• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി സ്ഥാനാര്‍ത്ഥികളെ എന്‍എസ്എസ് തിരുമാനിക്കും! നിര്‍ദ്ദേശം കേന്ദ്രത്തിന്‍റേത്

  • By

ശബരിമല സ്ത്രീപ്രവേശനവും തുടര്‍സമരങ്ങളും തുണച്ചെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ബിജെപി. 49ദിവസത്തെ നിരാഹാര സമരം വിജയം കണ്ടില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പ് ഉയരുന്നുണ്ടെങ്കിലും സര്‍ക്കാരിന്‍റെ 51 സ്ത്രീകളുടെ ലിസ്റ്റും അയ്യപ്പസംഗമത്തിലെ മാതാ അമൃതാനന്ദനമയിയുടെ പങ്കാളിത്തവുമെല്ലാം അനുകൂല സാഹചാര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ആയിട്ടുണ്ടെന്നും പാര്‍ട്ടികണക്കാക്കുന്നു. ഇതൊന്നും കൂടാതെ സമദൂര സിദ്ധാത്തില്‍ നിന്നും ബിജെപി അനുകൂല സിദ്ധാന്തത്തിലേക്ക് എന്‍എസ്എസിനെ അടുപ്പിക്കാനെയെന്നതും ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കാക്കുന്നത്.

അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എന്‍എസ്എസിന്‍റെ താത്പര്യം കൂടി പരിഗണിക്കാനാണ് ബിജെപിയുടെ തിരുമാനം. വിജയ സാധ്യത കണക്കാക്കുന്ന മൂന്ന് മണ്ഡലങ്ങളിലാണ് എന്‍എസ്എസിന്‍റെ കൂടെ അഭിപ്രായം വിലക്കെടുത്ത് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു

 സമദൂരം വിട്ട് ബിജെപിയിലേക്ക്

സമദൂരം വിട്ട് ബിജെപിയിലേക്ക്

തങ്ങളെ കാവി പുതപ്പിക്കാന്‍ നോക്കേണ്ടെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രണ്ട് വര്‍ഷം മുന്‍പ് മന്നം ജയന്തി ദിനത്തില്‍ പറഞ്ഞത്. എന്നാല്‍ ശബരിമല വിഷയത്തോടെ എന്‍എസ്എസ് കാവിയോട് അടുക്കുന്ന കാഴ്ചയാണ് ഉണ്ടായത്.

 പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്ത്

പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്ത്

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറാകണമെന്ന് വ്യക്തമാക്കിയ സുകുമാരന്‍ നായര്‍ ആര്‍എസ്എസും ബിജെപിയും നടത്തിയ സമരങ്ങളെയൊന്നും തന്നെ തള്ളി പറഞ്ഞിട്ടുമില്ല. അതിനിടെ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞും സുകുമാരന്‍ നായര്‍ രംഗത്തെത്തി.

 എന്‍എസ്എസ് നിലപാട്

എന്‍എസ്എസ് നിലപാട്

ഇതോടെയാണ് എന്‍എസ്എസ് നിലപാട് കൂടി അനുകൂലമാക്കി കേരളം പിടിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി മെനഞ്ഞ് തുടങ്ങുന്നത്. വിജയ സാധ്യതയുള്ള മൂന്ന് മണ്ഡലങ്ങളില്‍ എന്‍എസ്എസിന്‍റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചുള്ള സ്ഥാനാര്‍ത്ഥികളെയാകും മത്സരിപ്പിക്കുക.

 കേന്ദ്രം നിര്‍ദ്ദേശിച്ചു

കേന്ദ്രം നിര്‍ദ്ദേശിച്ചു

ബിജെപിക്ക് ഏറ്റവും അധികം വിജയസാധ്യത കണക്കാക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. ഇത് കൂടാതെ കോട്ടയം ,പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലും എന്‍എസ്എസിന്‍റെ നിലപാട് കൂടി കണക്കിലെടുക്കും. ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണത്രേ ഇത്.

 തിരുവനന്തപുരത്ത് മൂന്ന് പേര്‍

തിരുവനന്തപുരത്ത് മൂന്ന് പേര്‍

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരേയാണ് ബിജെപി തിരുവന്തപുരത്തേക്ക് പരിഗണിക്കുന്നത്.

കെ സുരേന്ദ്രന് സാധ്യത

കെ സുരേന്ദ്രന് സാധ്യത

നേരത്തേ മണ്ഡലത്തില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന അഭിപ്രായമായിരുന്നു ബിജെപിയില്‍ വ്യാപകമായി ഉയര്‍ന്നത്. കാസര്‍ഗോഡ് നിന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയാല്‍ എന്‍എസ്എസും സുരേന്ദ്രനെ പിന്തുണയ്ക്കുമെന്നും അതുവഴി സീറ്റ് നേടാമെന്നും ബിജെപി കണക്കാക്കുന്നുണ്ട്.

 സുകുമാരന്‍ നായരെ കണ്ട് സുരേന്ദ്രന്‍

സുകുമാരന്‍ നായരെ കണ്ട് സുരേന്ദ്രന്‍

വിവിധ കേസുകളില്‍ പെട്ട് ജയില്‍ മോചിതനായ ശേഷം സുരേന്ദ്രന്‍ ആദ്യം എത്തിയത് എന്‍എസ്എസ് ആസ്ഥാനത്ത് സുകുമാരന്‍നായരെ കാണാനായിരുന്നു. ശബരിമല വിഷയത്തില്‍ ജയിലില്‍ ആയതോടെ വീര പരിവേഷം ലഭിച്ച സുരേന്ദ്രന്‍ എന്‍എസ്എസുമായി കൂടുതല്‍ അടുത്താല്‍ ആര്‍എസ്എസ് എതിര്‍പ്പുകളെ മറികടന്ന് കാര്യങ്ങള്‍ അനുകൂലമാക്കാന്‍ കഴിയുമെന്ന നിഗമനം മുരളീധരപക്ഷത്തിന് ഉണ്ട്.

 പിന്തുണയ്ക്കും

പിന്തുണയ്ക്കും

ഇതിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം തിരുവനന്തപുരത്ത് സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് എന്‍എസ്എസ് എന്ന് ഒരു പ്രമുഖ നേതാവും സൂചന നല്‍കിയിട്ടുണ്ട്.

പത്തനംതിട്ടയിലും

പത്തനംതിട്ടയിലും

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയിലും ബിജെപിക്ക് കണ്ണുണ്ട്. ഇവിടേയും പ്രമുഖനെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യത ഉണ്ടെന്നാണ് കല്‍പ്പിക്കപ്പെടുന്നത്. എംടി രമേശും ശ്രീധരന്‍ പിള്ളയും പത്തനംതിട്ടയ്ക്കായി ചരടുവലിക്കുന്നുണ്ട്.

ആര്‍എസ്എസ് പട്ടികയില്‍

ആര്‍എസ്എസ് പട്ടികയില്‍

എന്നാല്‍ അല്‍ഫോണ്‍സ് കണ്ണന്താനവും ബി രാധാകൃഷ്ണ മേനോനുമാണ് ആര്‍എസ്എസിന്‍റെ പട്ടികയില്‍ ഉള്ളത്. രഹ്ന ഫാത്തിമയ്ക്കെതിരെ പരാതി കൊടുത്ത, സുപ്രീം കോടതിയില്‍ ശബരിമല കേസില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയ ഏക ബിജെപി നേതാവ് എന്ന നിലയില്‍ രാധാകൃഷ്ണ മേനോനാണ് സാധ്യത കൂടുതല്‍.

കോട്ടയവും നിര്‍ണായകം

കോട്ടയവും നിര്‍ണായകം

അതേസമയം രാജ്യസഭാംഗമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ ലോക്സഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. കോട്ടയമാണ് ബിജെപിക്ക് പ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം. ഇവിടെ ആരെ മത്സരിപ്പിക്കണമെന്ന ചര്‍ച്ചയും തകൃതിയായി നടക്കുന്നുണ്ട്.

English summary
bjp may seek nss help for finding candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X