• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാള സിനിമ വീണ്ടും ഞെട്ടുന്നു! യുവനടന്റെ വെളിപ്പെടുത്തൽ.. അവസരത്തിന് വേണ്ടി വഴങ്ങാൻ ആവശ്യപ്പെട്ടു!

കൊച്ചി: സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി വഴങ്ങിക്കൊടുക്കേണ്ടി വരുന്നുവെന്നത് മലയാളത്തിലടക്കം നിരവധി നടിമാർ വെളിപ്പെടുത്തിയിട്ടുള്ളതാണ്. നടി പാർവ്വതിയാണ് മലയാളത്തിന് അത്തരമൊരു തുറന്ന് പറച്ചിലിന് തുടക്കം കുറിച്ചത്. എന്നാൽ നടിമാർക്ക് മാത്രമല്ല ഈ ദുരവസ്ഥയുള്ളത്.

പുതുതായി സിനിമയിൽ എത്തുന്ന നടന്മാരും കാസ്റ്റിംഗ് കൌച്ചിന്റെ ഇരകളാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. ആമിയിൽ അടക്കം അഭിനയിച്ച യുവനടൻ നവജിത് നാരായണൻ ആണ് തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞത്. മലയാളത്തിലെ പ്രമുഖ സംവിധായകൻ അവസരം നൽകുന്നതിന് പ്രതിഫലമായി വഴങ്ങിക്കൊടുക്കാനാണ് ആവശ്യപ്പെട്ടതെന്ന് നവജിത് വെളിപ്പെടുത്തുന്നു.

യുവനടൻ വെളിപ്പെടുത്തുന്നു

യുവനടൻ വെളിപ്പെടുത്തുന്നു

നവജിതിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ഒരു തുറന്നെഴുത്താണിത്. ഇത് സിനിമയിൽ വർക്ക് ചെയ്യുന്ന ഒരാളെയും വേദനിപ്പിക്കാനല്ല. സിനിമയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ മാത്രമേ ചർച്ച ചെയ്യപ്പെടുനുളളു.. എന്തുകൊണ്ട് ആണുങ്ങൾക്ക് നേരെയുള്ളത് ഒരു പരിധിയിൽ കൂടുതൽ ചർച്ച ചെയ്യുന്നില്ല? ചില വർക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന് മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണാൻ പോയി.

സംവിധായകനെ കാണാൻ

സംവിധായകനെ കാണാൻ

കുറച്ച് വർഷമായി ഞാൻ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം. പുള്ളിയുടെ ഫ്ലാറ്റിലോട്ട് കേറിച്ചെന്നു, ചെയ്ത വർക്കിനെ കുറിച്ചും ഇപ്പോൾ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു. പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി. ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയ മോഹമുള്ള എന്റെ സുഹൃത്തുക്കളായ പെൺപിള്ളേരോട് Adust ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട്

എന്ന്.

തുടയിൽ കൈ വെച്ചു

തുടയിൽ കൈ വെച്ചു

പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത് ഒരു ഞെട്ടലോടെയാണ് ഞാൻ കണ്ടത്. അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു നിനക്കൊരു charectr തന്നാൽ എനിക്കെന്താ ലാഭം എന്ന്. ചോദ്യത്തിന്റെ അർത്ഥം മനസിലായില്ലേലും തുടയിൽ കൈവച്ചപ്പോൾ കാര്യം പിടികിട്ടി. എനിക്ക് അത്തരം കാര്യങ്ങളിൽ താൽപര്യമില്ലാ, നിങ്ങൾ തരുന്ന അവസരം വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാൻ പറഞ്ഞു.

മുഖമടച്ച് പൊട്ടിച്ചു

മുഖമടച്ച് പൊട്ടിച്ചു

കേട്ടില്ല, മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാൻ അവിടന്നിറങ്ങി. ഇത്തരം സംഭവങ്ങൾ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നു. അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു. പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ്‌ പൊട്ടിച്ചതും. ഇതുപോലുള്ള തെമ്മാടികൾക്കാരണമാണ്

മാന്യമായി സിനിമയെക്കാണുന്നവരുടെ പേരുക്കൂടി നശിക്കുന്നത്... ഇത്തരം വിഷയങ്ങൾ പലർക്കും സംഭവിച്ചിട്ടുണ്ടാകാം.. ഇനിയും സംഭവിക്കാം

അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം പറയുന്നു എന്നാണ് പോസ്റ്റ്.

പലരുടേയും അനുഭവം

പലരുടേയും അനുഭവം

തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ് ഇതെന്ന് നവജിത്ത് പറയുന്നു. സിനിമയിലെ ചില പുരുഷ സുഹൃത്തുക്കള്‍ ഇത്തരം അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നപ്പോള്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ കൊച്ചിയില്‍ സിനിമാ മോഹവുമായി നടക്കുന്ന പലരുടേയും അനുഭവം ഇതാണ്. പക്ഷേ അവസരം നഷ്ടപ്പെടുത്താതിരിക്കാനായി ആരും പുറത്ത് പറയാത്തതാണ്.

പേര് വെളിപ്പെടുത്തുന്നില്ല

പേര് വെളിപ്പെടുത്തുന്നില്ല

ആ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും നവജിത്ത് പറയുന്നു. അത് സിനിമയില്‍ അവസരം ലഭിക്കില്ലെന്ന് കരുതി പേടിച്ചിട്ടല്ല. മറിച്ച് അയാളുടെ കുടുംബത്തെ ഓര്‍ത്താണെന്നും നവജിത്ത് വ്യക്തമാക്കുന്നു. എന്നാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. തനിക്ക് മൂന്ന് വര്‍ഷമായി പരിചയമുള്ള സംവിധായകനാണ് ഇയാള്‍.

പുരുഷന്മാരും ഇരകൾ

പുരുഷന്മാരും ഇരകൾ

പുരുഷന്മാരും കാസ്റ്റിംഗ് കൗച്ചിന് ഇരകളാകുന്നുണ്ട് എന്നത് സമൂഹം അറിയേണ്ടതാണ്. അതുകൊണ്ടാണീ അനുഭവം തുറന്ന് പറയുന്നത്. ഒരാള്‍ മോശമായി പെരുമാറിയത് കൊണ്ട് മുഴുവന്‍ സിനിമാ പ്രവര്‍ത്തകരേയും അടച്ച് ആക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പരാതി നല്‍കുന്നില്ലെന്നും നവജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

നവജിത് നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൂടുതൽ casting couch വാർത്തകൾView All

English summary
Actor Navajith Narayanan's revelation about casting couch in Cinema

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more