മാലമോഷണക്കേസ് പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ കണ്ടെടുത്തത് 110 പവന്റെ സ്വര്‍ണാഭരണങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മാലമോഷണക്കേസുകളിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തിയ പോലീസ് 110 പവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലായി ബൈക്കിലെത്തിയും വീടുകളില്‍ നിന്നും പ്രായമായ സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്ത പ്രതി ഫിറോസുമായാണ് പോലീസ് തെളിവെടുപ്പ്് നടത്തിയത്.

കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘമാണ് ഫിറോസിനെ അറസ്റ്റു ചെയ്തത്. സ്ത്രീകളില്‍ നിന്നു കവരുന്ന മാല പിറ്റേദിവസം തന്നെ മറ്റൊരാളുടെ സഹായത്തോടെ മഞ്ചേരിയിലെ ചില ജ്വല്ലറികളിലും മഹാരാഷ്ട്ര സ്വദേശികള്‍ നടത്തുന്ന സ്വര്‍ണക്കടകളിലുമാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. സ്വര്‍ണം വിറ്റിരുന്ന കടകളിലും ജ്വല്ലറികളും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫിറോസ് വില്‍പ്പന നടത്തിയ സ്വര്‍ണഭരണങ്ങളെക്കുറിച്ചു വിവരങ്ങള്‍ ലഭ്യമായത്. സ്ത്രീകളില്‍ നിന്നു പൊട്ടിച്ചെടുക്കുന്ന ആഭരണങ്ങളില്‍ പൊട്ടിയ ഭാഗം വിളക്കി ചേര്‍ത്തതിനു ശേഷമാണ് വിറ്റിരുന്നത്.

gold

തെളിവെടുപ്പില്‍ കണ്ടെടുത്ത 110പവന്റെ സ്വര്‍ണാഭരണങ്ങള്‍

ഇത്തരത്തില്‍ മൂന്നു ജില്ലകളില്‍ നിന്നായി മോഷ്ടിച്ചു വില്‍പ്പന നടത്തിയ 110 പവന്റെ ആഭരണങ്ങളാണ് വിവിധക്കടകളില്‍ നിന്നു അന്വേഷണ സംഘം കണ്ടെടുത്തത്. പ്രതിയെ പിന്നീട് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്‍, സിഐ ടി.എസ് ബിനു, എസ്‌ഐമാരായ പി. ജ്യോതീന്ദ്രകുമാര്‍, പി. ദയാശീലന്‍, ജൂണിയര്‍ എസ്‌ഐ എം.ബി രാജേഷ്, ടൗണ്‍ ഷാഡോ ടീമിലെ പി.കെ. അബ്ദുള്‍സലാം, സി.പി. മുരളി, എന്‍.ടി. കൃഷ്ണകുമാര്‍, മോഹനകൃഷ്ണന്‍, എം. മനോജ്, ഫാസില്‍ കുരിക്കള്‍, ഫാസില്‍ കുരിക്കള്‍, മന്‍സൂര്‍ വിളയാടി, അബ്ദുള്‍ റഷീദ്, സതീഷ്‌കുമാര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ജയമണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തു തെളിവെടുപ്പ് നടത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Caught 110 pavans of gold from snatcher

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്