കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാടമ്പിത്തരം ബിജെപിയോട് വേണ്ട, എകെജി സെന്ററില്‍ ചെന്ന് സമാധാനം യാചിക്കില്ലെന്ന് എംടി രമേശ്

  • By വരുണ്‍
Google Oneindia Malayalam News

കോഴിക്കോട്: കോടിയേരിയുടെ മാടമ്പി ഭാഷ ബിജെപിയോട് വേണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. കോടിയേരിയുടേത് മാടമ്പി ഭാഷയാണ്. കണ്ണൂരില്‍ സമാധാനത്തിനുള്ള ആര്‍എസ്എസ് ആഹ്വാനം അട്ടിമറിച്ചത് കോടിയേരിയാണെന്ന് രമേശ് ആരോപിച്ചു.

കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ആര്‍എസ്എസ് നേതൃത്വം സമീപിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധനാകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിനുള്ള കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം എംടി രമേഷ് തള്ളിക്കളഞ്ഞു.

mt-ramesh-kodiyeri

ആര്‍എസ്എസ് മുഖ്യമന്ത്രിയെ ചെന്ന് കണ്ട് ചര്‍ച്ച നടത്തണമെന്ന കോടിയേരിയുടെ ഭാഷ മാടമ്പി സംസ്‌കാരമാണ്. എകെജി സെന്ററില്‍ പോയി സമാധാനത്തിനായി യാചിക്കാനില്ലെന്നും എംടി രമേശ് തിരിച്ചടിച്ചു. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.

ഇതാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാവും എംല്‍എയുമായ ഒ രാജഗോപാലിനെയും കോടിയേരി പരിസഹിച്ചിരുന്നു. അക്രമങ്ങള്‍ ഒഴിവാക്കാന്‍ ബിജെപി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും നേരത്തെ ഒ രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജഗോപാലിനെ ആര്‍എസ്എസ് നേതാവായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടിയേരി മറുപടി പറഞ്ഞത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് പോകേണ്ട ആവശ്യം ആര്‍എസ്എസിനും ബിജെപിക്കും ഇല്ലെന്ന് എംടി രമേശ് ആവര്‍ത്തിച്ച് വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ആദ്യം പാര്‍ട്ടി പ്രവര്‍ത്തകരോട് അക്രമം അവസാനിപ്പിക്കാന്‍ പറയട്ടെ അപ്പോള്‍ തന്നെ കണ്ണൂരിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും എംടി രമേശ് പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ഒന്‍പത് പേരാണ് കണ്ണൂരില്‍ കൊല്ലപ്പെട്ടത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
BJP State general secretary criticism against Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X