മുസ്ലിം ലീഗിന് വേണ്ടാത്ത ഖമറുന്നീസ അന്‍വര്‍ ബിജെപിയിലേക്ക്..?? ഞെട്ടലില്‍ ലീഗ് നേതൃത്വം..!!

  • By: അനാമിക
Subscribe to Oneindia Malayalam

മലപ്പുറം: ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ വനിതാലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ഖമറുന്നീസ അന്‍വറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് നേതാക്കള്‍. ബിജെപിയുടെ ഫണ്ട് ശേഖരണ പരിപാടി ഉദ്ഘാടനം ചെയ്ത ഖമറുന്നീസ ബിജെപിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

Read Also: ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

Read Also: കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി പണം വാങ്ങി..!! അതും ബിന്‍ ലാദനില്‍ നിന്ന്..!!

മുസ്ലിം നേതാക്കളെ ലക്ഷ്യമിട്ട്

മലപ്പുറത്ത് ഖമറുന്നീസയെപ്പോലുള്ള മുസ്ലിം വനിതാ നേതാവിനെക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്യിച്ച ബിജെപി ലക്ഷ്യമിട്ടത് തന്നെയാണ് നടന്നിരിക്കുന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ പാര്‍ട്ടിയോട് അടുപ്പിക്കാനായാല്‍ മലപ്പുറത്ത് അത് നേട്ടമാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

അവസരം മുതലാക്കാൻ ശ്രമം

മുന്‍പും പല മുസ്ലിം ലീഗ് നേതാക്കളും ബിജെപി പരിപാടികളോട് സഹകരിക്കുകയും മോദിയെ അടക്കം പുകഴ്ത്ത സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത നടപടിയാണ് ഖമറുന്നീസ അന്‍വറിന് നേരിടേണ്ടി വന്നത്. ഇത് മുതലാക്കാനാണ് ബിജെപിയുടെ ശ്രമം.

ഖമറുന്നീസയ്ക്ക് സ്വാഗതം

ഖമറുന്നീസയെപ്പോലെ സാമൂഹിക പ്രതിബദ്ധതയുള്ള സ്ത്രീ ബിജെപിയിലേക്ക് വരുന്നതില്‍ സന്തോഷമേ ഉള്ളൂയെന്നും വരാന്‍ തയ്യാറാണെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി നേതാവ് കെ നാരായണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തന്നെയാണ് വിഷയത്തില്‍ ബിജെപിയുടെ നിലപാടും.

നട്ടെല്ലുള്ള നേതാവെന്ന്

ഖമറുന്നീസയെ കഴിഞ്ഞ ദിവസം കെ സുരേന്ദ്രനും ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഖമറുന്നീസയെ അഭിനന്ദിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ അവര്‍ നട്ടെല്ലുള്ള നേതാവാണെന്നായിരുന്നു സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. സമ്മര്‍ദം കാരണമാണ് അവര്‍ക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

മോദി ആകർഷിക്കുന്നുണ്ടത്രേ

ഖമറുന്നീസ അന്‍വര്‍ ഒറ്റപ്പെട്ട വ്യക്തിയല്ലെന്നും ഇത്തരത്തില്‍ ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ടെന്നും പ്രത്യേകിച്ച മുസ്ലിം വനിതകളെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എ്ല്ലാവരേയും ആകര്‍ഷിക്കുന്നുണ്ടെന്നും പക്ഷേ അത് തുറന്ന് പറയാനുള്ള തന്റേടം പലര്‍ക്കുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കടുത്ത വിമർശനം

മലപ്പുറം തിരൂരിൽ ബിജെപി സംസ്ഥാന കമ്മറ്റിയുടെ ഫണ്ട് ശേഖരണ പരിപാടിയുടെ ഉദ്ഘാടനമാണ് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയായിരുന്ന ഖമറുന്നീസ അൻവർ നിർവ്വഹിച്ചത്. കടുത്ത വിമർശനും പാർട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും ഒരുപോലെ ഉയർന്നതോടെ ഖമറുന്നീസ അൻവറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചു.

ഉന്നതനായ നേതാവിന്റെ അറിവോടെ

അതേസമയം പാർട്ടിയിലെ ഉന്നതനായ നേതാവിന്റെ അറിവോടെയാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് ഖമറുന്നീസ പറയുന്നു. പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് തന്നെ പുറത്താക്കിയ നടപടിയെന്നും ഖമറുന്നീസ ആരോപിക്കുന്നു.

പ്രതികരിക്കാതെ ഖമറുന്നീസ

ബിജെപിയുടെ ക്ഷണം സംബന്ധിച്ച് ഖമറുന്നീസ അൻവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലീഗ് നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം ഖമറുന്നീസയുടെ മകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതും വന്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയോട് സഹകരിക്കാന്‍ ഖമറുന്നീസ തീരുമാനമെടുത്താല്‍ അത് ലീഗിന് വലിയ ക്ഷീണമാകും.

English summary
BJP leaders ask Kamarunnisa Anwar to join BJP
Please Wait while comments are loading...