കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ.ശ്രീധരനെ കണ്ട് കെ. സുരേന്ദ്രൻ; ശ്രീധരൻ ശിഷ്ടകാലം പാർട്ടിക്കൊപ്പം തുടരും: കെ.സുരേന്ദ്രൻ

Google Oneindia Malayalam News

പൊന്നാനി: മെട്രോമാൻ ഇ. ശ്രീധരൻ സജീവരാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയാണെന്നുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശിഷ്ടകാലം ബിജെപിക്കൊപ്പം ഇ.ശ്രീധരൻ ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ സന്ദർശനത്തിനുശേഷം പറഞ്ഞു. പ്രായക്കൂടുതൽ കാരണം ദൈനംദിന പാർട്ടി പരിപാടികളിലും സമരങ്ങളിലും ഇനി ഉണ്ടാകില്ലെന്നതാണ് ഉദ്ദേശിച്ചത്. പാർട്ടിയുടെ ദേശീയ നിർവാഹകസമിതി അംഗമായി അദ്ദേഹം തുടരുമെന്നും സൗഹൃദ സന്ദർശനം മാത്രമാണ് നടന്നതെന്നും ഇരുവരും പ്രതികരിച്ചു.

1

മെട്രോമാൻ ഇ.ശ്രീധരൻ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നതായുള്ള വാർത്തകൾ വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാൻ കെ സുരേന്ദ്രൻ എത്തിയത്. പൊന്നാനിയിലെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ശേഷം മാധ്യമങ്ങളോടുള്ള പ്രതികരണം ഇങ്ങനെ.

സാരിയില്‍ അതീവ സുന്ദരിയായി സുചിത്ര; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

പ്രായമേറി വരുന്നത് കാരണം ദൈനംദിന പാർട്ടി പരിപാടികളിലും സമരപരിപാടികളിലും ഉണ്ടാകില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇതിനു മറ്റൊരു വ്യാഖ്യാനം ആവശ്യമില്ലെന്നും അദ്ദേഹം ശിഷ്ടകാലം പാർട്ടിക്കൊപ്പം തുടരുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗമായി തന്നെ ഇ. ശ്രീധരൻ തുടരും. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ വിലപ്പെട്ടതായാണ് കാണുന്നത്.

3

ചൂണ്ടിക്കാണിച്ച പോരായ്‌മകൾ തിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനുള്ള പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ടുപോകുമെന്നും സുരേന്ദ്രൻ പറഞ്ഞു. സൗഹൃദ സന്ദർശനം മാത്രമാണ് നടന്നതെന്ന് കൂടിക്കാഴ്ചക്കുശേഷം ഇരുവരും പ്രതികരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, പാലക്കാട് മേഖലാ അധ്യക്ഷൻ പി. ഉണ്ണികൃഷ്ണൻ എന്നിവരും സംസ്ഥാന അധ്യക്ഷനൊപ്പമുണ്ടായിരുന്നു.

കരിമലപാത തുറക്കണമെന്ന് ദേവസ്വം ബോർഡ്; ശബരിമലയിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതകരിമലപാത തുറക്കണമെന്ന് ദേവസ്വം ബോർഡ്; ശബരിമലയിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത

4

നാഗ്പുർ ആസ്ഥാനമായ വനറായ് ഫൗണ്ടേഷന്റെ 'ഡോ. മോഹൻ ധാരിയ രാഷ്ട്ര നിർമാൺ സമ്മാൻ' ഏറ്റുവാങ്ങിയശേഷം പ്രസംഗിക്കുമ്പോഴായിരുന്നു ഇ. ശ്രീധരന്റെ പ്രസ്താവന. അനാരോഗ്യവും പ്രായവും കാരണം രാഷ്ട്രീയത്തിൽ സജീവമാകാനാകില്ല. 90 വയസ്സായി. കേരളത്തിൽ അധികാരം പിടിക്കണമെങ്കിൽ ബിജെപി പല കാര്യത്തിലും തിരുത്തലുകൾ വരുത്തണം. എന്തെല്ലാം തിരുത്തലുകൾ വേണമെന്നു കാണിച്ച് ബിജെപി നേതൃത്വത്തിനു കത്തു നൽകിയിട്ടുണ്ടെന്നും അത് പരസ്യപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

cmsvideo
കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

English summary
Metroman E Sreedharan was stepping down from active politics, BJP state president K Sreedharan visited him at his residence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X