ഇന്ത്യയെ തകർക്കാനുള്ള സാമ്രാജ്യത്വതന്ത്രം നാം തിരിച്ചറിയണം: മന്ത്രി സി രവീന്ദ്രനാഥ്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : ഇന്ത്യയെ തകർക്കാനുള്ള സാമ്രാജ്യത്വതന്ത്രം നാം തിരിച്ചറിയണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു .പേരാമ്പ്രയില്‍ സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകത്ത് വലിയ തോതിൽ അസമത്വം വർദ്ധിച്ച വരികയാണ്. വർണ്ണപരമായും വർഗപരമായും ലോകത്ത് സംഘർഷമുണ്ടാക്കി സാമ്രാജത്വം വളർത്താൻ ശ്രമിക്കുമ്പോൾ കമ്യുണിസ്റ്റ് ആശയങ്ങൾ രാജ്യത്ത് വളർന്ന് വരുന്നത് മുതലാളിത്വം ഭയക്കുന്നു.

ഹാദിയ സുപ്രീം കോടതിയിൽ നിലപാടറിയിക്കും.. മൊഴി കണക്കിലെടുക്കരുതെന്ന് എൻഐഎ

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ജനങ്ങൾകമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ പങ്ക് ചേരുന്നു. ഈ രാജ്യത്തിന്റെ അതിർത്തി വിട്ടാൽ കോൺഗ്രസിരെ യോ, ബി.ജെപിയുടെയോ പൊടിപോലും കാണാൻ സാധിക്കില്ല. ഇന്ത്യയിൽ വർഗീയതയിലൂടെ കമ്യൂണിസത്തെ തകർക്കാൻ കോർപ്പറേറ്റ് ശക്തികൾ ശ്രമിക്കുകയാണെന്നും ഇതിന് മോഡി സർക്കാർ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുക.യാണെന്നും അദ്ദേഹും പറഞ്ഞു.

craveedhranad

ഇത്തരത്തിലുള്ള സാമ്രാജ്യത്വതന്ത്രം കമ്മ്യൂണിസ്റ്റ് കാർ മനസ്സിലാക്കണം. കർഷകരെയും, പ്രകൃതിയെയും സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സർക്കാർ തുടർന്ന് പോരുന്നത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എൻ പി ബാബു അധ്യക്ഷത വഹിച്ചു. ടി.പി രാമകൃഷ്ണൻ, എസ്.സുജാത, എളമരം കരീം, എൻ.കെ രാധ എന്നിവർ സംസാരിച്ചു.പി.എം കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

English summary
C Raveendranath; We should know the imperialism to destroy India

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്