പ്ലാൻ ചെയ്ത് മോഷണം നടപ്പാക്കി!! അതും സഹോദരിയുടെ വീട്ടിൽ!! പണിപാളി!! സംഭവിച്ചത്!!

  • Posted By:
Subscribe to Oneindia Malayalam

വണ്ടൂർ: സുഹൃത്തുമായി ചേർന്ന് പദ്ധതിയിട്ട് സഹോദരിയുടെ വീട്ടിൽ മോഷണം നടത്തിയ സഹോദരനും സുഹൃത്തും അറസ്റ്റിൽ. എടവണ്ണ ശാന്തിനഗർ കുറുപറമ്മേൽ റാഷിദ്, സുഹൃത്ത് കളരിക്കൽ രോഹിത് എന്നിവരാണ് അറസ്റ്റിലായത്. റാഷിദിന്റെ സഹോദരി കുറുപ്പറമേൽ ഷമീറയുടെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് വാതിലും അലമാരയും കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും 14,000ത്തോളം രൂപയുമാണ് മോഷ്ടിച്ചത്. റാഷിദു രോഹിത്തും തമ്മിൽ പദ്ധതിയിട്ടതിനനുസരിച്ചായിരുന്നു മോഷണം. ഷമീറയെ കൂടാതെ മാതാവും കുട്ടികളും ഈ വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു.

arrest

സംഭവദിവസം ഷമീറ ജോലിക്ക് പോയിരുന്നു. സഹോദരന്റെ കു
ട്ടിയെ കാണാനെന്ന വ്യാജേന റാഷിദ് അമ്മയെ മാറ്റി. അതിനു ശേഷം മോഷമത്തിന് സൗകര്യം ഒരുക്കുകയായിരുന്നു.

സഹോദരന്റെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ഷമീറയുടെ മാതാവാണ് മോഷണ വിവരം പോലീസിനെ അറിയിച്ചത്. റീഷിദ് തന്നെയാണ് വിവരം പോലീസിൽ അറിയിച്ചത്. സ്വർണവും പണവും വീട്ടിൽ തന്നെയാണോ വയ്ക്കാറെന്ന് റാഷിദ് നേരത്തെ ചോദിച്ചിരുന്നതായി ഷമീറ മൊഴി നൽകിയിരുന്നു.

ഇതിൽ സംശയം തോന്നി റാഷിദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം പുറത്തറിയുന്നത്. റാഷിദിന്റെയും സുഹൃത്തിന്റെയും മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു. മോഷണ ശേഷം രോഹിതിന് 250 രൂപ നൽകിയ റാഷിദ് ബാക്കി പിന്നീടി പങ്കിട്ടെടുക്കാമെന്ന് പറഞ്ഞ് രോഹിത്തിൽ നിന്ന് മോഷണ വകകൾ വാങ്ങുകയായിരുന്നു. ഇത് വണ്ടൂർ പുല്ലുപറമ്പിലെ വാടക വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു.
നേരത്തെയും മോഷണ കേസിൽ അറസ്റ്റിലായ ആളാണ് റാഷിദ്. വണ്ടൂർ എസ്ഐ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

English summary
brother arrested for planned robbery from sister's house.
Please Wait while comments are loading...