കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തിന്റെ പദയാത്രയിലും ''അവര്‍ക്ക്'' വിലക്ക്; സംസ്ഥാന നേതാക്കളും മാറി നില്‍ക്കണം...

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സെപ്തംബര്‍ ഏഴിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന പദയാത്രയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കും. ആരോപണ വിധേയരായ നേതാക്കള്‍ക്കാണ് വിലക്ക്. സാമ്പത്തിക ക്രമക്കേടുകള്‍ ഉയര്‍ന്ന ജില്ല കമ്മറ്റികളും പൊളിച്ചെഴുതുമെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോഴ ഉയര്‍ന്ന സാഹചര്യത്തില്‍ യാത്രകളുടെ ചുമതലയില്‍ നിന്നും ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന എകെ നസീറായിരുന്നു ആദ്യം പുറത്ത് പോയത്.

ഇതിനു പിന്നാലെ മൂന്നോളം സംസ്ഥാന ഭാരവാഹികളെയും യാത്രയില്‍ നിന്ന് പുറത്താക്കി. വിഭാഗായത രൂക്ഷമായതോടെ പദയാത്രയുടെ ഒരുക്കങ്ങള്‍ പകുതിവഴി പോലും എത്തിയില്ല എന്നും സൂചനകളുണ്ട്. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൊല്ലം, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലാ കമ്മറ്റികള്‍ താല്‍ക്കാലികമായി അഴിച്ചുപണിയും.

യാത്രയെ ബാധിക്കും

യാത്രയെ ബാധിക്കും

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ തഴയുകയും, നടപടികള്‍ ഒരു പക്ഷത്ത് മാത്രം ഉള്ളവര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കുമ്മനം നടത്തുന്ന പദയാത്ര ആശങ്കയിലാണ്.

കേന്ദ്ര നേതാക്കളെ പങ്കെടുപ്പിക്കും

കേന്ദ്ര നേതാക്കളെ പങ്കെടുപ്പിക്കും

അതേസമയം എല്ലാ ജില്ലകളിലെ പദയാത്രയിലും കേന്ദ്ര നേതാക്കളെ എത്തിച്ച് നിലവിലുള്ള അപസ്വരങ്ങഎള മറികടക്കാന്‍ കഴിയുമെന്നാണ് കുമ്മനം പക്ഷത്തിന്റെ പ്രതീക്ഷ.

പാര്‍ട്ടി അഗത്വം പ്രമുഖ വ്യക്തികള്‍ക്ക്

പാര്‍ട്ടി അഗത്വം പ്രമുഖ വ്യക്തികള്‍ക്ക്

കോഴ ആരോപണ വിധേയരായ നേതാക്കളെ യാത്രയില്‍ നിന്ന് ഒഴിവാക്കുന്നുണ്ടെങ്കിലും, യാത്രയുടെ ഭാഗമായി വിവിധ മേഖലയിലെ പ്രമുഖ വ്യക്തികള്‍ക്ക് പാര്‍ട്ടി അംഗത്വം കൊടുക്കാനും തീരുമാനം ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രശ്‌നങ്ങള്‍ വിലയിരുത്തും

പ്രശ്‌നങ്ങള്‍ വിലയിരുത്തും

കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പദയാത്ര നടത്തുമ്പോള്‍ സംസ്ഥാന ഭാരവാഹികളെ മാറ്റി നിര്‍ത്തുന്നത് പ്രശ്‌നങ്ങള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ല

ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ല

ബിജെപി കേരള ഘടകത്തില്‍ വിഭാഗീയത കൊടികുത്തി വാഴുന്നതിനാല്‍ പദയാത്രയുടെ ഒരുക്കങ്ങള്‍ പകുതിപോലും പൂര്‍ത്തിയായില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

എകെ നസീര്‍

എകെ നസീര്‍

യാത്രയുടെ ചുമതലയില്‍ നിന്ന് ആദ്യം പുറത്തേക്ക് പോയത് ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന എകെ നസീറായിരുന്നു. തുടര്‍ന്ന് മൂന്നോളം സംസ്ഥാന ഭാരവാഹികളെ യാത്രയില്‍ നിന്നും ഒഴിവാക്കുകായയിരുന്നു.

English summary
BJP state leaders are banned from Kummanam's 'Padayatha'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X