കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാസ്താംകോട്ടയിലെ ബീവറേജ് ഔട്ട്‌ലെറ്റില്‍ വന്‍ കവര്‍ച്ച;മോഷണം കാവല്‍ക്കാരനെ കെട്ടിയിട്ട ശേഷം...

സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

കൊല്ലം: ശാസ്താംകോട്ടയിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ കാവല്‍ക്കാരനെ കെട്ടിയിട്ട ശേഷം 14 ലക്ഷം രൂപ കവര്‍ന്നു. ജനുവരി 17 ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു കവര്‍ച്ച നടന്നത്. സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട ശേഷം ഔട്ട്‌ലെറ്റിന്റെ മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.

നാലു പേരടങ്ങിയ സംഘമാണ് തന്നെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കവര്‍ച്ച നടത്തിയതെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിനോട് പറഞ്ഞത്. ആയുധങ്ങള്‍ ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന സംഘം മോഷണത്തിന് ശേഷമാണ് തന്നെ മോചിപ്പിച്ചതെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

bar

എന്നാല്‍ സംഭവത്തിന് ശേഷം കാവല്‍ക്കാരന്‍ വിവരം പോലീസില്‍ അറിയിക്കാത്തതും, ഷട്ടര്‍ തകര്‍ത്ത ശേഷം പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ അനായസം തകര്‍ത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് സംശയിക്കുന്ന പോലീസ് സെക്യൂരിറ്റി ജീവനക്കാരനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

കവര്‍ച്ച നടന്നതറിഞ്ഞ് ബീവറേജസ് കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരും ശാസ്താംകോട്ടയിലെത്തി. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ശാസ്ത്രീയമായ തെളിവെടുപ്പിനായി പോലീസ് ഫോറന്‍സിക് ടീമും കവര്‍ച്ച നടന്ന ശാസ്താംകോട്ട ബീവറേജ് ഔട്ട്‌ലെറ്റില്‍ പരിശോധന നടത്തി.

English summary
A major theft was reported from the beverages outlet in Sasthamcotta. Cash of Rs 14 lakh was looted from the outlet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X