കോര്‍ കമ്മിറ്റിയിലെ അംഗങ്ങളായി ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ അധ്യക്ഷന്മാരും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് വരാറുള്ളത്. പാര്‍ട്ടിയുടെ ഉന്നത ഘടകമാണ് കോര്‍ കമ്മിറ്റി.

കേന്ദ്ര നേതൃത്വം ഈ പതിവ് തെറ്റിച്ചത് തന്നെ സംസ്ഥാന നേതൃത്വത്തിന് അമ്പരപ്പാണ്. സുരേഷ് ഗോപിക്ക് ഇനിയും ഔദ്യോഗിക ചുമതലകള്‍ നല്‍കാന്‍ കേന്ദ്ര നേതൃത്വം മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് നേരത്തെ നടന്ന രഹസ്യ സര്‍വേയിലും സുരേഷ് ഗോപിക്കായിരുന്നു ജനപ്രീതി.

സുരേഷ് ഗോപി തന്നെ വൈകാതെ സംസ്ഥാന അധ്യക്ഷനായി എത്തുമെന്നാണ് വിവരം. പതിയെ ആണെങ്കില്‍ കേരളത്തില്‍ പടി പടിയായി ഉയരാനാണ് ബിജെപി പ്ലാന്‍ ചെയ്യുന്നത്. കേരളത്തില്‍ ബിജെപിക്ക് വലിയ നോട്ടമുണ്ടെന്നാണ് ജാവദേക്കറിന്റെ വരവോടെ മനസ്സിലാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ മാറ്റങ്ങള്‍ സംസ്ഥാന ബിജെപിയില്‍ പ്രതീക്ഷിക്കാം. നിലവിലെ അധ്യക്ഷനായ കെ സുരേന്ദ്രന്റെ കാലാവധി ഡിസംബര്‍ വരെയാണ്.

നേരത്തെ സുരേഷ് ഗോപിക്ക് രാജ്യസഭാ അംഗത്വം അടക്കം ലഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കാരണമായിരുന്നു. ഇവരുടെ പ്രത്യേക താല്‍പര്യം കാരണമാണ് സുരേഷ് ഗോപിക്ക് പദവികള്‍ ലഭിക്കുന്നത്. സംസ്ഥാന സമിതിയെ യാതൊന്നും അറിയിക്കാതെയാണ് എല്ലാം ഇവര്‍ ചെയ്യുന്നത്.

English summary
bjp central leadership plans big for suresh gopi after include in core committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X