കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേങ്ങര തെരഞ്ഞെടുപ്പ് ഫലം; മുസ്ലീം ലീഗില്‍ പൊട്ടിത്തെറി; നടപടിയുണ്ടായേക്കും

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഫലം അനുകൂലമായെങ്കിലും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത് മുസ്ലീം ലീഗിനകത്ത് പൊട്ടിത്തെറിക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഫലം അനുകൂലമായെങ്കിലും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത് മുസ്ലീം ലീഗിനകത്ത് പൊട്ടിത്തെറിക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പാര്‍ട്ടിയില്‍ രൂപംകൊണ്ട തര്‍ക്കം വലിയരീതിയിലുള്ള വിഭാഗീയതയിലേക്കാണ് നീങ്ങുന്നതെന്ന് ലീഗുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

കൂട്ടുകാര്‍ക്കൊപ്പം പുഴ നീന്തിക്കടക്കാനുള്ള ശ്രമം ദുരന്തത്തില്‍ കലാശിച്ചു... 19 കാരന് ദാരുണ അന്ത്യം
23,000ത്തോളം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ കെഎന്‍എ ഖാദര്‍ വിജയിച്ചത.് ഏറെ സന്തോഷത്തോടെ ലീഗ് നേതാക്കള്‍ കഴിഞ്ഞദിവസം പ്രതികരിക്കുകയും ഭൂരിപക്ഷം കുറഞ്ഞതിനെ നേതാക്കള്‍ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍, ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചവേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ആരുഷി തല്‍വാര്‍ വധം; ജയില്‍ മോചിതരായ മാതാപിതാക്കള്‍ പോയത് അതേ ഫ് ളാറ്റിലേക്ക്? ആരുഷി തല്‍വാര്‍ വധം; ജയില്‍ മോചിതരായ മാതാപിതാക്കള്‍ പോയത് അതേ ഫ് ളാറ്റിലേക്ക്?

529398-16-1481870775-13-1471062381-muslim-league-13-1505279178-17-150821

സിപിഎമ്മിന് വോട്ടു വര്‍ദ്ധിച്ചതും ലീഗിന് 14,000ത്തോളം വോട്ടുകള്‍ കുറഞ്ഞതും ചില കേന്ദ്രങ്ങളില്‍ നിന്നുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്ന ആരോപണം ശക്തമാണ്. ലീഗിന്റെ ശക്തമായ കോട്ടകളിലെ വിള്ളലുകള്‍ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. കെഎന്‍എ ഖാദറിന്റെ സ്ഥാനാര്‍ഥിത്വമുണ്ടാക്കിയ എതിര്‍പ്പാണ് വോട്ടുകള്‍ മറിച്ചതിന് പിന്നലെന്നാണ് സംശയം.

പ്രമുഖരുടെ പേരുകള്‍ സ്ഥാനാര്‍ഥിയായി ഉയര്‍ന്നു കേട്ടിരുന്നെങ്കിലും കെഎന്‍എ ഖാദറിനാണ് ഒടുവില്‍ നറുക്കുവീണത്. ഇദ്ദേഹം കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിയല്ലെന്നും സംസാരമുണ്ടായി. അതേസമയം, ലീഗിനുള്ളില തമ്മിലടി ശരിയായ രീതിയില്‍ മുതലെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞത് മുന്നണിക്ക് നേട്ടമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാനുള്ള പ്രവര്‍ത്തനം നടത്തുമെന്നാണ് ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ട് കുറയാനുണ്ടായ സാഹചര്യവും പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

English summary
Vengara: Muslim League to meet to discuss election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X