കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പിസിയുടെ അടുത്ത "വെടി".. ആക്രമണം ഉണ്ടായാല്‍ തോക്കെടുക്കും

  • By Desk
Google Oneindia Malayalam News

ഒരുപക്ഷേ കേരള രാഷ്ട്രീയത്തില്‍ ഏറ്റവുമധികം വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയ നേതാവ് ആരെന്ന ചോദ്യത്തിന് പിസി ജോര്‍ജ്ജ് എന്നായിരിക്കും മറുപടി. എല്‍ഡിഎഫിലായാലും യുഡിഎഫിലായാലും പിസിക്ക് അതൊന്നുമൊരു നോട്ടമേയില്ല. പറയേണ്ടത് പറയേണ്ടിടത്ത് പറയും. ചിലപ്പോള്‍ പറയേണ്ടാത്തതും പറയും. അതാണ് ലൈന്‍. എന്തായാലും പിസി വിവാദങ്ങള്‍ പലപ്പോഴും പോലീസ് കേസോളം എത്താറുണ്ട്. ചിലത് കേസും ആയിട്ടുണ്ട്.

അതിലൊന്നാണ് മുണ്ടക്കയം വെള്ളനാടിയില്‍ തൊഴിലാളികള്‍ക്കെതിരെ തോക്ക് ചൂണ്ടിയ സംഭവം. സംഭവത്തില്‍ പിസിക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

തോക്ക് ചൂണ്ടിയപ്പോള്‍

തോക്ക് ചൂണ്ടിയപ്പോള്‍

2017 ജൂണ്‍ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹാരിസണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന് വെള്ളനാടി ആറ്റോരംപുറമ്പോക്ക് കോളനിയിലേക്ക് തോട്ടത്തിലൂടെയുള്ള റോഡ് തോട്ടം ഉടമകള്‍ അടച്ചു. ഇതോടെയാണ് അവിടേക്ക് സ്ഥലം എംഎല്‍എ കൂടിയായ പിസി ജോര്‍ജ്ജ് സ്ഥലത്തെത്തിയത്.

വാക്കേറ്റം

വാക്കേറ്റം

പ്രശ്നത്തില്‍ പിസി ഇടപെടുന്നതിനിടയില്‍ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എംഎല്‍എയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ഇതേ തുടര്‍ന്ന് പ്രകോപിതനായ പിസി ജോര്‍ജ്ജ് കൈയ്യിലിരുന്ന തോക്കെടുത്ത് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടി.

കേസുകള്‍

കേസുകള്‍

അന്വേഷണത്തില്‍ പിസിയുടെ തോക്കിന് ലൈസെന്‍സ് ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പിസിക്കെതിരെ പോലീസ് കേസെടുത്തു.
എന്നാല്‍ കേസില്‍ അന്വേഷണം ഒരു വര്‍ഷത്തോളം നീണ്ടു.

തൊഴിലാളികള്‍ക്കെതിരെ

തൊഴിലാളികള്‍ക്കെതിരെ

അതേസമയം ജനപ്രതിനിധിയെ കൈയ്യേറ്റം ചെയ്തെന്ന് കാണി പിസി ജോര്‍ജ്ജിന്‍റെ പരാതിയില്‍ തോട്ടം തൊഴിലാളികള്‍ക്കെതിരെയും മുണ്ടക്കയം പോലീസ് കേസെടുത്തു. ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പോടാ എന്ന്

പോടാ എന്ന്

കാഞ്ഞിരപ്പള്ളി ഒന്നാ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പാവപ്പെട്ട കുടുംബങ്ങളുടെ പരാതിയ്ക്ക് പരിഹാരം കാണുന്നതിനാണ് താന്‍ അവിടെ എത്തിയതെന്നും തനിക്കെതിരെ തിരിഞ്ഞവരോട് പോടാ എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂവെന്നും പിസി പ്രതികരിച്ചു.

അടുത്ത വെടി

അടുത്ത വെടി

ഹൈക്കോടതി ഈ കേസിന്‍റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് അറിയാം എന്താണ് കേസില്‍ സംഭവിച്ചതെന്ന്. തന്‍റെ കൈയ്യില്‍ ഇപ്പോഴും തോക്കുണ്ട്. അതിന് ലൈസന്‍സുമുണ്ട്.

വേണമെങ്കില്‍

വേണമെങ്കില്‍

ഇനി ആരെങ്കിലും അധികം കളിച്ചാല്‍ തനിക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇനിയും വെടിവെയ്ക്കും. പ്രശ്നങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ജീവനക്കാരെ മര്‍ദ്ദിച്ചു

ജീവനക്കാരെ മര്‍ദ്ദിച്ചു

എംഎല്‍എ ഹോസറ്റലിലെ കാന്‍റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പിസി ജോര്‍ജ്ജിനെതിരെ ജുലൈയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പാലിയേക്കര ടോള്‍ ബൂത്തില്‍ ആക്രമണം അഴിച്ചുവിട്ടാണ് ഈയടുത്ത് പിസി ജോര്‍ജ്ജ് വാര്‍ത്തകളില്‍ നിറഞ്ഞത്.

English summary
case against pc george police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X