Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാറില്‍ വിയര്‍ത്ത് കോണ്‍ഗ്രസ്; റിപ്പോര്‍ട്ട് കിട്ടാതെ എന്തു ചെയ്യും?

സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ കേസില്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ അങ്കലാപ്പില്‍.

തിരുവനന്തപുരം: സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ കേസില്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ അങ്കലാപ്പില്‍. റിപ്പോര്‍ട്ട് കിട്ടാതെ ഇതുസംബന്ധിച്ച് നിയമ നടപടി സ്വീകരിക്കാനോ ജനങ്ങള്‍ക്ക് മുന്നില്‍ താത്കാലിക വിശദീകരണം നല്‍കാനോ സാധിക്കില്ല. ഈ സാചഹര്യം മറികടക്കുക ദുഷ്‌കരമായിരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

വേങ്ങര തെരഞ്ഞെടുപ്പ് ഫലം; മുസ്ലീം ലീഗില്‍ പൊട്ടിത്തെറി; നടപടിയുണ്ടായേക്കും
നിയമസഭയില്‍ വയ്ക്കും മുന്‍പ് റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കില്ലെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിനൊപ്പം അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ വയ്ക്കുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.

congressflag

നിയമപരമായ തടസം ഉന്നയിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കുന്നത് വൈകിപ്പിക്കുന്നത്. ഇതുമൂലം സര്‍ക്കാരിന് കേസില്‍ കൂടുതല്‍ മേധാവിത്വം ലഭിച്ചേക്കും. റിപ്പോര്‍ട്ടിന്മേല്‍ വിശദീകരണം നല്‍കാന്‍ കാലതാമസമുണ്ടാകുന്നത് കോണ്‍ഗ്രസിന് രാഷ്ട്രീയമായ തിരിച്ചടിയാണ്. ഇത് മുന്‍കൂട്ടികണ്ടുകൊണ്ടാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതെന്നാണ് സൂചന.

റിപ്പോര്‍ട്ടിനുവേണ്ടി വിവരാവകാശ നിയമം അനുസരിച്ചുള്ള അപേക്ഷ ഉമ്മന്‍ ചാണ്ടി നല്‍കിയിരുന്നു. എന്നാല്‍, നല്‍കാനാകില്ലെന്നാണ് നിയമമന്ത്രി വ്യക്തമാക്കിയത്. ഇതോടെ, പകര്‍പ്പ് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നും പ്രതികാര നടപടിയല്ലെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+