ബിജെപി ഓഫീസ് ആക്രമിച്ചത് സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെ..! ദൃശ്യങ്ങള്‍ പുറത്ത്..!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: തുടര്‍ച്ചയായ സിപിഎം-ബിജെപി സംഘര്‍ഷങ്ങളില്‍നടുങ്ങിയിരിക്കുകയാണ് തലസ്ഥാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി. ബിജെപി ഓഫീസിന് നേരെ പുലര്‍ച്ചെ നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സിപിഎം കൗണ്‍സിലര്‍ ഐപി ബിനുവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിനും ഉള്‍പ്പെടെ ഉള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിക്കുന്നു.പോലീസിനെ നോക്കുകുത്തികളാക്കി നിര്‍ത്തിയായിരുന്നു ആരോപണം.

കാവ്യയുടെ മൊഴി പൊളിയുന്നു...? സിനിമാ സെറ്റില്‍ പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവര്‍..??

bjp

കയ്യില്‍ വടിയുമായി എത്തിയ അക്രമിസംഘം ബിജെപി ഓഫീസിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞ് പൊട്ടിക്കുകയും വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. നമ്പര്‍ പ്ലേറ്റ് മറച്ച് വെച്ച ബൈക്കിലാണ് സംഘം എത്തിയത്. ഒരു പോലീസുകാരനെ കയ്യേറ്റം ചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഓഫീസിനകത്ത് ഉള്ളപ്പോഴായിരുന്നു ആക്രമണം. നേരത്തെ ഐപി ബിനുവിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബിജെപി ഓഫീസിന് നേരെ നടന്ന ആക്രമണം എന്നാണ് കരുതുന്നത്.

BJP State Committee Office Damaged
English summary
CCTV Visuals of BJP office attack in Thiruvananthapuram
Please Wait while comments are loading...