കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മന്ത്രിമാരുടെ ശമ്പളം കുത്തനെ കൂടും; അമ്പതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമാകും!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ സമാജികരുടെ ശമ്പളം വർധിക്കും. ശമ്പള വർധന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഇതുപ്രകാരം എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം കുത്തനെ കൂടും. മന്ത്രിമാരുടെ ശമ്പളം അമ്പതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരത്തി മൂന്നുറുപയാകും. അതേസമം വർധനവ് അനുസരിച്ച് എംഎൽഎമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാകും.

അതേസമയം കമ്മീഷന്റെ നിർദേശങ്ങൾ അതേപടി അനുരിച്ചല്ല ബിൽ തയ്യാറാക്കിയത്. മന്ത്രിമാരുടെ ശമ്പളം ഒരുലക്ഷത്തി മുപ്പത്തേഴായിരമാക്കാനായിരുന്നു കമ്മീഷന്റെ ശസുപാർശ. എന്നാൽ ഇത്രയും വലിയ വർധനവ് ഒറ്റയടിക്ക് നടപ്പാക്കേണ്ടെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. അതേസമയം എംഎൽഎമാരുടെ ശമ്പളം തൊണ്ണൂറ്റിരണ്ടായിരവുമായിരുന്നു കമ്മീഷൻ നിർദേശിച്ചത്.

Legislative assembly

2017-18 വര്‍ഷത്തിലെ അബ്കാരി നയം ചില ഭേദഗതികളോടെ 2018-19 വര്‍ഷത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടംഘട്ടമായി നിര്‍ത്തുന്നതാണ്. ബിവറേജസ് കോര്‍പ്പറേഷന്‍റെയോ കണ്‍സ്യൂമര്‍ഫെഡിന്‍റെയോ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല. വിദേശനിര്‍മ്മിത വിദേശമദ്യവും നിലവിലുളള ബിവറേജസ് വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും കണ്‍സ്യൂമര്‍ഫെഡിന്‍റെ വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യും.

സാമാജികരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ ജയിംസ് കമ്മീഷനെ സ്പീക്കർ നിയമിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചാണ് ളമ്പള പരിഷ്ക്കരണ ബില്ലിന് രൂപം നൽകിയിരിക്കുന്നത്. ശമ്പളപരിഷ്‌കരണ ബില്‍ നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം മെയ് ഒന്നു മുതല്‍ 31 വരെ എല്ലാ ജില്ലകളിലും മണ്ഡലാടിസ്ഥാനത്തില്‍ ആഘോഷിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തും.

English summary
Cabinet approves salary hike for ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X