കോഴ വിവാദത്തിനു പിന്നാലെ ബിജെപിയെ വെട്ടിലാക്കി പിരിവ് ഭീഷണി!! സംഭവം കൊല്ലത്ത്!! ചോദിച്ചത് 5000 രൂപ!!

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: സംസ്ഥാന ബിജെപിയെ പ്രതിരോധത്തിലാക്കിയ മെഡിക്കൽ കോളേജ് കോഴ വിവാദത്തിനിടെ പുതിയ വിവാദം കൂടി. കൊല്ല‌ത്ത് പിരിവ് ചോദിച്ച് ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ചവറയിലെ വ്യാപാരിയാണ് പരാതിയുമായ രംഗത്തെത്തിയിരിക്കുന്നത്.

അവളെ തേപ്പുകാരിയെന്ന് വിളിച്ചവർ കുടുങ്ങും!! അതിരുകടന്ന വിമർശനങ്ങൾക്കെതിരെ കേസെടുക്കും!!

ചവറ മണ്ഡലത്തിന്റെ ചുമതലയുള്ള ജില്ലാ ഭാരവാഹി സുഭാഷാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണമടക്കം കുമ്മനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണം ഉയരുന്നു. ഫോൺ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് കുമ്മനം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം.

ഭീഷണിപ്പെടുത്തിയത്

ഭീഷണിപ്പെടുത്തിയത്

ബിജെപി ചവറ ജില്ലാ ഭാരവാഹി സുഭാഷ് ആണ് കുടുവെള്ള വ്യാപാരി മനോജിനെ ഭീഷണിപ്പെടുത്തിയത്. പിരിവ് ആവശ്യപ്പെട്ടായിരുന്നു സുഭാഷ് മനോജിനെ ഫോണിൽ വിളിച്ചത്. ജൂലൈ 28നായിരുന്നു സംഭവം

5000 രൂപ നൽകണം

5000 രൂപ നൽകണം

പിരിവായി 5000 രൂപ എഴുതിയിട്ടുണ്ടെന്നും ഇത് നൽകണമെന്നുമായിരുന്നു സുഭാഷ് ആവശ്യപ്പെട്ടത്. എന്നാൽ 3000 രൂപ നൽകാനെ കഴിയുകയുള്ളൂവെന്ന് മനോജ് പറഞ്ഞതോടെയാണ് ഭീഷണിപ്പെടുത്തിയത്.

ഒന്നും ചോദിക്കാതെ

ഒന്നും ചോദിക്കാതെ

5000 രൂപ പിരിവ് എഴുതിയത് തന്നോട് ചോദിക്കാതെയാണെന്ന് മനോജ് പറയുന്നുണ്ട്. ഈ തുക നൽകാനാവില്ലെന്നും മനോജ് പറഞ്ഞു. എന്നാൽ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ബിജെപിയുടെ പിരിവെന്നും അതിനാൽ ഈ തുക നൽകണമെന്നും സുഭാഷ് പറയുകയായിരുന്നു.

അസഭ്യ വർഷവും ഭീഷണിയും

അസഭ്യ വർഷവും ഭീഷണിയും

ഭീഷണിപ്പെടുത്തുക മാത്രമല്ല ഫോണിലൂടെ ബിജെപി നേതാവ് അസഭ്യവർഷവും നടത്തിയിരുന്നു. ഇക്കാര്യം ഉന്നത നേതാക്കളെ അറിയിക്കുമെന്ന് മനോജ് അറിയിച്ചിട്ടും അസഭ്യവർഷം തുടരുകയായിരുന്നു.

 ബുദ്ധിമുട്ടാകും

ബുദ്ധിമുട്ടാകും

ചോദിച്ച പണം നൽകാനാവില്ലെന്നും 3000 രൂപ നൽകാനെ കഴിയുകയുള്ളൂവെന്നും മനോജ് പറഞ്ഞതോടെ അങ്ങനെയെങ്കിൽ ബുദ്ധിമുട്ടാകുമെന്ന് സുഭാഷ് പറയുകയായിരുന്നു. നേരിടാമെന്ന് മനോജ് പറഞ്ഞതോടെയാണ് സുഭാഷ് അസഭ്യ വർഷം ആരംഭിച്ചത്.

കുമ്മനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി

കുമ്മനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി

അതേസമയം സംഭവം കുമ്മനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി മനോജ് പറഞ്ഞു. പരാതിയായി നൽകിയിരുന്നില്ലെന്നും മനോജ്. ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്തത് കുമ്മനത്തിന് വാട്സ് ആപ്പ് ചെയ്തിരുന്നുവെന്നും മനോജ് പറയുന്നു. എന്നാൽ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.

കോഴ വിവാദത്തിനു പിന്നാലെ

കോഴ വിവാദത്തിനു പിന്നാലെ

5.6 കോടി രൂപ വാങ്ങിയെന്ന ബിജെപി കോഴ വിവാദത്തിന് പിന്നാലെയാണ് പുതിയ സംഭവവും. കോഴ വിവാദത്തിനു പിന്നാലെ നിരവധി ആരോപണങ്ങൾ സംസ്ഥാന ബിജെപിക്കെതിരെ ഉയർന്നു വന്നിരിക്കുകയാണ്. കേരളം പിടിക്കാനൊരുങ്ങുന്ന മോദിക്കും അമിത്ഷായ്ക്കും തിരിച്ചടിയായിരിക്കുകയാണ് സംഭവം.

English summary
bjp district leader threatens merchant for donation
Please Wait while comments are loading...