Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേഷും സ്വരാജും ഓര്‍ക്കുന്നുണ്ടോ? വഞ്ചകരേ, കൂത്തു പറമ്പില്‍ ഒരു സഖാവ് ജീവഛവമായി കിടപ്പുണ്ട്...

കണ്ണൂര്‍: ബന്ധുനിയമന വിവാദം സിപിഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിപക്ഷവും ബിജെപിയും ഇതൊരു ആയുധമായി എടുത്ത് കഴിഞ്ഞു. മന്ത്രി ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നല്‍കി. സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് കൂടുതല്‍ വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായി രംഗത്ത് വരുന്നത്.

മതിയായ യോഗ്യതകളില്ലാഞ്ഞിട്ടും സ്വന്തം ബന്ധുക്കളെ വിവിധ വകുപ്പുകളില്‍ നിയമിച്ച സിപിഎം നേതാക്കളോട് കൂത്തുപറമ്പില്‍ ജീവിച്ചിരിക്കുന്ന രക്ഷതസാക്ഷിയെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ് കെ കെ സുരേന്ദ്രന്‍. കൂത്തുപറമ്പ് വെടിവയ്പ്പില്‍ ചലനശേഷി നഷ്ടപ്പെട്ടയാളുടെ കുടുംബത്തിന് ഒരു നിയമനമെങ്കിലും കൊടുക്കാമായിരുന്നില്ലേയെന്ന് കെ സുരേന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് സുരേന്ദ്രന്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

മകനും മരുമകള്‍ക്കും

മകനും മരുമകള്‍ക്കും

ശൈലജ ടീച്ചര്‍ക്ക് ഒരു മകനേ ഉള്ളൂവെന്നത് വലിയ കഷ്ടമായിപ്പോയി. രണ്ടുണ്ടായിരുന്നെങ്കില്‍ നാലു പദവി കിട്ടുമായിരുന്നു. ഞാന്‍ കരുതിയത് ടീച്ചര്‍ ഈ വകുപ്പില്‍ പെടാത്ത ജനുസ്സാണെന്നായിരുന്നുവെന്ന് സുരേന്ദ്രന്‍ പരിഹസിക്കുന്നു.

ജീവിക്കുന്ന രക്തസാക്ഷി

ജീവിക്കുന്ന രക്തസാക്ഷി

പദവി കിട്ടാത്ത ഏതെങ്കിലും നേതാക്കളുടെ പേരുണ്ടോ എന്ന് ഇത്ര നേരം പരതിയിട്ടും കിട്ടിയില്ല. കൂത്തുപറമ്പില്‍ ജീവഛവമായി കിടക്കുന്ന ഒരു പുഷ്പനുണ്ട്. അയാളെ ഓര്‍മ്മയുണ്ടോ എന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു.

മറുപടി പറയണം

മറുപടി പറയണം

പണ്ടു കൂത്തുപറമ്പ് വെടിവെപ്പില്‍ വെടിയേററ് ചലനശേഷി നഷ്ടപ്പെട്ടു കഴിയുന്ന ഒരു സഖാവുണ്ട്. മന്ത്രിമാരുടെ മക്കള്‍ക്ക് ജോലി കൊടുക്കുമ്പോള്‍ പുഷ്പന്‍റെ കുടുംബത്തെ ഓര്‍ക്കേണ്ടവര്‍ ഇവിടെയുണ്ട്.

കൊടു വഞ്ചനയാണ്

കൊടു വഞ്ചനയാണ്

കേന്ദ്രക്കമ്മിററിക്കാരെ ഉദ്ദേശിച്ചല്ല ഇത്‌ പറയുന്നത്. എം ബി രാജേഷിനെയും സ്വരാജിനേയും ഓര്‍മ്മിപ്പിച്ചതാണ്. രണ്ടായിരത്തിലധികം നിയമനങ്ങളില്‍ ഒരെണ്ണം അയാളുടെ കുടുംബത്തിനു കൊടുക്കാമായിരുന്നില്ലേ കൊടും വഞ്ചകരേ എന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു.

സുരേന്ദ്രന്‍റെ മുന്നറിയിപ്പ്

സുരേന്ദ്രന്‍റെ മുന്നറിയിപ്പ്

ചൗഷസ്‌ക്യൂവിന്റെ ഗതിയായിരിക്കും കേരളത്തിലെ സിപിഎം നേതാക്കള്‍ക്കു വരാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+