കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍; പരിശോധിച്ച വനിത ടിടിഇക്ക് അസഭ്യം; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

Google Oneindia Malayalam News

കോട്ടയം: ട്രെയിനില്‍ വനിത ടി ടി ഇയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്. റെയില്‍വെ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 11ന് ഗാന്ധിധാം - നാഗര്‍കോവില്‍ എക്‌സ്പ്രസിലാണ് സംഭവം. ജനറല്‍ ടിക്കറ്റില്‍ സ്ലീപ്പര്‍ ക്ലാസില്‍ ആര്‍ജുന്‍ ആയങ്കി യാത്ര ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ടി ടി ഇ ചോദ്യം ചെയ്തതില്‍ പ്രകോപിതനായി അസഭ്യം പറഞ്ഞ ശേഷം കയ്യേറ്റം ചെയ്തുവെന്നാണ് ടി ടി ഇയുടെ പരാതി. കോട്ടയം റെയില്‍വെ സ്‌റ്റേഷനിലാണ് ടി ടി ഇ പരാതി നല്‍കിയത്. അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് എസ് എച്ച് ഒ റെജി ജോസഫ് പറഞ്ഞു.

arjun ayanki

അതേസമയം, കണ്ണൂര്‍ ജില്ലയില്‍ ആര്‍ജുന്‍ ആയങ്കിക്കെതിരെ നിരവധി കേസുകളുണ്ട്. നേരത്തെ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയിരുന്നു. സാധാരണ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ക്കെതിരെയാണ് കാപ്പ ചുമത്താറുള്ളതെങ്കിലും രാഷ്ട്രീയ ഇടപെടല്‍ കാരണം അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായോടെ ഈ കാപ്പ റദ്ദാക്കിയിരുന്നു. കാപ്പ അഡൈ്വസറി ബോര്‍ഡിന്റെതാണ് നടപടി. തനിക്കെതിരെ കാപ്പ ചുമത്തിയതിനെതിരെ അര്‍ജുന്‍ ആയങ്കി നല്‍കിയ അപ്പീല്‍ ഹരജിയിലാണ് നടപടി.

മാധ്യമങ്ങള്‍ക്ക് മുമ്പില്‍ രാഖി സാവന്ത് പൊട്ടിക്കരയാന്‍ കാരണം? മതംമാറ്റം സംബന്ധിച്ച് മറുപടി ഇങ്ങനെ...മാധ്യമങ്ങള്‍ക്ക് മുമ്പില്‍ രാഖി സാവന്ത് പൊട്ടിക്കരയാന്‍ കാരണം? മതംമാറ്റം സംബന്ധിച്ച് മറുപടി ഇങ്ങനെ...

സി പി എമ്മിനെ സംബന്ധിച്ച് നിരന്തരമായ തലവേദനയായതിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കം നടത്തിയത്. ഇതേ തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് കേസില്‍ മാത്രം പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കാപ്പ ചുമത്തി നാടുകടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതു പിന്‍വലിക്കേണ്ടി വന്നത് ആഭ്യന്തരവകുപ്പിനും പൊലിസിനും തിരിച്ചടിയായി.

 'കേരളത്തില്‍ മുഴുവന്‍ പട്ടിണിക്കാരാണോ', കാര്യവട്ടത്ത് കളി കാണാന്‍ അരുമില്ല, സോഷ്യല്‍ മീഡിയയിൽ ട്രോൾ 'കേരളത്തില്‍ മുഴുവന്‍ പട്ടിണിക്കാരാണോ', കാര്യവട്ടത്ത് കളി കാണാന്‍ അരുമില്ല, സോഷ്യല്‍ മീഡിയയിൽ ട്രോൾ

സി പി എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരിക്കെ പി.ജയരാജനെ അനുകൂലിച്ചു കൊണ്ടു സോഷ്യല്‍മീഡിയയില്‍ ആശയപ്രചരണം നടത്തിയവരില്‍ പ്രമുഖരാണ് അര്‍ജുന്‍ ആയങ്കിയും ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയും.പി.ജെ. ആര്‍മിക്ക് നേതൃത്വംനല്‍കിയവരില്‍ പ്രമുഖരായിരന്നു. ഇവര്‍. ഇവരെ പാര്‍ട്ടിയും പി.ജയരാജനും പിന്നീട് തള്ളിപറഞ്ഞിരുന്നുവെങ്കിലും സോഷ്യല്‍മീഡിയില്‍ ഇവരുടെ ഫോളോവേഴ്സ് കൂടുതല്‍ ഇടതുപക്ഷ അനുകൂലികളാണ്.

English summary
case against Arjun Ayanki, accused in gold smuggling, on the complaint of assaulting a woman TTE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X