'അഹങ്കാരം മാറ്റിവെക്കണം, നമ്മളാണ് എല്ലാത്തിനും മേലെ എന്ന ചിന്ത വേണ്ട'; വിമര്‍ശനവുമായി ജി സുധാകരന്‍
ആലപ്പുഴ: സി പി എം നേതൃത്വത്തിനും സംസ്ഥാന സര്‍ക്കാരിനും എതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ ജി സുധാകരന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യര്‍ ആയിരിക്കണം. എന്നാല്‍ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂ എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ എന്‍ ബി എസിന്റെ പുസ്തകപ്രകാശനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചാറു പേര് കെട്ടിപ്പിടിച്ച് കൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ എന്നും അങ്ങനെ പാര്‍ട്ടി വളരും എന്നാണ് ചിലര്‍ കരുതുന്നത് എന്നും അദ്ദേഹം തുറന്നടിച്ചു. തെറ്റാണത്. ഇങ്ങനെ ഒന്നും അല്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത് പറയുന്നത് എന്നും പാര്‍ട്ടിക്ക് വെളിയിലുള്ളവര്‍ക്ക് നമ്മള്‍ സ്വീകാര്യനല്ലെങ്കില്‍ അസംബ്ലിയില്‍ നിങ്ങളെങ്ങനെ ജയിക്കും എന്നും ജി സുധാകരന്‍ ചോദിക്കുന്നു.

'മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ നമുക്ക് ജയിക്കാന്‍ പറ്റുമോ. അത്തരത്തിലുള്ള അപൂര്‍വം മണ്ഡലങ്ങളെ ഉള്ളൂ. കണ്ണൂരിലങ്ങാനും ഉണ്ടെങ്കില്‍ ആയി. ഏതായാലും ആലപ്പുഴയില്‍ എങ്ങുമില്ല. മറ്റുള്ളവര്‍ കൂടി വോട്ട് ചെയ്യണം. അവരാണ് ഭൂരിപക്ഷം കയറി വരുന്നത്. അങ്ങനെയാണ് പ്രസ്ഥാനം പറഞ്ഞിട്ടുള്ളതും,' സുധാകരന്‍ ഓര്‍മിപ്പിച്ചു. അപ്പോള്‍ നമ്മള്‍ മറ്റുള്ളവര്‍ക്ക് കൂടി സ്വീകാര്യനാകണം എന്നും സുധാകരന്‍ വ്യക്തമാക്കി.
പഴയ കാര്യങ്ങള്‍ ഒന്നും പറയരുത് എന്നാണ് ഒരു എം എല്‍ എ പറഞ്ഞത്. പഴയ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കിലും ആള്‍ക്കാര്‍ക്ക് ഓര്‍മയുണ്ട്. അതുകൊണ്ട് പഴയതൊക്കെ കേള്‍ക്കണം എന്നും എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാന്‍ വേണ്ടിയാണ് അത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊക്കെ മനസിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്വം ജീവിച്ചിരിക്കുന്നവര്‍ക്കാണ് എന്നും സുധാകരന്‍ പറഞ്ഞു.
രാജ്യത്ത് 12 ശതമാനം കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 2.5 ശതമാനമായി എന്ന് അേേദ്ദഹം പറഞ്ഞു. കേരളത്തില്‍ 47 ശതമാനം കമ്മ്യൂണിസ്റ്റുകാര്‍ ഉള്ളത് കൊണ്ട് ശാന്തമായി, ക്ഷമയോടെ, നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരം എല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട ഒരു പ്രസ്ഥാനമാണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം എന്നും അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഇവിടെ ഞങ്ങള്‍ കുറച്ച് പേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയല്ല എന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications