ദേശീയപാത തടഞ്ഞ സംഭവം; മന്ത്രി ടിപി രാമകൃഷ്ണൻ പ്രതിയായ കേസ്‌ പിൻവലിച്ചു

  • Posted By:
Subscribe to Oneindia Malayalam

വടകര: മന്ത്രി ടി.പി.രാമകൃഷ്ണൻ അടക്കം സി.പി.എം.നേതാക്കൾ പ്രതിയായി വടകര പോലീസ് റെജിസ്റ്റർ ചെയ്ത വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നടന്നു കൊണ്ടിരുന്ന കേസ് സർക്കാർ പിൻവലിച്ചു.

പ്രവാചക ജീവിതത്തില്‍ വലിയ മാനവിക ദര്‍ശനങ്ങളുണ്ട്: സ്വാമി ആത്മദാസ്‌യമി

2013 ജൂൺ 10നാണ് കേസിനാസ്പദമായ സംഭവം.ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കുന്നവർക്ക് മതിയായ നഷ്ടപരിഹാരവും,പുനരധിവാസവും മുൻ കൂർ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൈനാട്ടിയിൽ ദേശീയപാത തടഞ്ഞതാണ് കേസ്.

mandhrit

സംഭവം നടക്കുമ്പോൾ ടി.പി.രാമകൃഷ്ണൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു.മുൻ എം.പി.പി.സതീദേവി,പാർട്ടി നേതാക്കളായ  ഇഎം ദയാനന്ദൻ,ആർ.ഗോപാലൻ,ചെറിയ പുത്തൻ പുരയിൽ മനോജ്,പി.രാജൻ,കെ.ഷാജി,

ദേശീയപാത കർമ്മ സമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവരാണ് മറ്റു പ്രതികൾ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
case against TP Ramakrishnan has withdrawn; National highway blocked,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്