കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവിന്റെ കൊലപാതകം; ആലപ്പുഴയില്‍ നാല് സ്ത്രീകള്‍ അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

ആലപ്പുഴ: ബിജെപി പ്രാദേശിക നേതാവായ ആലപ്പുഴ കലവൂരിലെ വേണുഗോപാലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ നാല് സ്ത്രീകള്‍ പോലീസ് പിടിയിലായി പിടിയില്‍. കൊലപാതകം ആസുത്രണം ചെയ്ത സ്മിത, രജനി, ഗ്രീഷ്മ, ഗിരിജ എന്നിവരാണ് പിടിയിലായത്. കേസില്‍ നേരത്തെ ക്വട്ടേഷന്‍ അംഗങ്ങളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ക്വട്ടേഷന്‍ ഗുണ്ടകളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് വധം ആസൂത്രണം ചെയ്തത് സ്ത്രീകളാണെന്ന വിവരം ലഭിച്ചത്. അറസ്റ്റിലായ സ്മിതയുടെ ഭര്‍ത്താവ് തിരുവല്ല കെ.എസ്.ഇ.ബി ഓഫിസിലെ മസ്ദൂറായിരുന്ന ചന്ദ്രലാലിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ചന്ദ്രലാല്‍ കൊലക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വേണുഗോപാല്‍.

arrest

വേണുഗോപാലിനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാരാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ ഗുണ്ടാസംഘത്തിന്റെ കുടിപ്പകയെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഗുണ്ടാസംഘം അറസ്റ്റിലായതോടെ പ്രതികളെല്ലാം പിടിയിലായെന്നായിരുന്നു കരുതിയെതെങ്കിലും വനിതകളുടെ അറസ്റ്റ് പ്രദേശത്തെ ഞെട്ടിച്ചിരിക്കുകയാണ്.

സ്മിതയാണ് കൊലപാതകം ആസൂത്രണം ചെയ്തതില്‍ മുഖ്യ പ്രതി. ഇവര്‍ ചന്ദ്രലാലിന്റെ സഹോദരിമാരായ രജനി, ഗിരിജ എന്നിവരും ഗിരിജയുടെ പതിനെട്ടുകാരിയ മകള്‍ ഗ്രീഷ്മയും ആസൂത്രണത്തില്‍ പങ്കാളികളാക്കുകയായിരുന്നു. ബി.ജെ.പി ആലപ്പുഴ മണ്ഡലം സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട വേണുഗോപാല്‍.

English summary
BJP leader's murder case: 4 women arrested in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X