കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയസാധ്യതയെന്ന് സ്വകാര്യ സര്‍വ്വേ!തിരുവനന്തപുരത്ത് കെ സുരേന്ദ്രന്‍?

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി കേരളം പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലായിരുന്നു ആര്‍എസ്എസും ബിജെപിയും. സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് വിശ്വാസികളെ ഒപ്പം നിര്‍ത്താമെന്നും അത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാമെന്നുമായിരുന്നു ബിജെപിയുടെ പദ്ധതി.ഇത് ഏറെകുറേ വിജയിച്ചെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ശബരിമല സമരം പാര്‍ട്ടിക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് ചില സര്‍വ്വേകളും സൂചിപ്പിക്കുന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം നടത്തിയ സ്വകാര്യ സര്‍വ്വേയിലെ വിവരങ്ങള്‍. സര്‍വ്വേ വിവരങ്ങള്‍ കേരളകൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവരങ്ങള്‍ ഇങ്ങനെ

 ബിജെപി അക്കൗണ്ട് തുറക്കും

ബിജെപി അക്കൗണ്ട് തുറക്കും

ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ഇന്ത്യാ ടുഡേ സര്‍വ്വേയില്‍ പ്രവിചിച്ചത്. മറ്റ് ചില സര്‍വ്വേകളും ശബരിമല സമരം ബിജെപിക്ക് അനുകൂലമായി മാറിയേക്കുമെന്ന രീതിയില്‍ പ്രവചനങ്ങള്‍ നടത്തിയിരുന്നു.

 അഞ്ച് മണ്ഡലങ്ങള്‍

അഞ്ച് മണ്ഡലങ്ങള്‍

ബിജെപി ദേശീയ നേതൃത്വം നടത്തിയ സര്‍വ്വേയിലും സംസ്ഥാന നേതൃത്വത്തിന് ആശ്വസിക്കാനുളള വകയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ഏജന്‍സി വഴി നടത്തിയ സര്‍വ്വേയില്‍ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് സാധ്യത ഉണ്ടെന്നാണ് കല്‍പ്പിക്കുന്നത്.

 കാസര്‍ഗോഡും പാലക്കാടും

കാസര്‍ഗോഡും പാലക്കാടും

തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, തൃശ്ശൂര്‍ പാര്‍ലമെന്‍റ് മണ്ഡലങ്ങളാണ് ബിജെപിയെ തുണയ്ക്കുകയെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. അതേസമയം വടക്കേ മലബാറില്‍ ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്ന കാസര്‍ഗോഡ് പാര്‍ട്ടി ജയിക്കില്ലെന്ന് സര്‍വ്വേയില്‍ പറയുന്നുണ്ട്.

 പാര്‍ട്ടിയുടെ മുന്നേറ്റം

പാര്‍ട്ടിയുടെ മുന്നേറ്റം

പാലക്കാടും കാസര്‍ഗോഡും വിജയിക്കാന്‍ കഴിയില്ലേങ്കിലും പാര്‍ട്ടി മുന്നേറ്റം നടത്തുമെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. അതേസമയം മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്നത് പാര്‍ട്ടിക്ക് തലവേദനയാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

 പിള്ളയല്ല സുരേന്ദ്രന്‍

പിള്ളയല്ല സുരേന്ദ്രന്‍

നേരത്തേ തിരുവനന്തപുരത്ത് പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കെ സുരേന്ദ്രനെയാണ് തിരുവനന്തപുരത്ത് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 സെന്‍കുമാറിനും ടിക്കറ്റ്

സെന്‍കുമാറിനും ടിക്കറ്റ്

ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജയിലില്‍ കിടന്നതും സമരത്തിന് നേതൃത്വം നല്‍കിയതുമെല്ലാം സുരേന്ദ്രന്‍റെ ഇമേജ് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
അതേസമയം സര്‍ക്കാരിനെതിരെ പോരാടി ജയിച്ച മുന്‍ ഡിജിപി ടിപി സെന്‍കുമാറിനേയും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്.

 പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ളയുടേയും ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയുടേയും പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

 പ്രമുഖര്‍

പ്രമുഖര്‍

കേരളത്തില്‍ 11 സീറ്റുകള്‍ പിടിക്കാനുളള പദ്ധതികളാണ് അമിത് ഷാ തയ്യാറാക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിച്ച തൃശൂരും പാലക്കാടും അതിനാല്‍ തന്നെ പ്രമുഖരാകും സ്ഥാനാര്‍ത്ഥികള്‍.

 നേതാക്കള്‍

നേതാക്കള്‍

മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ദേവസ്വം പ്രസിഡന്‍റ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, മറ്റ് ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 ഉപേക്ഷിച്ച് ആര്‍എസ്എസ്

ഉപേക്ഷിച്ച് ആര്‍എസ്എസ്

തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയതോടെ ശബരിമല സമരം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ആര്‍എസ്എസ് എന്നും റിപ്പോര്‍ട്ടുണ്ട്. യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിലും സംഘര്‍ഷത്തിലും പെട്ട് നിരവധി പ്രവര്‍ത്തകര്‍ കേസില്‍ കുടങ്ങിയതോടെ പ്രതിഷേധം അവസാനിപ്പിച്ചില്ലേങ്കില്‍ തിരിച്ചടിയാകുമെന്ന് ആര്‍എസ്എസ് നേതൃത്വം കണക്ക് കൂട്ടുന്നു.

 തിരിച്ചടിയാവും

തിരിച്ചടിയാവും

ഇതോടെ 10 ജില്ലകളില്‍ നടത്താനിരുന്ന അയ്യപ്പ രഥയാത്രയും സെക്രട്ടറിയേറ്റ് വളയല്‍ സമരവും ആര്‍എസ്എസ് നേതൃത്വം ഉപേക്ഷിച്ചിട്ടുണ്ട്.ഇനിയും പ്രവര്‍ത്തകര്‍ കേസില്‍ കുടുങ്ങിയാല്‍ അത് തിരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കുമെന്നും ആര്‍എസ്എസ് കണക്ക് കൂട്ടുന്നു.

English summary
bjp win five seats in kerala says internal survey report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X