കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; വാതില്‍ തുറന്നിട്ടു, നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 പ്ലസ് പ്രതീക്ഷ

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ ബിജെപി വലിയ പ്രതീക്ഷയിലായിരുന്നു. ഇത്തവണ 7000 വാര്‍ഡുകള്‍ പിടിക്കുമെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഫലം വന്നപ്പോള്‍ കിട്ടിയത് 1500. എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് തങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ഇതിനോട് ബിജെപി പ്രതികരിച്ചത്.

എന്നാല്‍, നിയമസഭാ തിരഞ്ഞെുപ്പില്‍ മികച്ച മുന്നേറ്റം നടത്താനുള്ള ഒരുക്കത്തിലാണ് ബിജെപി. 70ലധികം സീറ്റുകളാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നിരവധി കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

ബിജെപി കേരളം ഭരിക്കുമോ

ബിജെപി കേരളം ഭരിക്കുമോ

140 നിയമസഭാ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ 70ലധികം സീറ്റുകള്‍ ബിജെപി പ്രതീക്ഷിക്കുന്നു എന്ന് മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ് കേരള കൗമുദിയോട് പറയുന്നു. അതായത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

വാതില്‍ തുറന്നിട്ട് ബിജെപി

വാതില്‍ തുറന്നിട്ട് ബിജെപി

കോണ്‍ഗ്രസിലും സിപിഎമ്മിലും ഒട്ടേറെ നിരാശരായ നേതാക്കളുണ്ട് എന്നാണ് കൃഷ്ണദാസ് പറയുന്നത്. ഇവര്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നുമെല്ലാം ബിജെപിയിലേക്ക് ഒഴുക്ക് നടക്കുന്നുണ്ട്. കേരളത്തിലും അതാവര്‍ത്തിക്കുമെന്നാണ് നേതൃത്വത്തിന്റെ കരുതല്‍. ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കൃഷ്ണദാസ് സൂചിപ്പിച്ചു.

 എല്‍ഡിഎഫിന്റേത് വലിയ വിജയമല്ല

എല്‍ഡിഎഫിന്റേത് വലിയ വിജയമല്ല

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ വിജയം നേടിയെന്ന് ബിജെപി കരുതുന്നില്ല. കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിവരെല്ലാം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തി. എന്നിട്ടും 2015നേക്കാള്‍ നേരിയ മുന്നേറ്റം മാത്രമാണ് ഇടതുപക്ഷത്തിന് ഉണ്ടായതെന്നും കൃഷ്ണദാസ് പറയുന്നു.

മറ്റു കക്ഷികള്‍ ഒന്നിച്ചു

മറ്റു കക്ഷികള്‍ ഒന്നിച്ചു

തിരുവനന്തപുരം കോര്‍പറേഷനില്‍ 35 സീറ്റ് ബിജെപിക്ക് ലഭിച്ചു. 22 ഇടത്ത് രണ്ടാം സ്ഥാനത്താണ്. ഇവിടെ എല്‍ഡിഎഫും യുഡിഎഫും ഒന്നായതാണ് ബിജെപിയെ രണ്ടാംസ്ഥാനത്തേക്ക് തള്ളാന്‍ കാരണം. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കില്‍ പല മുന്‍സിപ്പാലിറ്റികളും ബിജെപി ഭരിക്കുമായിരുന്നു.

ജനപിന്തുണ കിട്ടി

ജനപിന്തുണ കിട്ടി

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപി വിരുദ്ധ വികാരം വളര്‍ത്താന്‍ ഇരുമുന്നണികളും ശ്രമിക്കുന്നുണ്ട്. അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയിലേക്ക് വന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട് എന്നാണ് നേതൃത്വം കരുതുന്നത്. എല്‍ഡിഎഫും യുഡിഎഫും ഒന്നാണ് എന്ന ബിജെപിയുടെ പ്രചാരണത്തിന് കൂടുതല്‍ ജനപിന്തുണ ലഭിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് സൂചിപ്പിക്കുന്നു.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam
ആര്‍എസ്എസ് നിര്‍ദേശം

ആര്‍എസ്എസ് നിര്‍ദേശം

ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല എന്നാണ് അടുത്തിടെ ചേര്‍ന്ന ആര്‍എസ്എസ് യോഗത്തിന്റെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തില്‍ ആര്‍എസ്എസ് കൂടുതല്‍ ഇടപെടാനാണ് സാധ്യത. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് ശാഖകളുള്ള സംസ്ഥാനം കൂടിയാണ് കേരളം. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രത്യേക കര്‍മ പദ്ധതി ഒരുക്കാനും ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജോസ് കെ മാണി കരുത്തന്‍; കൂടെ പോന്നത് 80ലധികം പഞ്ചായത്ത്, 13 ഇടത്ത് പ്രസിഡന്റ്, ജോസഫിന്റെ കാര്യം...ജോസ് കെ മാണി കരുത്തന്‍; കൂടെ പോന്നത് 80ലധികം പഞ്ചായത്ത്, 13 ഇടത്ത് പ്രസിഡന്റ്, ജോസഫിന്റെ കാര്യം...

8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും

English summary
BJP expect 70 plus seats in Kerala Assembly Elections 2021; Says PK Krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X