കാര്‍ട്ടൂണ്‍ വിവാദം: മന്ത്രി എകെ ബാലന്‍റെ ഇടപെടല്‍ അനവസരത്തിലെന്ന് നിര്‍വാഹക സമിതി
തൃശ്ശൂര്‍: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ജൂറിയുടെ തിരുമാനത്തെ പിന്തുണച്ച് നിര്‍വ്വാഹക സമിതിയും രംഗത്ത്. മന്ത്രി എകെ ബാലന്‍റെ ഇടപെടല്‍ അനവസരത്തിലാണെന്നും നിര്‍വ്വാഹക സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. അവാര്‍ഡ് പുനപരിശോധിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല. മന്ത്രിയുടേത് അനവസരത്തിലുള്ള ഇടപെടലാണ്. കാര്‍ട്ടൂണില്‍ മതനിന്ദ ഉണ്ടായിട്ടില്ലെന്നും നിര്‍വ്വാഹക സമിതി അഭിപ്രായപ്പെട്ടു.

അതേസമയം നിര്‍വ്വാഹക സമിതിക്ക് ശേഷം അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം നടക്കും. ഈ യോഗത്തിന് ശേഷമായിരിക്കും വിഷയത്തില്‍ അക്കാദമി അന്തിമ നിലപാട് കൈക്കൊളളുക.
കെകെ സുഭാഷിന്‍റെ 'വിശ്വാസം രക്ഷതി' എന്ന പേരിലെ കാര്‍ട്ടൂണാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്.കാര്‍ട്ടൂണ്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പ്രചരണമാണ് ഉയര്‍ന്നത്.
ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ മത പ്രതീകരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് സാംസ്കാരിക മന്ത്രി എകെ ബാലനും പറഞ്ഞിരുന്നു. കാര്‍ട്ടൂണിന് പുരസ്കാരം നല്‍കാനുളള തിരുമാനം പുനപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications