Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഓഫീസില്‍ മൃതദേഹം; ദുരൂഹത മാറുന്നില്ല

കൊച്ചി: ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രവര്‍ത്തകന്റെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഹൃദയ സ്തഭനമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്പോഴും സംഭവത്തിലെ ദുരൂഹത മാറുന്നില്ല.

ആര്‍എസ്എസിന്റേയും ബിജെപിയുടേയും സജീവ പ്രവര്‍ത്തകന്‍ ആയിരുന്നരാമചന്ദ്രന്‍(ദേശായി-58) ആണ് മരിച്ചത്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് രാമചന്ദ്രന്റെ മൃതദേഹം ഫെബ്രുവരി 17 ന് തിങ്കളാഴ്ച ബിജെപി ഓഫീസില്‍ കണ്ടെത്തിയത്.

BJP Flag

കൊച്ചി എംജി റോഡില്‍ ആണ് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ്. ഇവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു രാമചന്ദ്രന്‍. ശനിയാഴ്ച വൈകുന്നേരം അടച്ച ഓഫീസ് തിങ്കളാഴ്ച തുറന്നപ്പോഴാണ് രാമചന്ദ്രന്റെ മൃതദേഹം കണ്ടത്. പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്ന ഹാളിലായിരുന്നു രാമചന്ദ്രന്‍ മരിച്ചുകിടന്നിരുന്നത്.

തങ്ങളുടെ ഓഫീസിനുള്ളില്‍ ഒരു അസ്വാഭാവിക മരണം നടന്നതിനെ സംബന്ധിച്ച് ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓഫീസിന്റെ ചുമതലക്കാരന്‍ ശനിയാഴ്ച വൈകുന്നേരം വാതില്‍ പൂട്ടി പോകുമ്പോള്‍ രാമചന്ദ്രന്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു. ഇതാണ് മരണത്തില്‍ ദുരൂഹതയേറ്റുന്നത്.

രാമചന്ദ്രന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. പിന്നീട് പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+