കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ഗോഡ്; കാംപ്‌കോയ്ക്ക് 1740 കോടി രൂപയുടെ വിറ്റുവരവ്

Google Oneindia Malayalam News

കാസര്‍കോട്: സെന്‍ട്രല്‍ അരക്കനറ്റ് ആന്റ് കൊക്കോ മാര്‍ക്കറ്റിംഗ് ആന്റ് പ്രൊസസിംഗ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1740 കോടി രൂപയുടെ വ്യാപാരം നടത്തി റിക്കാഡ് തിരുത്തിയതായി കാംപ്‌കോ പ്രസിഡണ്ട് എസ്.ആര്‍ സതീഷ്ചന്ദ്ര പത്രസമ്മേളനത്തില്‍ അറിയിച്ചു. 45 വര്‍ഷത്തെ കര്‍ഷക സേവനത്തില്‍ ഇത് പുതിയ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. 1453.11 കോടി രൂപയുടെ 52,450.11 മെട്രിക് ടണ്‍ അടക്ക സംഭരിച്ചു. ഇതില്‍ 717.75 കോടി രൂപയുടെ 20.955.92 മെട്രിക് ടണ്‍ ചുവപ്പ് അടക്കയും 735.35 കോടി രൂപയുടെ 31,494.19 മെട്രിക് ടണ്‍ കൊട്ടടയ്ക്കയും ഉള്‍പ്പെടും.

1472.45 കോടി രൂപയുടെ 50,588.67 മെട്രിക് ടണ്‍ അടക്ക വിപണനം നടത്തി. 686.68 കോടി രൂപയുടെ 20,527.71 മെട്രിക് ടണ്‍ ചുവപ്പ് അടക്കയും 785.76 കോടി രുപയുടെ 30,060.95 മെട്രിക് ടണ്‍ കൊട്ടടയ്ക്കയും ഉള്‍പ്പെടും. ചോക്ലേറ്റ് ഫാക്ടറിയില്‍ 8,089 മെട്രിക്ക് ടണ്‍ ചോക്ലേറ്റ് ഉല്‍പ്പാദിപ്പിച്ചു. 181 കോടി രുപയുടെ ചോക്ലേറ്റ് വിപണനത്തില്‍ 20 കോടി രുപയുടെ 1291 മെട്രിക് ടണ്‍ കയറ്റുമതിയും ഉള്‍പ്പെടും. കേന്ദ്ര സര്‍ക്കാറിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ മികച്ച കയറ്റുമതിക്കുള്ള മേഖല അവാര്‍ഡ് തുടര്‍ച്ചയായി നാലാം തവണയും കാംപ്‌കോയ്ക്ക് ലഭിച്ചിട്ടുണ്ട്. കര്‍ണാടക പുത്തൂര്‍ ചോക്ലേറ്റ്് ഫാക്ടറിക്കുള്ളില്‍ 13 കോടി രൂപ ചെലവില്‍ നാല് നിലകളുള്ള പുതിയ കെട്ടിടം കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര വാണിജ്യ മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. 17.52 കോടി രൂപയുടെ 3775.82 മെട്രിക് ടണ്‍ കൊക്കോ പച്ചകുരുവും 38.35 കോടി രൂപയുടെ കൊക്കോ ഉണക്ക കുരുവും സംഭരിച്ചു. 48.87 കോടി രൂപയുടെ 3898.29 മെട്രിക് റബ്ബര്‍ സംഭരണം നടത്തി. അടക്ക, കൊക്കോ, റബ്ബര്‍, കുരുമുളക് വിളകളുടെ സംരക്ഷണത്തിനായി ഐ.എസ്.ഐ ഗുണമേന്മയുള്ള കാംപ്‌കോബ്രാന്‍ഡ് തുരിശ് ഇപ്പോള്‍ വിവിധ ബ്രാഞ്ചുകളില്‍ ലഭ്യമാണ്. 9.22 കോടി രുപയുടെ 206.50 മെട്രിക് ടണ്‍ കുരുമുളക് സംഭരണം നടത്തി. കുരുമുളകിന്റെ വില പിടിച്ചു നിര്‍ത്താന്‍ കാലോവിന് 500 രുപയായി നിജപ്പെടുത്തണമെന്നാവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കുരുമുളക്, കൊക്കോ കര്‍ഷകര്‍ക്ക് സബ്‌സിസിഡി വിലയില്‍ 47,990 കൊക്കോ തൈകളും 10,900 കുരുമുളക് തൈകളും വിതരണം ചെയ്തു. കാംപ്‌കോ, ചോക്ലേറ്റ് കിയോസ് വിപണന കേന്ദ്രം പുത്തൂരില്‍ ആരംഭിച്ചു. കാംപ്‌കോയുടെ 192 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ 32 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു ലക്ഷത്തോളം കര്‍ഷകര്‍ അംഗങ്ങളാണ്.

kasarcode

കവുങ്ങ് തോട്ടത്തില്‍ തേനിച്ച കൃഷി നടപ്പാക്കുന്നതിന്റെ ഭാഗ്യായി 16ന് കര്‍ണാടക ഉജി റയില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കും. അടക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനെ കുറിച്ച് ഗവേഷണം നടന്നു വരുന്നു. കര്‍ണാടക ബെല്ലാര ജില്ലയിലെ ഹുവിന അഡഗലിയില്‍ ഒന്നും ബല്‍ഗാം ജില്ലയിലെ ചിക്കോടിയില്‍ രണ്ടും കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 39 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. അനുദിനം സ്ഥാപനം മുന്നോട്ട് പോവുകയാണെന്നും സാമൂഹിക സേവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗങ്ങളായ കര്‍ഷകര്‍ക്ക് ചികിത്സ സഹായം നല്‍കി വരുന്നതായും പ്രസിഡണ്ട് സതീഷ് ചന്ദ്ര പറഞ്ഞു. പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് ശങ്കര നാരായണ ഭട്ട് കണ്ടി ഗെ, ഡയറക്ടര്‍ കെ.സതീഷ് ചന്ദ്ര ഭണ്ഡാരി സംബന്ധിച്ചു.

English summary
CAMPCO got an yield worth rupees 1740 crores in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X