കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിയിൽ മുങ്ങി കുളിച്ച് കേരള ബിജെപി; മെഡിക്കൽ കോളേജിന്റെ പേരിൽ പറ്റിപ്പ്?

കേന്ദ്രത്തിൽ അധികാരത്തിൽ വരുമ്പോൾ, കേരളത്തിലെ ബിജെപി നേതാക്കൾ അഴിമതി ആഘോഷമാക്കുന്നത് പാർട്ടിക്ക് തലവേദനയാകുകയാണ്.

  • By Akshay
Google Oneindia Malayalam News

കൊച്ചി: കേരള ബിജെപിയിൽ വൻ അഴിമതിയെന്ന് റിപ്പോർട്ട്. പെട്രോൾ പമ്പ് അഴിമതി നേരിട്ടതിന് പിന്നാലെ മെഡിക്കൽ കോളേജുകൾ അനുവദിക്കാമെന്ന പേരിൽ ചിലർ പണം വാങ്ങിയെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. പാർട്ടിക്കുള്ളിലെ ഇരുവിഭാഗങ്ങൾ ചരടുവലിച്ചാണ് പരാതികൾ കേന്ദ്രനേതൃത്വത്തിനു മുന്നിൽ എത്തിച്ചത്. ഇതേത്തുടർന്ന് ദേശീയ പ്രസിഡന്റ്‌ അമിത് ഷാ തന്നെ സംഭവങ്ങൾ അന്വേഷിക്കാൻ നിർദേശിക്കുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്രത്തിൽ അധികാരത്തിൽ വരുമ്പോൾ, കേരളത്തിലെ ബിജെപി നേതാക്കൾ അഴിമതി ആഘോഷമാക്കുന്നത് പാർട്ടിക്ക് തലവേദനയാകുകയാണ്. വാജ്‌പേയി സർക്കാർ അധികാരത്തിലിരുന്നപ്പോൾ, പെട്രോൾ പമ്പ് അഴിമതിയിലാണ് നേതാക്കൾ ഉൾപ്പെട്ടിരുന്നത്. എന്നാൾ ഇപ്രാവശ്യം മെഡിക്കൽ കോളേജ് അഴിമതിയിലാണ് നേതാക്കൾ അടക്കം ഉൾപ്പെട്ടിരിക്കുന്നത്.

റിപ്പോർട്ട് സമർപ്പിച്ചു

റിപ്പോർട്ട് സമർപ്പിച്ചു

നേതാക്കളായ കെപി ശ്രീശനും എകെ നസീറും ഉൾപ്പെടുന്ന സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

നേതാക്കളിലേക്കും അന്വേഷണം

നേതാക്കളിലേക്കും അന്വേഷണം

നാലുപേർക്കെതിരെ കുറ്റം കണ്ടെത്തിക്കൊണ്ടുള്ള റിപ്പോർട്ടാണ് പാർട്ടിക്കു മുന്നിലുള്ളത്. അവർക്ക് കൂട്ടുനിന്ന പ്രധാന നേതാക്കളിലേക്കും അന്വേഷണം ചെന്നെത്തുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ആർഎസ്എസിന്റെ നിയന്ത്രണം കുറവ്

ആർഎസ്എസിന്റെ നിയന്ത്രണം കുറവ്

പെട്രോൾ പമ്പ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ ഉയർന്നപ്പോൾ ആർഎസ്എസിന്റെ നിയന്ത്രണം ബിജെപിയിൽ കുറവായിരുന്നു.

നടപടി എന്തെന്ന് കണ്ടറിയാം

നടപടി എന്തെന്ന് കണ്ടറിയാം

എന്നാൽ ഇപ്പോൾ പാർട്ടിയെ അടിമുടി നിയന്ത്രിക്കുന്നത് ആർഎസ്എസ് ആകുമ്പോൾ എന്തായിരിക്കും സംഭവിക്കാൻ പോകുന്നതെന്ന് കണ്ട് തന്നെ അറിയണം.

പെട്രോൾ പമ്പ് അഴിമതി

പെട്രോൾ പമ്പ് അഴിമതി

വാജ്‌പേയി സർക്കാരിന്റെ കാലത്ത് പെട്രോൾ പമ്പുകൾ അനുവദിക്കാൻ കോടികൾ കൈപ്പറ്റിയെന്നാണ് നേതാക്കൾക്കെതിരെ ആരോപണം ഉയർന്നിരുന്നത്. പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതി തന്നെയായിരുന്നു അതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

18 കോടിയുടെ അഴിമതി

18 കോടിയുടെ അഴിമതി

പമ്പുകൾ അനുവദിക്കാൻ നേതാക്കൾ പാർട്ടി ഭാരവാഹികളോടുപോലും പണം ചോദിച്ചെന്ന് ആരോപണമുണ്ടായി. പ്രാഥമിക അന്വേഷണത്തിൽ 18 കോടിയുടെ അഴിമതിയാണ് അന്ന് വെളിവായത്.

പാർട്ടിക്ക് വെറും രണ്ട് കോടി

പാർട്ടിക്ക് വെറും രണ്ട് കോടി

കോടികൾ പാർട്ടിയുടെ പേരിൽ പിരിച്ചെടുത്ത നേതാക്കൾ പാർട്ടിക്ക് നൽകിയതാകട്ടെ രണ്ട്‌ കോടി മാത്രവും. ബാക്കി പണം നേതാക്കൾ തന്നെ കൈകാര്യം ചെയ്തു. ആർഎസ്എസിൽ നിന്നുവന്ന തലമുതിർന്ന നേതാവിനെതിരെയായിരുന്നു അന്ന് ആരോപണങ്ങൾ ഏറെയും.

ബിജെപിക്ക് ദയനീയ പരാജയം

ബിജെപിക്ക് ദയനീയ പരാജയം

പികെ വാസുദേവൻ നായരുടെ മരണത്തെ തുടർന്ന് തിരുവനന്തപുരത്ത് നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച രാമൻ പിള്ള സമിതിയാണ് പാർട്ടിക്കുള്ളിൽ തന്നെ നടന്ന പെട്രോഴ്‍ പമ്പ് കുംമ്പകോണം വിനയായെന്ന് കണ്ടെത്തിയത്.

English summary
BJP's corruption in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X